
ബംഗ്ലൂരില്‍ ഒരു മസ്ജിദില്‍ കോവിഡ് നിയന്ത്രങ്ങള്‍ക്ക് ഇടയില്‍ കൂടിയ ജനസമുഹം ചോദ്യം ചെയ്യാന്‍ വന്ന പോലീസുകാരെ തല്ലുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസെന്‍ഡോ ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ സാമുഹ മാധ്യമങ്ങളിലെ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോ വെച്ച് സാമുഹ മാധ്യമങ്ങളില്‍ നടത്തുന്ന പ്രചരണവും പ്രചരണത്തിന്റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് ഒരു ധാര്‍മിക സ്ഥലത്തിന്റെ ഉള്ളില്‍ ചില ജനങ്ങളും പോലീസും തമ്മില്‍ സംഘര്‍ഷം പോലെയുള്ള സ്ഥിതികള്‍ കാണുന്നുണ്ട്. ഈ വീഡിയോ ബംഗ്ലൂരിലെ ഒരു പള്ളിയിലെതാണ് കുടാതെ കോവിഡിന്റെ പശ്ചാതലത്തില്‍ പള്ളിയില്‍ കൂടിയ ജനങ്ങളെ ചോദ്യം ചെയ്യാന്‍ ചെന്ന പോലീസിനെ ജനങ്ങള്‍ ആക്രമിക്കുന്നു എന്ന് വാദിച്ച് പോസ്റ്റിന്റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“എത്ര മനോഹരമായ ആചാരങ്ങൾ!!!
ബാംഗ്ലൂർ മസ്ജിദിൽ കൂട്ടം കൂടിയതിനെ ചോദ്യം ചെയ്ത പോലിസിനെ കൈയ്യറ്റം ചെയ്യുന്നു…
നിയമം അക്ഷരം പ്രതി അനുസരിക്കുന്ന എത്ര നല്ല പൗരന്മാർ🙄.”
ഇതേ അടികുറിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ കാണാം.

Screenshot: Facebook search shows similar posts.
വസ്തുത അന്വേഷണം
ഞങ്ങള്‍ വീഡിയോയെ ശ്രദ്ധിച്ച് നോക്കിയപ്പോള്‍ ഞങ്ങള്‍ക്ക് വീഡിയോയില്‍ കാണുന്ന ഒരു പോലീസുകാരന്റെ ബാഡ്ജ് കാണാന്‍ സാധിച്ചു. ഇത് മഹാരാഷ്ട്ര പോലീസിന്റെ ബാഡ്ജാണ്. വീഡിയോയുടെ ക്വാളിറ്റി മെച്ചപെടുത്തി നോക്കിയാല്‍ ഇത് വ്യക്തമാകും.

An enhanced view of the video shows the badge of Maharashtra Police on the arms of one of the policemen seen in the video.
ഞങ്ങള്‍ ഈ വിവരങ്ങള്‍ വെച്ച് ഓണ്‍ലൈന്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇന്ത്യ ടിവിയുടെ ഒരു വാര്‍ത്ത ലഭിച്ചു. ഈ വാര്‍ത്ത പ്രകാരം ഒരു മാസം മുമ്പാണ് ഈ സംഭവം നടന്നത്. മഹാരാഷ്ട്രയിലെ മലങ്ഗഡ് എന്ന സ്ഥലത്തില്‍ ഒരു അമ്പലത്തില്‍ നടക്കുന്ന ആരതി ചിലര്‍ തടസപെടുത്തി എന്നാണ്.
പക്ഷെ ഇന്ത്യ ടിവി അടക്കമുള്ള ദേശിയ മാധ്യമങ്ങള്‍ ഈ സംഭവത്തിനെ തെറ്റായി റിപ്പോര്‍ട്ട് ചെയ്തു എന്ന ആള്‍ട്ട് ന്യൂസ് അവര്‍ നടത്തിയ ഫാക്റ്റ് ചെക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പോലെ ഈ സ്ഥലം ഒരു അമ്പലമല്ല പകരം ഹാജി അബ്ദുര്‍റഹ്മാന്‍ മലങ് എന്നൊരു സുഫി സന്തിന്റെ ദര്‍ഗയാണ്. ഈ ദര്‍ഗയുടെ കാര്യസ്ഥര്‍ കേത്കര്‍ എന്ന ബ്രാഹ്മിന്‍ കുടുംബാംഗങ്ങളാണ്. ഈ കുടുംബമാണ് ഈ ദര്‍ഗ പണിതത് എന്നാണ് പറയുന്നത്. ഈ കാര്യം 1953ല്‍ സുപ്രീം കോടതി തന്റെ വിധിയിലും ഈ സ്ഥലത്തിനെ ദര്‍ഗയായി പ്രഖ്യാപിക്കുന്നുണ്ട്.
പക്ഷെ 1996 മുതല്‍ ഇവിടെ ശിവസേന, വിശ്വ ഹിന്ദു പരിഷദ്, ബജറങ് ദള്‍ തുടങ്ങിയ ഹിന്ദുത്വ സംഘടനകള്‍ ആരതി ചെയ്യാറുണ്ട്. ഹിന്ദുത്വ സംഘടനകളുടെ പ്രകാരം ഈ ദര്‍ഗ നാഥ് സമ്പ്രദായത്തിലെ ഗുരു മച്ചിന്ദ്രനാഥിന്റെ സമാധിയാണ്.
സംഭവം നടന്ന അന്ന് ഹിന്ദുകള്‍ ആരതി ചെയ്യുന്നതിന്റെ ഇടയില്‍ പോലീസ് മുസ്ലിംകള്ക്ക് അവരുടെ ആചാരങ്ങള്‍ നടത്താന്‍ അനുമതി നല്കാത്തതിനാല് അവിടെ ബഹളമുണ്ടായി. ഈ ബഹളമാണ് നാം വീഡിയോയില്‍ കാണുന്നത്.
നിഗമനം
വീഡിയോയില്‍ കാണുന്ന സംഭവം ഈ അടുത്ത കാലത്ത് ബംഗ്ലൂരില്‍ ഒരു പള്ളിയില്‍ വെച്ച് നടന്നതല്ല പകരം ഒരു മാസം മുംബ് മുംബൈയുടെ അടുത്തുള്ള ഥാനെ ജില്ലയിലെ മലങ്ഗഡിലാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:മഹാരാഷ്ട്രയിലെ ഹാജി മലങ് ദര്‍ഗയുടെ വീഡിയോ ബംഗ്ലൂരില്‍ ഒരു പള്ളിയില്‍ ലോക്ക്ഡൌണ്‍ തെറ്റിച്ച് കൂടിയ ജനകൂട്ടം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…
Fact Check By: Mukundan KResult: False
