
പച്ച മാംസം ഭക്ഷിക്കുന്ന മ്യാന്‍മാറിലെ രോഹിങ്ങ്യകളുടെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം മ്യാന്‍മാറിലെ രോഹിങ്ങ്യകളുടെതല്ല എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം

Screenshot:Facebook post claiming the photo to be of raw meat eating Rohingyas from Myanmar.
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പച്ച മാംസം ഭക്ഷിക്കുന്ന ഒരു സംഘത്തിനെ കാണാം. കാഴ്ച കൂരമായതിനാല്‍ ചിത്രത്തിനെ ചില ഭാഗങ്ങളില്‍ ബ്ലര്‍ ചെയ്തിരിക്കുന്നത്. ലിങ്കുകള്‍ ഉപയോഗിച്ച് ചിത്രം പൂര്‍ണമായി കാണാം. ചിത്രത്തിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“ലോകത്തിൽ ഏറ്റവും ക്രൂരൻമാർ ആരെന്ന് ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ പറയാം ബംഗ്ലാദേശികൾ…. ചിത്രത്തിൽ പച്ച മാംസം കഴിക്കുന്നത് മ്യാൻമാർ (ബർമ്മ)രോഹിങ്ക്യക്കാരാണ്. ഭാരതത്തിന് മാത്രമല്ല രോഹിങ്ക്യൻ തലവേദനയാകുന്നത്, ശ്രീലങ്കയിലും, നേപാളിലും അവർ നുഴഞ്ഞു കയറിയിട്ടുണ്ട്. ബാഗാൾ വിഭജനകാലത്ത് പതിനായിരക്കണക്കിന് ഹിന്ദുക്കളാണ് കൊല ചെയ്യപ്പെട്ടത്, പതിനായിരങ്ങൾ ബലാത്സംഘം ചെയ്യപ്പെട്ടു. ചിറ്റഗോംങ്ങിൽ ഹിന്ദു, ബുദ്ധിസ്റ്റ് ഭൂരിപക്ഷ പ്രദേശമായിരുന്നു.അവിടെ നിന്നും പിന്നീട് ചക്മകൾക്കും, ഹജങ്ങുകൾക്കും പാലായനം ചെയ്യേണ്ടി വന്നു. അഭയാർത്ഥികളായ് വന്ന അവരിൽ കുറേപേരെ പശ്ചിമ ബംഗാളിലെ കമ്യൂണിസ്റ്റ് ഗവൺമെന്‍റും തോക്കി നിരയാക്കി. ബംഗ്ലാദേശികൾക്ക് സൗദി അറേബ്യ വിസ നൽകുന്നില്ല. യു എ ഇ യും പുതിയ വിസ നൽകുന്നില്ല. ജമാഅത്തെ ഇസ്ലാമിയും, സക്കീർ നായിക്കിനെ പോലുള്ളവരുമാണ് അവരെ വഴിതെറ്റിച്ചത്. എനിക്ക് നിരവധി ബംഗാളി സുഹൃത്തുക്കൾ ഉണ്ട്.അതിൽ മിക്കവരും കേൾക്കുന്നത് സക്കീർ നായിക്കിൻ്റെ പ്രസംഗങ്ങളാണ്, കാണുന്നത് ഐസിസ് കാർ തലയറക്കുന്ന വിഡിയോകളും. ഇവിടെ ലഹരി ഉത്പന്നങ്ങൾ വില്പന, മൊബൈൽ ബാലൻസ്, ഡോളർ കാർഡ് വില്പന,ചൂതാട്ടം… (Truncated)”
എന്താണ് ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു യുട്യൂബ് വീഡിയോ ലഭിച്ചു. ഈ വീഡിയോ യുട്യൂബില്‍ പ്രസിദ്ധികരിച്ചത് 2017ലാണ്. കുടാതെ വീഡിയോയുടെ ശീര്‍ഷകവും വിവരണവും വിഎറ്റ്നാമീസ് ഭാഷയിലാണ്.

Screenshot: The video is available on YouTube since 2017; the caption and description of the video are in Vietnamese.
വീഡിയോ കാണാന്‍- YouTube | Archived Link
വീഡിയോക്ക് ലഭിച്ച കമന്‍റുകലില്‍ ഈ വീഡിയോ എവിടുത്തെതാണ് എന്നൊരു യുട്യൂബ് യുസര്‍ ചോദിച്ചപ്പോള്‍ ഈ വീഡിയോ വിഎറ്റ്നാമിലെ എന്‍ഗുയെന്‍ തായ് പ്രദേശത്തിലേതാണ് എന്ന് വീഡിയോ പ്രസിദ്ധികരിച്ച ചാനലിന്‍റെ അഡ്മിന്‍ മറുപടിയില്‍ പറയുന്നു.

Screenshot: Comment section of the YouTube video; author claims the video is from Nguyen Tai area of Vietnam.
എന്‍ഗുയെന്‍ തായ് പ്രദേശം വിഎറ്റ്നാമിന്‍റെ മധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ വീഡിയോ ഞങ്ങള്‍ക്ക് ഫെസ്ബൂക്കിലും ലഭിച്ചു. ഫെസ്ബൂക്കില്‍ ലഭിച്ച വീഡിയോയുടെ അടികുറിപ്പ് പറയുന്നത് നായ്ക്കളുടെ പച്ച മാംസം തിന്നുന്ന വിഎറ്റ്നാമികളുടെ വീഡിയോയാണ് ഇത്.

Screenshot: A 2017 Facebook post with the video; the caption of the video states Vietnamese eating raw dog meat.
വീഡിയോ കാണാന്‍- Facebook | Archived Link
രോഹിങ്ങ്യകള്‍ താമസിച്ചിരുന്നത് മ്യാന്മാര്‍ (ബര്‍മ്മ)യുടെ ബംഗ്ലാദേശ് അതിര്‍ത്തിയുടെ സമീപമുള്ള രാഖിന്‍ എന്ന പ്രദേശത്തിലാണ്. രോഹിങ്ങ്യകള്‍ക്ക് അവരുടെതായ ഭാഷയുണ്ട്. രോഹിങ്ങ്യന്‍ ഭാഷ ബംഗ്ലാദേശിലെ ചിറ്റഗോംഗ് പ്രദേശത്തില്‍ സംസാരിക്കുന്ന ബംഗാളിയുമായി സാമ്യമുള്ള ഭാഷയാണ്. വീഡിയോയില്‍ സംസാരിക്കുന്ന ഭാഷ രോഹിങ്ങ്യന്‍ അല്ല. രോഹിങ്ങ്യന്‍ ഭാഷ നമുക്ക് താഴെ നല്‍കിയ വീഡിയോയില്‍ കേള്‍ക്കാം.
രാഖിന്‍ പ്രദേശത്തില്‍ സംസാരിക്കുന്ന മറ്റു ഭാഷകള്‍ ബര്‍മീസും അരാക്കനീസുമാണ്. ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് ഞങ്ങളുടെ മ്യാന്മാര്‍ ടീമിനെ കാണിച്ചപ്പോള്‍ ഈ വീഡിയോയില്‍ സംസാരിക്കുന്നത് ബുര്‍മീസോ ബര്‍മീസുമായി സാമ്യമുള്ള അരാക്കനീസുമല്ല എന്ന് അവര്‍ സ്ഥിരികരിച്ചു.
പക്ഷെ ഈ വീഡിയോ വിഎറ്റ്നാമിലെതാണ് എന്ന് ഞങ്ങള്‍ക്ക് സ്ഥിരികരിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ ഒരു കാര്യം വ്യക്തമാണ് ഈ വീഡിയോയില്‍ കാണുന്നവര്‍ രോഹിങ്ങ്യകളല്ല. ഇവര്‍ സംസാരിക്കുന്ന ഭാഷയും രോഹിങ്ങ്യനോ ബര്‍മീസ് ഭാഷയുമല്ല.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണമായും വ്യാജമാണ്. ഈ ചിത്രം പച്ച മാംസം തിന്നുന്ന രോഹിങ്ങ്യകളുടെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം പച്ച മാംസം ഭക്ഷിക്കുന്ന രോഹിങ്ങ്യകളുടെതല്ല…
Fact Check By: Mukundan KResult: False
