50ഓളം സി.ആര്‍.പി.എഫ് ജവാന്മാരെ അതിക്രൂരമായി കൊന്ന പുല്‍വാമയിലെ തീവ്രവാദ സംഭവത്തിന്‌ ഒരു കൊല്ലം ആവാറായി. കഴിഞ്ഞ കൊല്ലം ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യയുടെ 44 ജവന്മാരാണ് വീരമൃത്യു വരിച്ചത്‌ അതേ സമയം 70 ജവാന്മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 26 നവംബര്‍ 2008ന് മുംബൈയിലെ തീവ്രവാദ ആക്രമണത്തിനെ ശേഷം ഇന്ത്യക്കെതിരെ ഇത് വരെ നടന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണമാണ് പുല്‍വാമയിലെ തീവ്രവാദ ആക്രമണം. ഇതിനെ ശേഷം ബാലകൊറ്റില്‍ സൈന്യം നടത്തിയ എയര്‍ സ്ട്രൈക്ക്, വിംഗ് കമാണ്ടര്‍ അഭിനന്ദനിനെ പാകിസ്ഥാന്‍ പിടികുടിയതും പിനീട് അദേഹത്തിന്‍റെ വിമോചനം പോലെയുള്ള പല സംഭവങ്ങളുണ്ടായി. ഇതിന്‍റെ ഇടയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ ഏറെ പ്രചരിച്ചിരുന്നു. ഇപ്പോള്‍ പുല്‍വാമ ആക്രമണത്തിന് ഒരു കൊല്ലം ആവാന്‍ പോകുമ്പോള്‍ വിണ്ടും ഒരു വ്യാജ വാര്‍ത്ത‍ ഫെസ്ബൂക്കില്‍ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്. അമിത് ഷായും രാജ്നാഥ് സിംഗും തമ്മില്‍ ഒരു വ്യാജ ഫോണ്‍ കോള്‍ റെക്കോർഡിംഗ് ഉപയോഗിച്ച് പാകിസ്ഥാനില്‍ ചില മാധ്യമങ്ങള്‍ പുല്‍വാമ ആക്രമണം ഇന്ത്യ സര്‍ക്കാര്‍ തന്നെയാണ് നടത്തിയത് എന്ന തരത്തിലുള്ള വ്യാജ പ്രചരണം നടത്തിയിരുന്നു. അതേ റെക്കോർഡിംഗ് വിണ്ടും ഫെസ്ബൂക്കില്‍ പ്രത്യക്ഷപെട്ടിട്ടുണ്ട്. എന്നാല്‍ ഈ പോസ്റ്റിന്‍റെ യാഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അറിയാം.

വിവരണം

ഫെസ്ബൂകില്‍ പ്രചരിക്കുന്ന വ്യാജ കാള്‍ റെക്കോർഡിംഗ് താഴെ നല്‍കിട്ടുണ്ട്. ജനുവരി 20, 2020ന് പ്രസിദ്ധികരിച്ച ഈ വീഡിയോക്ക് ഇത് വരെ ലഭിച്ചിരിക്കുന്നത് 21000 ക്കാൾ അധികം ഷെയറുകളാണ്.

FacebookArchived Link

വൈറല്‍ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “Translated

പുൽവാമ ആക്രമണത്തിന്റെ രഹസ്യം ബിജെപി നേതാക്കളായ അമിത് ഷായുടെയും മോദിയുടെയും കൈയാണ്, ഈ വീഡിയോ ഓരോ മോഡി ഭക്തരിലും ഇന്ത്യക്കാരിലേക്കും എത്തണം.”

വസ്തുത അന്വേഷണം

ഞങ്ങള്‍ വീഡിയോയിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കഴിഞ്ഞ കൊല്ലം ഈ റെക്കോർഡിംഗിന്‍റെ മുകളില്‍ വിവിധ വസ്തുത അന്വേഷണ വെബ്സൈട്ടുകള്‍ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. റിപ്പോര്‍ട്ടുകളുടെ ലിങ്കും സ്ക്രീന്‍ഷോട്ടും താഴെ നല്‍കിട്ടുണ്ട്.

AltBoom

ആൾട്ട് ന്യൂസ്‌ നടത്തിയ വസ്തുത അന്വേഷണത്തില്‍ ഈ രേകര്‍ദിംഗില്‍ ഉപയോഗിച്ചിരിക്കുന്ന പല ഓഡിയോ സാമ്പിളുകള്‍ രാജ്നാഥ് സിംഗും അമിത് ഷായുടെയും വിവിധ അഭിമുഖങ്ങളില്‍ നിന്ന് കണ്ടെത്തി. ഈ ഓഡിയോ ക്ലിപ്പുകള്‍ അഭിമുഖത്തില്‍ നിന്ന് ക്രോപ്പ് ചെയ്തു തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഒരു സ്ത്രീയുടെ ശബ്ദതിനോടൊപ്പം ചേര്‍ത്ത് എഡിറ്റ്‌ ചെയ്തിരിക്കുകയാണ് എന്ന് നമുക്ക് അഭിമുഖങ്ങള്‍ പരിശോധിച്ചാല്‍ മനസിലാക്കുന്നു.

ആരിഫ് ഖാന്‍ എന്ന ട്വിട്ടര്‍ അക്കൗണ്ട്‌ ഓഡിയോ ക്ലിപ്പില്‍ ഉപയോഗിച്ച് രാജ്നാഥ് സിംഗിന്‍റെ അഭിമുഖത്തിന്‍റെ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് എഡിറ്റ്‌ ചെയ്ത വ്യാജ റെക്കോർഡിംഗില്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് ആരിഫ് ഖാന്‍ ചൂണ്ടികാണിക്കുന്നു.

രാജ്നാഥ് സിംഗിന്‍റെ പോലെ അമിത് ഷായുടെയും വിവിധ അഭിമുഖങ്ങളില്‍ നിന്ന് എടുത്ത ഓഡിയോയാണ് വ്യാജ ക്ലിപ്പില്‍ ചേര്‍ത്തിയിരിക്കുന്നത്. അമിത് ഷായുടെ ഓഡിയോ എടുത്ത രണ്ട് അഭിമുഖങ്ങളില്‍ നിന്നാണ്. ഒന്ന് 2018ല്‍ സീ ന്യൂസിന് അമിത് ഷാ കുടത്ത അഭിമുഖം. ഈ അഭിമുഖത്തില്‍ ഒരു ചോദ്യത്തിന്‍റെ മറുപടി നല്കുമ്പോൾ അമിത് ഷാ ‘ജനത കോ ഗുംരാഹ് കിയ ജാ സക്ത ഹൈ” അതായത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യതയുണ്ട് എന്ന് അദ്ദേഹം പറയുന്നു.

അതേ പോലെ അഭിമുഖത്തില്‍ അമിത് ഷാ “ഹം മാനത്തെ ഹൈ കി ചുനാവ് ജീതനെ കെ ലിയെ ഹമേ യുദ്ധ കരാനേ കി ജരൂരത് നഹി ഹൈ” അതായത് “തെരഞ്ഞെടുപ്പ് ജയിക്കാനായി യുദ്ധം ചെയ്യേണ്ട ആവശ്യമില്ല എന്ന് ഞങ്ങള്‍ മാനിക്കുന്നു എന്ന് പറയുന്നു. ഇത് നമുക്ക് താഴെ നല്‍കിയ വീഡിയോയില്‍ വ്യക്തമായി കേള്‍കാം.

എന്നാല്‍ ഈ പ്രസ്താവനയില്‍ നിന്ന് “നഹി” എന്ന വാക്ക് എഡിറ്റ്‌ ചെയ്തു അമിത് ഷാ മുകളില്‍ നടത്തിയ പ്രസ്താവനയുമായി കുട്ടി ചേര്‍ത്തിയാണ് വ്യാജ റെക്കോര്‍ഡിംഗില്‍ “ദേഷ് കി ജനത കോ ഗുംരാഹ് കിയ ജാ സക്ത ഹൈ, ഹം മാനത്തെ ഹൈ കി ചുനാവ് ജീത്നെ കെ ലിയെ ഹമേ യുദ്ധ കരാനേ കി ജരൂരത് (നഹി എന്ന വാക്ക് എഡിറ്റ്‌ ചെയ്ത് എടുത്ത് കളഞ്ഞു) ഹൈ” ഇതോട് തെരെഞ്ഞെടിപ്പ് ജയിക്കാനായി യുദ്ധം ചെയണ്ടി വെറും എന്ന് തെറ്റിധരിപ്പിക്കുന്ന പ്രസ്താവന അമിത് ഷാ പറഞ്ഞു എന്ന് വ്യാജ ഓഡിയോയില്‍ നിന്ന് പ്രചരിപ്പിക്കുന്നു.

നിഗമനം

വിവിധ അഭിമുഖങ്ങളില്‍ നിന്ന് സൃഷ്‌ടിച്ച വ്യാജ ഓഡിയോ ക്ലിപ്പ് അമിത് ഷായും, രാജ്നാഥ് സിംഗും ഒരു സ്ത്രിയും തമില്ലുള്ള സംഭാഷണം എന്ന തരത്തില്‍ പാകിസ്ഥാനി ചാനലുകള്‍ പ്രചരിപ്പിച്ച വ്യാജ കാല്‍ റെക്കോര്‍ഡിംഗാണ് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ വസ്തുത അറിയാതെ ഇത്തരത്തിലുള്ള പോസ്റ്റുകല്‍ ഷെയര്‍ ചെയര്ത് എന്ന് ഞങ്ങള്‍ മാന്യ വായനകാരോദ് അഭിയര്‍തിക്കുന്നു.

Avatar

Title:FACT CHECK: വ്യാജ കോള്‍ റെക്കോർഡിംഗ് ഉപയോഗിച്ച് പുല്‍വാമയിലെ ആക്രമണം നടത്തിയെന്ന് ദുഷ്പ്രചരണം...

Fact Check By: Mukundan K

Result: False