FACT CHECK: ദീപം തെളിക്കുന്നത്തിനിടെ CPM നേതാവിന്‍റെ വീടിന് തീപിടിച്ചു എന്ന വ്യാജപ്രചരണം….

രാഷ്ട്രീയം | Politics

എല്‍.ഡി.എഫിന്‍റെ വിജയാഘോഷം ആച്ചരിക്കുന്നത്തിന്‍റെ ഇടയില്‍ വീടിന് തീ പിടിച്ചത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രം കഴിഞ്ഞ കൊല്ലം സെപ്റ്റംബറില്‍ പാലക്കാട് ഒരു വീടില്‍ തീപിടുത്തമുണ്ടായപ്പോള്‍ എടുത്ത ചിത്രമാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് സാമുഹ മാധ്യമങ്ങളില്‍ ഈ ചിത്രം വെച്ച് നടത്തുന്ന പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.

പ്രചരണം

Screenshot: Facebook post claiming CPM leader accidentally burned his house while lighting lamps to celebrate LDF’s victory in recent elections.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീടിന്‍റെ ഗേറ്റ് കത്തുന്നതായി കാണാം. ഈ ചിത്രം ഒരു സി.പി.എം. നേതാവിന്‍റെ വീടിന്‍റെതാണ് കുടാതെ വിജയാഘോഷത്തിന് ദീപം തെളിക്കുന്നതിനിടെയാണ് ഈ സംഭവമുണ്ടായത് എന്ന് പോസ്റ്റില്‍ വാദിക്കുന്നു.

പോസ്റ്റില്‍ നല്‍കിയ സ്ക്രീന്‍ഷോട്ടിന്‍റെ അടികുറിപ്പ് ഇങ്ങനെയാണ്: “ദീപത്തിനിന്നും വെളിച്ചം അല്‍പ്പം കുടിക്കൊട്ടെന്ന്‍ കരുതി…ദീപം തെളിക്കുന്നതിനിടെ അപ്പുഴയില്‍ CPM നേതാവിന്‍റെ വീട് കത്തിനശിച്ചു

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തില്‍ കാണുന്ന സംഭവം എന്താണ് നമുക്ക് അന്വേഷിച്ച് നോക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മാതൃഭൂമി വെബ്സൈറ്റില്‍ 2020 സെപ്റ്റംബറില്‍ പ്രസിദ്ധികരിച്ച ഈ വാര്‍ത്ത‍ ലഭിച്ചു.

Screenshot: Mathrubhumi Article, dated: 28th Sept 2020, titled: വണ്ടാഴിയിൽ വീട് കത്തിനശിച്ചു

ലേഖനം വായിക്കാന്‍-Mathrubhumi | Archived Link

വാര്‍ത്ത‍ പ്രകാരം ഈ വീട് പാലക്കാട് വണ്ടാഴി കീഴപ്പാലയിലെ മല്ലംകോട്ടുപറമ്പിൽ ബാലകൃഷ്ണന്‍റെതാണ്. ഈ സംഭവം നടന്നത് സെപ്റ്റംബര്‍ 27, 2020ന് വൈകിട്ടാണ്. സംഭവം നടന്ന സമയത്ത് ഭാഗ്യത്തിന് ആരും വീട്ടിലുണ്ടായിരുന്നില്ല എന്ന് വാര്‍ത്ത‍യില്‍ പറയുന്നു. മലയാള മനോരമയും ഈ വാര്‍ത്ത‍ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഇതേ വാര്‍ത്തയില്‍ ഉപയോഗിചിരിക്കുന്ന ചിത്രം തന്നെയാണ് പോസ്റ്റിലും ഉപയോഗിചിരിക്കുന്നത്.

Screenshot: Manorama article, dated: 28th Sept 2020, titled: വീട് കത്തിനശിച്ചു; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

ലേഖനം വായിക്കാന്‍-Manorama | Archived Link

തീപിടുത്തിലുണ്ടായ നഷ്ടം അഞ്ച് ലക്ഷം രൂപവരെയായിരുന്നു എന്ന് മനോരമ വാര്‍ത്തയില്‍ പറയുന്നു. എന്തായാലും ഈ രണ്ട് വാര്‍ത്തകളും പഴയതാണ് എന്ന് വ്യക്തമാണ്. കുടാതെ നിലവില്‍ വിജയാഘോഷത്തിനിടയില്‍ ആലപ്പുഴയിലോ കേരളത്തില്‍ മറ്റെവിടെയെങ്കിലുമോ  ഇങ്ങനെ യാതൊരു സംഭവം നടന്നതായി എവിടെയും വാര്‍ത്തകളില്ല. ആലപ്പുഴ സൌത്ത് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ ആലപ്പുഴയില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല എന്നും സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും എഎസ് ഐ മോഹന്‍കുമാര്‍ അറിയിച്ചിട്ടുണ്ട് .

നിഗമനം

പോസ്റ്റില്‍ വാദിക്കുന്നത് തെറ്റാണെന്ന്‍ അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. 8 മാസം പഴയ സംഭവത്തിന്‍റെ ചിത്രം ഉപയോഗിചിട്ടാണ് ഇത്തരത്തില്‍ വ്യാജപ്രചരണം സാമുഹ മാധ്യമങ്ങളില്‍ നടക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ദീപം തെളിക്കുന്നത്തിനിടെ CPM നേതാവിന്‍റെ വീടിന് തീപിടിച്ചു എന്ന വ്യാജപ്രചരണം….

Fact Check By: Mukundan K 

Result: False