
വിവരണം
കണ്ടിട്ടും കാണാത്ത മട്ടിൽ പോകല്ലേ…. ദയനീയ സ്ഥിതി യിലുള്ള പാവങ്ങളാണ് എന്ന തലക്കെട്ടിൽ കുഞ്ഞിന്റെ ചിത്രം സഹിതമുള്ള വിവരണത്തിന് ഇരുപത്തിമൂ വായിരത്തിൽ പരം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ:
“സഹായിക്കാൻ സന്മനസുള്ളവർ ഒരുരൂപ എങ്കിൽ അത് ദയവായി ഇ കുഞ്ഞിനായി നൽകു. സഹായിക്കാൻ സന്മനസുള്ളവരിലേക്ക് ഇ പോസ്റ്റ് ദയവായി ഒന്ന് ഷെയർ ചെയ്യു ചങ്ങാതിമാരെ….. ദയവായി സഹായിക്കു. പറ്റുന്നൊരു സഹായം പാവം ഇ കുഞ്ഞിനായി നൽകു.’’
സഹായ അഭ്യർത്ഥന യുമായെത്തുന്ന പോസ്റ്റുകളിൽ വിശ്വാസ യോഗ്യമായത് ഏതാണെന്ന ചിന്താ കുഴപ്പം ഭൂരിഭാഗം വായനക്കാർക്കും ഉണ്ടാകാം.
ഞങ്ങൾ ഈ വാർത്തയെ കുറിച്ച് സമഗ്രമായി അന്വേഷിച്ചു
വസ്തുതാ വിശകലനം

മലപ്പുറം ചുങ്കത്തറ പത്തിരിപ്പാടം മുതു കുറ്റി ഓട്ടോറിക്ഷ തൊഴിലാളി ഹംസയുടെ നാല് മക്കളിൽ ഏറ്റവും ഇളയ കുട്ടിയാണ് ഓട്ടോ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ രണ്ടര വയസ്സുകാരൻ മുഹമ്മദ് ആദിൽ. മഞ്ചേരി പെരിന്തമണ്ണ ഇ.എം.എസ് മെമ്മോറിയൽ ആശുപത്രി യിൽ ജനുവരി മാസം15 മുതൽ 19 വരെ ചികിത്സയിൽ കഴിയുകയായിരുന്നു കുട്ടി എന്ന് ആശുപത്രി പിആർ ഒ സ്ഥിരീകരിച്ചിട്ടുണ്ട്. ആദിലിന് ശസ്ത്രക്രീയ വേണ്ടിവന്നു എന്നും തുടർന്നും വിദഗ്ധ ചികിത്സ വേണ്ടി വരുമെന്നും ആശുപത്രിയിൽ നിന്നും വിവരം ലഭ്യമായിട്ടുണ്ട്. ആശുപത്രിയുടെ വിവരങ്ങൾ ഗൂഗിളിൽ ലഭ്യമാണ്.
https://www.emshospital.org.in/emshospital_contact_us.php
ഓടി കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടം. പിതാവിന്റെ മ ടിയിലിരിക്കുകയായിരുന്ന ആദിൽ ഒട്ടോയ്ക്കടിയിൽ പെടുകയായിരുന്നു.
ഹംസയ്ക്കും അപകടത്തിൽ പരിക്കുണ്ട്. സുമനസ്സുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായ സഹകരണങ്ങൾ ചികിത്സയ്ക്ക് ലഭിച്ചിരുന്നതായി ഹംസ ഞങ്ങളോട് പറയുകയുണ്ടായി. കുഞ്ഞിന് സംസാരിക്കാൻ കഴിയുന്നില്ലെന്നും തുടർ ചികിത്സക്ക് പണം സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് താനെന്നും ഹംസ അറിയിച്ചു.
നിഗമനം
മുകളിൽ പ്രസ്താവിച്ച വാർത്തയും ചിത്രങ്ങളും സത്യമാണ്. ആശുപത്രി അധികൃതരുമായും ആദിലിന്റെ പിതാവ് ഹംസയുമായും ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. ആദിലിൻെറ മറ്റു ചില ചിത്രങ്ങൾ ഹംസ കൈമാറിയിട്ടുണ്ട്.
ഈ വാർത്ത പൂർണ്ണമാ യും സത്യമാണ്.
ചിത്രങ്ങൾ കടപ്പാട് : ഹംസ
