FACT CHECK: കാബുള്‍ ബോംബ് സ്ഫോടനവുമായി ബന്ധപെടുത്തി സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം പഴയതാണ്...
കഴിഞ്ഞ ശനിയാഴ്ച അഫ്ഘാനിസ്ഥാന്‍റെ തലസ്ഥാന നഗരിയായ കാബുളില്‍ പെണ്‍കുട്ടികളുടെ ഒരു സ്കൂളിലുണ്ടായ സ്ഫോടനത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്.
പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ അടുത്ത കാലത്ത് കാബുളില്‍ നടന്ന ബോംബ് സ്ഫോടനവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി.
പ്രചരണം
Screenshot: Facebook post claiming the image is related to the recent bomb blasts in a girl school in Kabul, Afghanistan.
മുകളില്‍ നല്‍കിയ പോസ്റ്റില്‍ കയ്യില്‍ പുസ്തകങ്ങള്‍ പിടിച്ച് കരയുന്ന ഒരു കൊച്ചു കുട്ടിയുടെ ചിത്രമാണ് നാം കാണുന്നത്. ഈ ചിത്രം അഫ്ഗാനിസ്ഥാനില്‍ ഈയിടെ നടന്ന ബോംബ് സ്ഫോടനത്തിന്‍റെ ശേഷം എടുത്ത ചിത്രമാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “അഫ്ഗാനിസ്ഥാനിലെ സ്കൂളില്‍ ബോംബ് പൊട്ടി ചിന്നിച്ചിതറിയ കുഞ്ഞുങ്ങള്‍ക്കിടയില്‍ നിന്നും പുസ്തകവും പിടിച്ച് പേടിച്ച് നിന്ന് കരയുന്ന പെണ്‍കുട്ടി.. ഈ ഫോട്ടോ ഒന്നും ഇടതന്മാരും വാഷിങ്ങ്ട്ടന്‍ പോസ്റ്റും BBC യും അരുന്ധതിയും ബര്‍ക്കാ ദത്തും ഒന്നും ഷെയര്‍ ചെയ്യില്ല.. അപലപിക്കില്ല.. കാരണം ഇതിനുത്തരവാദി തീവ്രവാദികള്‍ ആണ്.. അവര്‍ക്ക് അഭയാര്‍ഥി ബോട്ട് മറിഞ്ഞ് തീരത്ത് കിടന്ന അലന്‍ കുര്‍ദിയെ പോലുള്ളവരെ കിട്ടണം.. എന്നാലെ അത് വൈറല്‍ ആക്കൂ..”
ഈ ചിത്രം ട്വിട്ടറിലും ചിലര്‍ പങ്ക് വെച്ചിട്ടുണ്ട്. ഇത്തരത്തിലൊരു ട്വീറ്റ് നമുക്ക് താഴെ കാണാം.
Screenshot: Twitter post circulating the image of crying girl holding books in her hand as image from recent terrorist attack in Kabul.
ഈ ചിത്രത്തിന് യഥാര്‍ത്ഥത്തില്‍ കാബുള്‍ ബോംബ് സ്ഫോടനവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധന ഫലങ്ങളില്‍ ലഭിച്ച ചിത്രങ്ങള്‍ കാബുളില്‍ ഭീകരാക്രമണം നടക്കുന്നതിന്‍റെ മുമ്പ് മുതല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ് എന്ന് വ്യക്തമായി.
Screenshot: Google reverse image search results suggest the image is available on the internet from many years and thus could not be related to the recent blasts in Kabul.
ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരുപ്പാട് ചിത്രങ്ങളില്‍ ഫാദി എ. താബെത് (Fadi A. Thabet) എന്നൊരു ഫോട്ടോഗ്രാഫറിന്‍റെ പേര് പല ചിത്രങ്ങളില്‍ കണ്ടെത്തി. ഞങ്ങള്‍ ഇദ്ദേഹത്തിന്‍റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ പരിശോധിച്ചപ്പോള്‍, ഇദ്ദേഹം ഗാസയിലെ ഒരു ഫ്രീലാന്‍സ് ഫോട്ടോഗ്രഫരാണ് എന്ന് കണ്ടെത്തി. അദ്ദേഹത്തിന്‍റെ പ്രൊഫൈലില്‍ ഈ ചിത്രം മാര്‍ച്ച് 2016 മുതല്‍ ലഭ്യമാണ്.
Screenshot: Oldest post on Instagram profile of Fadi A Thabet shows the viral image is present on the internet since 2016.
പോസ്റ്റ് കാണാന്‍- Instagram | Archived Link
ഈ ചിത്രത്തിന് അദ്ദേഹം അടികുറിപ്പ് നല്‍കിയിട്ടില്ല. പക്ഷെ ഇതിന് ശേഷവും അദ്ദേഹം പല തവണ ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ശേഷമുള്ള പോസ്റ്റുകളില്‍ ഈ ചിത്രം പലസ്തീനിലെ ഗാസയിലെ ഒരു പെണ്‍കുട്ടിയുടെതാണ് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
അഫ്ഘാനിസ്ഥാനിന്‍റെ തലസ്ഥാന നഗരിയായ കാബുളിന്‍റെ ദഷത്-എ-ബര്‍ചി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പെണ്‍കുട്ടികള്‍ക്കുള്ള ഒരു സ്കൂളില്‍ ശനിയാഴ്ച മുന്ന്‍ ബോംബ് സ്ഫോടനങ്ങളുണ്ടായി. ഈ സ്ഫോടനത്തില്‍ 30 പേര് മരിച്ചു കുടാതെ 52 പേര്‍ക്ക് പരിക്കേറ്റു.
ലേഖനം വായിക്കാന്‍-Tolo News | Archived Link
നിഗമനം
ഈ ചിത്രം പഴയതാണ് കുടാതെ അഫ്ഗാനിസ്ഥാനില്‍ ഈ അടുത്ത കാലത്തുണ്ടായ ബോംബ് സ്ഫോടനവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:കാബുള്‍ ബോംബ് സ്ഫോടനവുമായി ബന്ധപെടുത്തി സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം പഴയതാണ്...
Fact Check By: Mukundan KResult: False