FACT CHECK: സർക്കാരിന്‍റെ ബഹുമതി നേടിയ റവന്യൂ ഓഫീസറുടെ വീട്ടിൽനിന്നും പണം പിടിച്ചെടുത്ത സംഭവം തെലുങ്കാനയിൽ 2019 ല്‍ നടന്നതാണ്…

ദേശീയം | National സാമൂഹികം

പ്രചരണം

സർക്കാർ ബഹുമതി നേടിയ റവന്യൂ ഓഫീസറുടെ വീട്ടിൽ നിന്ന് 93 ലക്ഷം പിടിച്ചെടുത്തു എന്ന വാർത്ത പ്രചരിപ്പിക്കുന്ന മാധ്യമത്തിന്‍റെ ഒരു സ്ക്രീൻഷോട്ട് സാമൂഹ്യ മാധ്യമങ്ങളിൽ വളരെ വൈറലായി പ്രചരിക്കുന്നുണ്ട്. ഒരു സ്ത്രീയുടെയും പിടിച്ചെടുത്ത നോട്ടുകളുടെ സമീപത്ത് ഉദ്യോഗസ്ഥർ നിന്ന് എടുത്ത ചിത്രങ്ങളുമാണ്  പോസ്റ്റിൽ നൽകിയിട്ടുള്ളത്.  വൈറല്‍ പോസ്റ്റിന് ലഭിച്ചിരിക്കുന്ന കമന്റുകളില്‍ പലതിലും ഈ വാര്‍ത്ത സത്യമാണോ എന്നും ഇത് എപ്പോള്‍ എവിടെയാണ് നടന്നതെന്നും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. 

ഫാക്റ്റ് ക്രെസണ്ടോ  പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. ഇത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ ഇപ്പോൾ പ്രചരിപ്പിക്കുന്ന ഒരു പഴ വാര്‍ത്തയാണ് എന്ന് കണ്ടെത്തി.  

വസ്തുത ഇതാണ് 

മാധ്യമം ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ഈ വാർത്ത 2019 ജൂലൈ 12നാണ് പുറത്തു വന്നത്. തെലുങ്കാനയിലെ തഹസീല്ദാരുടെ വീട്ടിൽ നിന്നും അനധികൃതമായി സൂക്ഷിച്ച പണവും സ്വർണവും പിടിച്ചെടുത്ത വാർത്തയാണിത്.  കേരളവുമായോ കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായോ ഈ വാർത്ത യാതൊരു ബന്ധവുമില്ല എന്നതാണ് വസ്തുത. 

archived linkmadhyamam 

തെലുങ്കാനയിൽ അഴിമതി വിരുദ്ധ വിഭാഗം 93.5 ലക്ഷം രൂപയും 400 ഗ്രാം സ്വർണവും പിടിച്ചെടുത്തു ഉദ്യോഗസ്ഥയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് 2019 ലായിരുന്നു. അതിനാല്‍ത്തന്നെ ഇപ്പോള്‍ ഈ വാര്‍ത്തയ്ക്ക് യാതൊരു പ്രസക്തിയുമില്ല. തെലുങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ കേശംപെട്ട് തഹസീല്‍ദാര്‍ ലാവണ്യയുടെ ഹൈദരാബാദ് ഹയാത്ത് നഗറിലെ വീട്ടിൽ നിന്നാണ് പണവും സ്വർണവും കണ്ടെത്തിയത് എന്നാണ് വാര്‍ത്ത. ലാവണ്യക്ക്  5 ലക്ഷവും വില്ലേജ് ഓഫീസർക്ക് മൂന്നു ലക്ഷവും കൈക്കൂലി നൽകി എന്ന് കർഷകൻ വെളിപ്പെടുത്തിയിരുന്നു.  

ഈ വാർത്ത ദേശീയ മാധ്യമങ്ങളെല്ലാം അന്നേ ദിവസം നൽകിയിട്ടുണ്ട് 

deccanchronicle | timesofindia | ndtv

ഈ പഴയ വാർത്ത കേരളത്തിലെതല്ല. കേരളവുമായി വാർത്തയ്ക്ക് യാതൊരു ബന്ധവുമില്ല.  ഇക്കാര്യം ഞങ്ങൾ മാധ്യമം ഓൺലൈൻ എഡിറ്റോറിയല്‍ അധികൃതരുമായി സംസാരിച്ചിരുന്നു. അവിടെ നിന്നും കിട്ടിയ വിവരപ്രകാരം ഇത് പഴയ വാർത്തയാണ്, തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ഇപ്പോൾ പ്രചരിപ്പിക്കുകയാണ് എന്നാണ്. 

നിഗമനം 

2019 നടന്ന തെലുങ്കാനയിൽ നടന്ന സംഭവമാണ് പോസ്റ്റിലെ  ചിത്രത്തിലുള്ളത്. 2017 തെലുങ്കാന സർക്കാരിന്‍റെ മികച്ച റവന്യു ഉദ്യോഗസ്ഥർക്കുള്ള ബഹുമതി നേടിയ ലാവണ്യ എന്ന ഉദ്യോഗസ്ഥയാണ് 2019 ല്‍  പിടിയിലായത്. ഈ വാർത്ത അന്ന് ദേശീയ മാധ്യമങ്ങൾ എല്ലാം തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

Avatar

Title:സർക്കാരിന്‍റെ ബഹുമതി നേടിയ റവന്യൂ ഓഫീസറുടെ വീട്ടിൽനിന്നും പണം പിടിച്ചെടുത്ത സംഭവം തെലുങ്കാനയിൽ 2019 ല്‍ നടന്നതാണ്…

Fact Check By: Vasuki S 

Result: Missing Context