FACT CHECK: ജമ്മു കശ്മീറിലെ അനധികൃത കെട്ടിടങ്ങള്‍ നീക്കം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ രോഹിംഗ്യകളുമായി ബന്ധപെടുത്തി തെറ്റായി പ്രചരിപ്പിക്കുന്നു…

ദേശിയം

കാശ്മീരില്‍ അനാധികൃതമായി രോഹിംഗ്യകള്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ സര്‍ക്കാര്‍ പൊളിക്കുന്നു എന്ന വാദത്തോടെ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ സംഭവത്തിന് രോഹിംഗ്യകളുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് വസതികള്‍ പൊളിക്കുന്ന അധികൃതരും പ്രതിഷേധിക്കുന്ന ജനങ്ങളുടെയും ദൃശ്യങ്ങള്‍ കാണാം. ഈ വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: 

ജമ്മു കാശ്മീരിൽ പൊളിച്ചടുക്കാൻ തുടങ്ങിട്ടോ

ജമ്മു കാശ്മീരിൽ റോഹിംഗ്യൻ മുസ്ലീമുകൾ പൊതു സ്ഥലം കയ്യേറി നിർമ്മിച്ച വീടുകൾ പൊളിച്ചടുക്കാൻ തുടങ്ങി…😂😂😂

ഇതേ അടികുറിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

ഇന്നി ഈ പ്രചരണം സത്യമാണോ അതോ വ്യാജമോ എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാന്‍ വീഡിയോയെ In-Vid We Verify ടൂള്‍ ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ചു അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളില്‍ ഒന്നിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് യുട്യൂബില്‍ ജമ്മു ലിങ്ക് ന്യൂസ്‌ എന്ന യുട്യൂബ് ചാനലില്‍ ഈ വീഡിയോ ലഭിച്ചു. വീഡിയോയുടെ വിവരണം പ്രകാരം ജമ്മു കാശ്മീറിലെ ലാന്‍ഡ് ആന്‍റ് വാട്ടര്‍ ഡെവലപ്പ്മെന്‍റ അതോറിറ്റി (LAWDA) ഡാല്‍ തടാകത്തിന്‍റെ സമീപമുള്ള അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതിന്‍റെ വീഡിയോയാണ് ഇത്.

വീഡിയോയുടെ തുടക്കത്തില്‍ അധികൃതരുടെ ഒരു സംഘത്തിനെ നയിക്കുന്നതായി കാണുന്നത് LAWDAയുടെ എന്ഫോഴ്സ്മെന്‍റ ഓഫീസര്‍ അബ്ദുല്‍ അസീസ്‌ കാദറിയാണ്. ഈ സംഘം ശ്രിനഗറിലെ ഡാല്‍ തടാകത്തിന്‍റെ സമീപമുള്ള ഗ്രീന്‍ ബെല്‍റ്റില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു. ഈ നടപടി എടുത്തത് ശ്രിനഗറിലെ ലഷ്കരി മോഹല്ല, ദോജി മോഹല്ല, ബുര്‍ജമ, വാങ്ങുറ്റ് തീല്‍ബല്‍, നിശാത് എന്നി പരിസരങ്ങളിലാണ് ഈ നടപടിയുണ്ടായത്. ഈ നടപടിയെ കുറിച്ച് എന്ഫോഴ്സ്മെന്‍റ ഓഫീസര്‍ അബ്ദുല്‍ അസീസ്‌ കാദറി മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം നമുക്ക് താഴെ കാണാം.

നിയമ പ്രകാരം ഡാല്‍ തടാകത്തിന്‍റെ സമീപം നിര്‍മിച്ച ഗ്രീന്‍ ബെല്‍റ്റില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ആര്‍ക്കും അനുമതിയില്ല. ഇങ്ങനെ വല്ല കെട്ടിടങ്ങള്‍ ഗ്രീന്‍ ബെല്‍റ്റില്‍ നിര്‍മിച്ചതായി വിവരം LAWDAക്ക് ലഭിച്ച അവര്‍ അത് പൊളിക്കാരുണ്ട്. ഇത് സ്ഥിരം നടക്കുന്ന ഒരു പരിപാടിയാണ്. ഈ സംഭവത്തിന് രോഹിംഗ്യകളുമായി യാതൊരു ബന്ധവുമില്ല. രണ്ട് കൊല്ലം മുമ്പേ LAWDA നടത്തിയ ഇത് പോലെയുള്ള ഒരു നടപടിയുടെ വീഡിയോ നമുക്ക് താഴെ കാണാം.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം രോഹിങ്ങ്യകള്‍ വസിക്കുന്നത് ജമ്മു സാമ്പ എന്നി ജില്ലകളിലാണ്. വീഡിയോയില്‍ നമ്മള്‍ കാണുന്ന പ്രദേശം ശ്രിനഗറിലെ ഡാല്‍ താടക്കത്തിന്‍റെ സമീപമുള്ള പ്രദേശങ്ങളാണ്. സര്‍ക്കാര്‍ നല്‍കിയ കണക്കുകള്‍ പ്രകാരം രോഹിംഗ്യ മുസ്ലിങ്ങളും അനധികൃത ബംഗ്ലാദേശികളുമടക്കം മൊത്തത്തില്‍ ജമ്മു കാശ്മീരിലെ ഈ രണ്ട് ജില്ലകളിലുള്ളത് 13700 വിദേശികലാണ്.

ലേഖനം വായിക്കാന്‍-TNIE | Archived Link

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. ജമ്മു കശ്മീറിലേ ശ്രിനഗറില്‍ സ്ഥിതി ചെയ്യുന്ന ഡാല്‍ താടക്കത്തിന്‍റെ സമീപമുള്ള അനധികൃത കെട്ടിടങ്ങള്‍ ജമ്മു കശ്മീര്‍ LAWDA അധികൃതര്‍ പൊളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ രോഹിങ്ങ്യ മുസ്ലിങ്ങളുമായി തെറ്റായി ബന്ധപെടുത്തി പ്രചരിപ്പിക്കുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ജമ്മു കശ്മീറിലെ അനധികൃത കെട്ടിടങ്ങള്‍ നീക്കം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ രോഹിംഗ്യകളുമായി ബന്ധപെടുത്തി തെറ്റായി പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: Misleading