
കേരളത്തിലെ മഹിന്ദ്ര ഥാർ വണ്ടി സൈൻ ബോർഡിൽ ഇടിച്ചതിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് മഹിന്ദ്ര ഥാർ വണ്ടി ഹൈവേയിൽ ഒരു സൈൻ ബോർഡിൽ ഇടിച്ചതായി കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ജയ് പൂറിലേക്ക് ഡയറക്റ്റ് 🤭 കേരളത്തിൽ നിന്ന് പോയ വണ്ടി 😔 ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോ സൂക്ഷമമായി പരിശോധിച്ചപ്പോൾ ചില അസാധാരണതകൾ ഞങ്ങൾ ശ്രദ്ധിച്ചു. വീഡിയോയിൽ താറിന്റെ (Thar) സ്ഥാനം ഭൗതികശാസ്ത്രത്തിന്റെ നിയമങ്ങളെ പിന്തുണയ്ക്കുന്നില്ല. ഇത്രയും ഭാരമുള്ള ഒരു വാഹനത്തിന് ഒരു സൈൻബോർഡിൽ കുടുങ്ങി നിൽക്കുകയും താഴേക്ക് വീഴാതിരിക്കുകയും ചെയ്യുന്നത് പ്രായോഗികമായി സാധ്യമല്ല.
കൂടാതെ, സൈൻബോർഡിന്റെ വലതുവശത്തുള്ള വാക്കുകൾക്ക് യാതൊരു അർത്ഥവും ഇല്ല. താറിന്റെ നമ്പർ പ്ലേറ്റ് സാധാരണ ഇന്ത്യൻ വാഹന രജിസ്ട്രേഷൻ ഫോർമാറ്റിനൊപ്പം പൊരുത്തപ്പെടുന്നില്ല.

വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ ഈ ദൃശ്യങ്ങൾ 18 ഫെബ്രുവരി 2026ന് പോസ്റ്റ് ചെയ്തതായി കണ്ടെത്തി.

പോസ്റ്റ് കാണാൻ – Instagram | Archived
ഈ വീഡിയോ എ.ഐ. ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് പോസ്റ്റിൻ്റെ അടിക്കുറിപ്പ് വ്യക്തമാക്കുന്നു. ഈ ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഇതേ പോലെ എ.ഐ. ഉപയോഗിച്ച് വീഡിയോകള്‍ നിർമ്മിക്കുന്നതാണ്. ഹാൻഡിലിൻ്റെ ബയോയിലും ഈ കാര്യം വ്യക്തമാകുന്നുണ്ട്.

Hive moderation, Sight Engine എന്ന എ.ഐ. തിരിച്ചറിയുന്ന വെബ്സൈറ്റ് പ്രകാരവും ഈ ദൃശ്യങ്ങൾ എ.ഐ. ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് വ്യക്തമാക്കുന്നു.


നിഗമനം
കേരളത്തിലെ മഹിന്ദ്ര ഥാർ വണ്ടി സൈൻ ബോർഡിൽ ഇടിച്ചതിൻ്റെ ദൃശ്യങ്ങൾ AI ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:കേരളത്തിലെ മഹിന്ദ്ര ഥാർ വണ്ടി സൈൻ ബോർഡിൽ ഇടിച്ചതിൻ്റെ ദൃശ്യങ്ങൾ AI നിർമ്മിതമാണ്
Fact Check By: K. MukundanResult: Altered



