FACT CHECK: തമിഴ്നാട്ടില്‍ നടന്ന കൊലപാതകത്തിന്‍റെ ചിത്രം വാട്സാപ്പില്‍ തെറ്റായ വിവരണത്തോടൊപ്പം പ്രചരിക്കുന്നു…

Tech

Respresentative Image; Courtesy: Anand Titus, Quora

നിലവില്‍ വാട്സാപ്പില്‍ ഒരു ഓഡിയോ സന്ദേശവും ഭീതിതമായ  ചിത്രവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഓഡിയോയില്‍ പറയുന്നത് 6/7 അക്കമുള്ള നമ്പറില്‍ നിന്ന് ഫോണ്‍ കാള്‍ വന്നാല്‍ എടുക്കരുത് അല്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ പൊട്ടിത്തെറിക്കും. ചിത്രത്തില്‍ കാണുന്നത് തമിഴ്നാട്ടില്‍ ഇങ്ങനെയൊരു സംഭവത്തില്‍ മരിച്ച ഒരു വ്യക്തിയുടെ ചിത്രമാണ്. (ചിത്രം അസ്വസ്ഥമാക്കുന്നതാണ് അതിനാല്‍ ഞങ്ങള്‍ ചിത്രത്തിനെ ബ്ലര്‍ ചെയ്തിട്ടുണ്ട്.)

പക്ഷെ ഇതിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വാര്‍ത്ത‍ പൂര്‍ണമായും തെറ്റാണ്ന്ന്‍ കണ്ടെത്തി. ഇതാണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. 

പ്രചരണം

വാട്സാപ്പ് സന്ദേശം-

മുകളില്‍ നമുക്ക് AIADMKയുടെ ഒരു ഓഫീസിന്‍റെ മുന്നില്‍ തലയില്ലാത്ത ഒരു ശവശരീരം കസേരയുടെ മുകളില്‍ രക്തത്തില്‍ മുങ്ങി ഇരിക്കുന്നതായി കാണാം. ഈ ചിത്രം 6/7 അക്കമുള്ള നമ്പറില്‍ നിന്ന് വന്ന ഒരു ഫോണ്‍ കാള്‍ എടുത്തപ്പോള്‍ ഫോണില്‍ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ച തമിഴ്നാട്ടിലെ ഒരു യുവാവിന്‍റെതാണ് എന്ന് ഓഡിയോയില്‍ പറയുന്നുണ്ട്.  പക്ഷെ ഈ വാദത്തില്‍ എത്ര സത്യാവസ്ഥയുണ്ട് എന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ഈ വാദത്തിനെ കുറിച്ച് ഞങ്ങളുടെ ശ്രിലങ്കന്‍ ടീം പരിശോധന നടത്തിയിരുന്നു. അവരുടെ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

ചിത്രത്തില്‍ കാണുന്ന വ്യക്തിയുടെ പേര് മതിവാനന്‍ എന്നാണ്. ഇദ്ദേഹം ഇറോഡിലെ ഒരു AIADMK പ്രവര്‍ത്തകനായിരുന്നു. താഴെ നല്‍കിയ J ന്യൂസ്‌ വിവരം പ്രകാരം മതിവാനിനെ മാരക ആയുധങ്ങള്‍ വെച്ചിട്ടാണ് ഒരു കൂട്ടര്‍ വെട്ടി നുറിക്കിയത്. മുന്‍വൈരാഗ്യം മൂലം ആയിരിക്കും കൊലപാതകമുണ്ടായത് എന്ന് വാര്‍ത്ത‍യില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകെയാണ്.

അങ്ങനെ ഈ ചിത്രത്തിന് ഫോണ്‍ സ്ഫോടനവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാകുന്നു. പക്ഷെ ഒരു ഫോണ്‍ കാള്‍ എടുത്താല്‍ ഫോണ്‍ സ്ഫോടനം ഉണ്ടാവാനുള്ള സധ്യതയുണ്ടോ? 

ഫോനില്‍ സ്ഫോടനമുണ്ടാക്കാന്‍ സാധ്യതയുള്ള ഒരേയൊരു സാധനം ഫോണിന്‍റെ ബാറ്ററിയാണ്. ബാറ്ററിയില്‍ സ്ഫോടനം നടന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ടാകും. The Verge എന്ന സകേതികവിദ്യയെ കുറിച്ച് എഴുതുന്ന മാധ്യമത്തില്‍ സ്മാര്‍ട്ട്‌ ഫോണ്‍ ബാറ്ററികള്‍ എങ്ങനെയാണ് സ്ഫോടനത്തിന് ഇരയാക്കുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്. 

അവര്‍ പറയുന്നത് കൂടതല്‍ ചാര്‍ജ് ചെയ്താല്‍ (overcharging) അതവ വേഗത്തില്‍ ചാര്‍ജ് ചെയ്താല്‍ അതായത് ബാറ്ററിക്ക് താങ്ങാന്‍ പറ്റാത്ത കറന്‍റ കയറ്റിയാലാണ് ബ്ലാസ്റ്റ് ആവാനുള്ള സാധ്യതയുണ്ടാകുന്നത്. അതേ പോലെ ഫോണ്‍ അധികം ചൂട് ആയാലും ബാറ്ററി കേടാവാനുള്ള സാധ്യതയുണ്ട്. 

The Hindustan Times സ്മാര്‍ട്ട്‌ ഫോണ്‍ ബാറ്ററിയില്‍ ഉണ്ടാവുന്ന സ്ഫോടനത്തിനെ കുറിച്ച് പറയുന്നു. ബാറ്ററി വീര്‍ത്ത് കഴിഞ്ഞാല്‍ ഉടനെ മാറ്റണം. ബ്രാന്‍ഡെഡ് ചാര്‍ജര്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു, കാറില്‍ ഫോണ്‍ വെച്ചിട്ട്  പോകാന്‍ പാടില്ല, ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണിന്‍റെ മുകളില്‍ ഒന്നും വെക്കാന്‍ പാടില്ല എന്ന തരത്തിലെ മുന്‍കരുതലുകലാണ് ഹിന്ദുസ്ഥാന്‍ ടൈംസ്‌ ലേഖനത്തില്‍ പറയുന്നത്.

ഇത് അല്ലാതെ ഫോണ്‍ ബ്ലാസ്റ്റ് ആവാനുള്ള പല കാരണങ്ങളുണ്ട്. പക്ഷെ 6-7 അക്കമുള്ള ഒരു നമ്പറില്‍ നിന്ന് വന്ന കാള്‍ എടുത്ത കാരണം ഫോണില്‍ സ്ഫോടനമുണ്ടായി എന്ന തരത്തില്‍ യാതൊരു വാര്‍ത്ത‍യും കണ്ടെത്തിയില്ല. 

നിഗമനം

വാട്സാപ്പില്‍ പ്രചരിപ്പിക്കുന്ന ഓഡിയോ സന്ദേശം പൂര്‍ണമായും തെറ്റാണ്. തമിഴ്നാട്ടില്‍ ഫോണ്‍ സ്ഫോടനത്തില്‍ മരിച്ച യുവാവ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം തമിഴ്നാട്ടില്‍ ഈ അടുത്ത കാലത്ത് കൊല്ലപെട്ട മതിവാനന്‍ എന്ന ഒരു വ്യക്തിയുടെതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:തമിഴ്നാട്ടില്‍ നടന്ന കൊലപാതകത്തിന്‍റെ ചിത്രം വാട്സാപ്പില്‍ തെറ്റായ വിവരണത്തോടൊപ്പം പ്രചരിക്കുന്നു…

Fact Check By: Mukundan K 

Result: False