
അഫ്ഗാനിസ്ഥാൻ ഭരണം ഏകദേശം പൂർണമായും താലിബാൻ പിടിച്ചെടുത്ത വാർത്തകൾ നാം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. അഫ്‌ഗാനിസ്ഥാൻ ജനതയെ മോചിപ്പിക്കണമെന്ന്അപേക്ഷിച്ചുകൊണ്ട് അവിടെനിന്നും അതിദാരുണമായ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്
പ്രചരണം
ഇവിടെ നൽകിയിട്ടുള്ള ചിത്രം ശ്രദ്ധിക്കുക. ചിത്രത്തിൽ കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ ചെറിയ കുഞ്ഞ് ഇരിക്കുന്നത് കാണാം. സമീപത്ത് കുഞ്ഞിനെ അമ്മ ഇരുന്ന് ആരോ നൽകിയ ഭക്ഷണം കഴിക്കുന്നുണ്ട്. വീടിനുള്ളിൽ തൊട്ടിലില്‍ ഉറങ്ങേണ്ടുന്ന പ്രായത്തില്‍ മഞ്ഞും മഴയുമേറ്റ് തെരുവോരത്ത് പെട്ടിക്കുള്ളിൽ ഇരിക്കുന്ന കുഞ്ഞിന്‍റെ ചിത്രം ആരുടെയും കരളലിയിക്കും.

കാബൂളിൽ നിന്നും നിന്നും പലായനം ചെയ്യുന്ന കൂട്ടത്തിൽ ഉള്ള അമ്മയും കുഞ്ഞും ആണിത് എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള വിവരണം ഇങ്ങനെ: കാബൂളിൽ നിന്നും വരുന്ന വാർത്തകൾ മനസ്സിൻെ ചങ്ങല പൊട്ടിക്കുന്നതാണ്.
താലിബാൻ തീവ്രവാദികൾ ഒരു പിശാചിനെ പോലെ ആ നഗരത്തെ വിഴുങ്ങുവാൻ പോവുകയാണ്. പതിറ്റാണ്ടുകളോളം പിന്നിലേക്കു വലിച്ചുകൊണ്ടു പോവുകയാണ്. മതഭ്രാന്തന്മാർ ഹാലിളകി അവിടെം നശിപ്പിക്കുമ്പോൾ ലോകത്തിൻെ സഹായം അവർകൊപ്പമാവേണ്ടതുണ്ട്.
ചൈനയിൽ പോയിട്ടാണങ്കിലും അറിവ് നേടണമെന്ന് ഉദ്ബോധിപ്പിച്ച ഇസ്ലാമിൻെ അന്തകരും ശത്രുകളുമാണ് താലിബാൻ തീവ്രവാദികൾ.
സർവ്വകലാശാലകൾ താലിബാൻെ തീവ്രവാദസങ്കേതമാക്കാൻ പോവുകയാണ്,
പഠിച്ച പെൺകുട്ടികളെ നരകതുല്യജീവിതത്തിലേക്കും അടിമത്വത്തിലേക്കും തള്ളിവിടുകയാണ്.
#താലിബാൻെ_ഇസ്ലാമിൽ_ഞാനില്ല.
#ഞാനവർക്കെതിരാണ്……
#SaveAfghanLives
എന്നാൽ ഈ ചിത്രം 2016 മുതൽ ഇൻറർനെറ്റില്‍ ലഭ്യമാണ്. വിശദാംശങ്ങൾ പറയാം.
വസ്തുത ഇതാണ്
ഈ ചിത്രം ഇതിനുമുമ്പ് കാഷ്‌മീരിലെ മരംകോച്ചുന്ന തണുപ്പിൽ കുഞ്ഞു മക്കൾ അടക്കം തെരുവിലാണ്, എന്ന വിവരണത്തോടെ കഴിഞ്ഞ ജനുവരിയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ ചിത്രം യഥാർത്ഥത്തിൽ ഗ്രീസിൽ നിന്നുള്ളതാണ്. ഗ്രീസിലെ ഇടോമേനി എന്ന നഗരത്തിൽ നിന്നുള്ളതാണ്.

ഗ്രീസിലെ ഇടോമേനിയില്‍ സിറിയയില്‍ നിന്ന് വന്ന അഭയാര്‍ഥികള്‍ക്കായുണ്ടാക്കിയ ഒരു ക്യാമ്പില്‍ നിന്നാണ് ഈ ചിത്രം എടുത്തത്. റോബര്‍ അസ്തോര്‍ഗാനോ എന്ന ഫോട്ടോഗ്രാഫറിനാണ് കടപ്പാട് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ കൊല്ലം ഈ ചിത്രം പ്രചരിപ്പിച്ചപ്പോൾ ഞങ്ങൾ അതിനു മുകളിൽ വസ്തുത അന്വേഷണം നടത്തിയിരുന്നു. ലേഖനം താഴെയുള്ള ലിങ്ക് ഉപയോഗിച്ച് വായിക്കാം:
കാബൂളിലെ സ്ഥിതി അതിരൂക്ഷമാണെങ്കിലും ഈ ചിത്രം അവിടെ നിന്നുള്ളതല്ല എന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്
നിഗമനം
പോസ്റ്റിലെ ചിത്രം തെറ്റാണ് ഇത് കാബൂളിൽ നിന്നുള്ളതല്ല. ഗ്രീസിൽ നിന്നുള്ള ഒരു പഴയ ചിത്രമാണ്. കാബൂളിലേത് എന്നമട്ടിൽ പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഈ ചിത്രം കാബൂളിലേതല്ല, ഗ്രീസില്‍ നിന്നുള്ള പഴയ ചിത്രമാണ്…
Fact Check By: Vasuki SResult: False
