വിവരണം

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്ത്യയിലെ തന്നെ മുതിർന്ന ആചാര്യൻ വിഎസ് അച്യുതാനന്ദൻ അദ്ദേഹത്തിൻറെ പ്രസ്താവനകളുമായി പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. അദ്ദേഹത്തിൻറെ ഒരു പ്രസ്താവന ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു വരുന്നുണ്ട്.

archived linkFB post

പിണറായിയുടെ അറിവോടെയാണ് കാസർഗോഡ് സിപിഎം നേതാവ് കുറവാണ് പടർത്തിയത് എന്ന് അദ്ദേഹം പറഞ്ഞു എന്നതാണ് ആദ്യത്തെ ആരോപണം

വിശ്വസിച്ച് കൂടെ നിന്ന സഖാവ് അലനേയും സഖാവ് താഹയെയും ആ പാർട്ടി ചതിച്ചു പിന്നെയാണോ ഒരു സമൂഹത്തെ ചതിക്കാൻ പിണറായിക്ക് ബുദ്ധിമുട്ട്... പിണറായിയുടെ ഈ കാപട്യം ജനം തിരിച്ചറിയും - സഖാവ് വിഎസ് എന്ന പരാമര്‍ശം വിഎസ് നടത്തി എന്നതാണ് രണ്ടാമത്തെ ആരോപണം.

വി എസ് അച്യുതാനന്ദന് ചിത്രത്തോടൊപ്പമാണ് ഈ പോസ്റ്റിൽ വാർത്ത നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും സഖാവ് വി എസ് അച്യുതാനന്ദനും തമ്മിൽ ചില പൊരുത്തക്കേടുകൾ ഉള്ളതായി തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരം ചില വാർത്തകൾ ഇടക്കാലത്ത് വന്നിരുന്നു. എന്നാൽ ഇടതുപക്ഷം അധികാരത്തിലേറിയ ശേഷം ഇവർ തമ്മിലുള്ള ബന്ധത്തിന് എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായിമറ്റു വാർത്തകൾ ഒന്നും വന്നിട്ടില്ല. ഇതിനിടെയാണ് സാമൂഹ്യമാധ്യമങ്ങളുടെ ഇത്തരത്തിലൊരു വാർത്ത പ്രചരിക്കുന്നത്.

എന്നാൽ ഈ വാർത്ത സത്യമല്ല എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്. വാർത്തയുടെ യാഥാർത്ഥ്യം താഴെ കൊടുക്കുന്നു.

വസ്തുതാ വിശകലനം

ഞങ്ങൾ ഈ വാർത്തയുടെ വസ്തുത അറിയാൻ വാർത്താമാധ്യമങ്ങളുടെ വെബ്സൈറ്റുകൾ പരിശോധിച്ചു നോക്കി. എന്നാൽ ഇത്തരത്തിലൊരു വാർത്ത പ്രസിദ്ധീകരിച്ചതായി കാണാൻ കഴിഞ്ഞില്ല.

മുഖ്യമന്ത്രിക്കെതിരെ ഇന്ത്യയിലെതന്നെ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായ പിണറായി വിഎസ് അച്യുതാനന്ദൻ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയാൽ മാധ്യമങ്ങൾ അത് തീർച്ചയായും വാർത്തയാക്കുന്നതാണ്.

തുടർന്ന് വിഎസ് അച്യുതാനന്ദന്‍റെ ഫേസ്ബുക്ക് പേജില്‍ ഞങ്ങൾ തിരഞ്ഞു നോക്കി. അദ്ദേഹം ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയതായി കാണാൻ കഴിഞ്ഞില്ല.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തിന്‍റെ രോഗ വിവരങ്ങളെ കുറിച്ച് പോലും അദ്ദേഹം പോസ്റ്റുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്ന തരത്തിൽ എന്തെങ്കിലും ഒരു പരാമർശമുള്ള പോസ്റ്റുകളൊന്നും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടില്ല.

അതിനാൽ വാർത്തയുടെ വസ്തുത അറിയാനായി ഞങ്ങൾ നേരിട്ട് വിഎസ് അച്യുതാനന്ദൻ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ അദ്ദേഹത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫ് ആയ ഉദയനാണ് വിശദീകരണം നല്കിയത്. അദ്ദേഹം ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്:

“ഇത്തരത്തിൽ യാതൊരു പ്രസ്താവനയും വിഎസ് അച്യുതാനന്ദൻ നടത്തിയിട്ടില്ല ഇതൊക്കെ വെറും വ്യാജപ്രചരണങ്ങൾ മാത്രമാണ്.

അദ്ദേഹം വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം ഏറെ നാളായി ചികിത്സയിൽ ആണ്. പൊതുപരിപാടികളിൽ ഒന്നും പങ്കെടുക്കുന്നില്ല. ഒരിടത്തും അഭിപ്രായപ്രകടനങ്ങൾ നടത്തുന്നുമില്ല. ഇതൊക്കെ വെറും വ്യാജപ്രചരണങ്ങൾ ആണ്. വിഎസ് അച്ചുതാനന്ദന്‍ ഇത്തരത്തിലൊരു പരാമർശം നടത്തിയിട്ടില്ല. അദ്ദേഹം ചികിത്സയും മറ്റും ആയി മുന്നോട്ടു പോകുന്നു”

ഇത്തരത്തിലൊരു പ്രസ്താവന മറ്റൊരിടത്തും ഇതുവരെ വന്നിട്ടില്ലാത്തതിനാലും അദ്ദേഹത്തിൻറെ പേഴ്സണല്‍ സ്റ്റാഫ് ഈ പ്രസ്താവന വ്യാജമാണ് എന്ന് വിശദീകരിച്ചതിനാലും ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ് എന്ന് ഉറപ്പിക്കാം.

നിഗമനം

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്. വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇത്തരത്തിലൊരു പ്രസ്താവന ഒരിടത്തും നടത്തിയിട്ടില്ല. ഇത്തരത്തിൽ നടക്കുന്നതെല്ലാം വെറും വ്യാജപ്രചരണങ്ങൾ മാത്രമാണ്.

Avatar

Title:വിഎസ് അച്യുതാനന്ദന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ പരാമർശം വ്യാജമാണ്...

Fact Check By: Vasuki S

Result: False