FACT CHECK: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പാചകവാതകയുടെ സിലിണ്ടറില്‍ എത്ര നികുതിയാണ് ഈടാക്കുന്നത്…?

രാഷ്ട്രീയം | Politics

സംസ്ഥാന സര്‍ക്കാരുകള്‍ പാചകവാതക സിലിണ്ടറില്‍ 55% നികുതി ഈടാക്കുന്നു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്.

പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എത്ര നികുതിയാണ് കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാരുകളും ഈടാക്കുന്നത് എന്ന് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്ററില്‍ നമുക്ക് പാചകവാതക സിലിണ്ടറിന്‍റെ വിലയുടെ വിശകലനം നല്‍കിയിട്ടുണ്ട്. ഇതു പ്രകാരം 861 രൂപ വില വരുന്ന ഒരു സിലിണ്ടറിന്‍റെ മുകളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇറാക്കുന്നത് 291.36 രൂപയാണ് അതെ സമയം കേന്ദ്ര സര്‍ക്കാര്‍ ഇറാക്കുന്നത് വരും 24.75 രൂപയാണ് എന്നാണ് വാദം. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്:

ദിത്  ഉള്ളതാണോ???? മോഡിക്ക് 25 ഉം വിജയന്  290 ഉം 🤔🤔🤔🤔

ഈ പോസ്റ്റര്‍ പ്രചരിപ്പിക്കുന്ന പല പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം. 

Screenshot: CrowdTangle search results show similar posts.

എന്നാല്‍ ഈ വിശകലനം എത്ര ശരിയാണ് നമുക്ക് ഒന്ന് പരിശോധിക്കാം.

വസ്തുത അന്വേഷണം

പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയില്‍ വരില്ല പക്ഷെ പാചകവാതക സിലിണ്ടര്‍ ജി.എസ്.ടിയില്‍ ഉള്‍പെടുന്നതാണ്. അങ്ങനെ പാചകവാതക സിലിണ്ടറിന്‍റെ മുകളില്‍ കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറുകളും ഈടാക്കുന്നത് 5% ജി.എസ്.ടിയാണ്. 2017ല്‍ ജി.എസ്.ടി. വന്നതിന് ശേഷം മുതല്‍ പാചകവാതക സിലിണ്ടര്‍ ജി.എസ്.ടിയില്‍ ഉള്‍പെടുന്നതാണ്.

Screenshot: HT article, dated Jul 03, 2017, titled: With GST, domestic LPG gets costlier but commercial LPG is cheaper

 ലേഖനം വായിക്കാന്‍- Hindustan Times | Archived Link

ഈ 5% ജി.എസ്.ടിയില്‍ 2.5% കേന്ദ്ര സര്‍ക്കാറിനും 2.5% സംസ്ഥാന സര്‍ക്കാറിനുമാണ് പോകുന്നത്. 

ലേഖനം വായിക്കാന്‍- Tax Guru | Archived Link

കേന്ദ്ര സര്‍ക്കാറിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പെട്രോളിയം പ്ലാനിങ് ആന്‍ഡ്‌ അനാലിസിസ് സെല്‍ (PPAC) പ്രസിദ്ധികരിച്ച റെഡി റിക്കോനര്‍ റിപ്പോര്‍ട്ടില്‍ എല്‍.പി.ജി. ഗ്യാസ് സിലിണ്ടറിന്‍റെ വിലയുടെ ശരിയായ വിശകലനം നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്‌ വായിക്കാന്‍-PPAC Ready Reckoner

ഈ വില നവംബര്‍ 2020ന് ഡല്‍ഹിയിലെ പാചകവാതക സിലിണ്ടറിന്‍റെ വിലയാണ്. ഇതിനെ ശേഷം സിലിണ്ടറിന്‍റെ വില വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്ന് സിലിണ്ടറിന്‍റെ വില 834.50 രൂപയാണ്. മുന്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ലോകസഭയില്‍ നല്‍കിയ ഒരു മറുപടി പ്രകാരം ഡല്‍ഹിയില്‍ ഡിസംബര്‍ 2020 മുതല്‍ മാര്‍ച്ച്‌ 2021 വരെ പാചകവാതക സിലിണ്ടറിന്‍റെ വിലയിലുണ്ടായത് 285 രൂപയുടെ വര്‍ദ്ധനയാണ്. അങ്ങനെ നവംബര്‍ 2020 മുതല്‍ ജൂലൈ 2021 വരെ പാചകവാര്‍ത്തക സിലിണ്ടറിന്‍റെ വിലയില്‍ 300 രൂപയിലധികം വര്‍ദ്ധനായാണ്‌. ധര്‍മേന്ദ്ര പ്രധാന്‍ നല്‍കിയ മറുപടി പ്രകാരം ഈ വില വര്‍ദ്ധനയുടെ കാരണം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വന്ന വില വര്‍ധനയാണ്. എല്ലാ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയിക്കുന്നത് അന്താരാഷ്ട്ര വില്‍പണിയില്‍ ക്രൂഡ് ഓയില്‍ വിലകകള്‍ അനുസരിച്ചിട്ടാണ് എന്ന് അദ്ദേഹം പറയുന്നു.

മുഴുവന്‍ മറുപടി വായിക്കാന്‍- Lok Sabha Question

അങ്ങനെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുടിയ കാരണമാണ് ഇന്ത്യയിലും കഴിഞ്ഞ നവംബര്‍ മുതല്‍ പാചകവാതക സിലിണ്ടറിന്‍റെ വില കുടിയത്. ഈ ഇടയില്‍ ജി.എസ്.ടിയില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. 

നിഗമനം

സംസ്ഥാന സര്‍ക്കാരുകള്‍ ഓരോ പാചകവാതക സിലിണ്ടറിന്‍റെ മുകളില്‍ 55% നികുതി ഇറക്കുന്നു എന്ന പ്രചരണം പൂര്‍ണമായും തെറ്റാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. പാചകവാതക സിലിണ്ടര്‍ ജി.എസ്.ടിയില്‍ ഉള്‍പെടുന്നതാണ്. ഒരു സിലിണ്ടറിന്‍റെ മുകളില്‍ വരും 5% ജി.എസ്.ടിയാണുള്ളത്. ഇതില്‍ പകുതി കേന്ദ്ര സര്‍ക്കാറിനും പകുതി സംസ്ഥാന സര്‍ക്കാറിനും വിഹിതം ലഭിക്കും.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പാചകവാതകയുടെ സിലിണ്ടറില്‍ എത്ര നികുതിയാണ് ഈടാക്കുന്നത്…?

Fact Check By: Mukundan K 

Result: False