യേശുക്രിസ്തു ചരിത്ര പുരുഷനല്ലെന്നു ഇമ്രാൻ ഖാൻ പറഞ്ഞോ..?

അന്തര്‍ദേശീയ
ചിത്രം കടപ്പാട്: ഗൂഗിള്‍

വിവരണം

ദൈവ സ്നേഹം നിത്യ സ്നേഹം എന്ന ഫേസ്‌ബുക്ക് പേജിൽ  മാർച്ച് 5 ന് “യേശു ചരിത്ര പുരുഷനല്ലായെന്ന് പാക് പ്രധാനമന്ത്രി” എന്ന തലക്കെട്ടിൽ പ്രത്യക്ഷപ്പെട്ട  പോസ്റ്റ് പാകിസ്ഥാൻ പ്രധാനമന്ത്രി  ഇമ്രാൻ ഖാൻ അടുത്തിടെ നടത്തിയ പരാമർശത്തെ കുറിച്ചാണ്. “മോശയെ കുറിച്ച് ഏതാനും ചില ചരിത്ര പരാമർശങ്ങൾ  ഉണ്ടെന്നും എന്നാൽ യേശുവിനെ പറ്റിയുള്ള ചരിത്ര പരാമർശങ്ങൾ  ഒന്നും നമുക്ക് കാണാൻ സാധിക്കുന്നില്ലായെന്നുമുളള പ്രസ്താവനയാണ് ഇമ്രാൻ  ഖാൻ നടത്തിയത്. ഇസ്ളാമിക പ്രവാചകനായ മുഹമ്മദിന്റെ ജൻമ ദിനം ആഘോഷിക്കാനായി കൂടിയ ഒരു സമ്മേളനത്തിലാണ് വിവാദ പരാമർശം.” ഇങ്ങനെ തുടങ്ങുന്നു പോസ്റ്റിലെ വിവരണം .  പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പോസ്റ്റിൽ പറയുന്ന പ്രകാരം പരാമർശം നടത്തിയിരുന്നോ എന്ന് നമുക്ക് പരിശോധിച്ച് നോക്കാം.

വസ്തുതാ വിശകലനം

അതേപ്പറ്റിയുള്ള അന്വേഷണത്തിൽ ഇമ്രാൻ ഖാന്റെ പ്രസംഗത്തിന്റെ  യുട്യൂബ് വീഡിയോ ഞങ്ങൾക്ക് ലഭ്യമായി. ഇതിന്റെ 6.7 മിനിട്ടു മുതൽ ശ്രദ്ധിച്ചാൽ അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട് എന്ന് വ്യക്തമാണ്.

archived link YouTube

പ്രവാചകൻ മുഹമ്മദിന്റെ ജന്മ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റഹ്‍മതുലിൽ അൽമാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ.  “ചരിത്രത്തിലെ ഏതെങ്കിലും പുസ്തകങ്ങളിൽ  ഹസ്രത്  ഈസാ (യേശുക്രിസ്തു) പരാമർശിച്ചിട്ടില്ല,  മോശയുടെ നിലനിൽപ്പ് തെളിയിക്കാനുള്ള ചില തെളിവുകൾ  ഉണ്ടായിരുന്നുവെങ്കിലും യേശു ക്രിസ്തുവിനെക്കുറിച്ച് യാതൊരു വിവരണവും ചരിത്രത്തിൽ  ഇല്ലെന്നോർക്കണം. യഹൂദമതത്തിൽ  ഏറ്റവും ബഹുമാന്യരായ പ്രവാചകന്മാരിൽ  ഒരാളാണ് മോശ.” ഇതാണ് അദ്ദേഹത്തിന്റെ വാക്കുകളുടെ പരിഭാഷ. ഇമ്രാന്റെ പരാമർശത്തിനെതിരെ നിരവധിപ്പേർ വിമർശനവുമായി രംഗത്തു  വന്നിട്ടുണ്ട്. ക്രിസ്ത്യൻ ജനതയുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് പരക്കെ ആക്ഷേപം ഉയർന്നിട്ടുള്ളതായി സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ വ്യക്തമാക്കുന്നു. ഇവിടെ കൊടുത്തിരിക്കുന്ന ട്വിറ്റർ  ലിങ്കിൽ പോയാൽ അതേപ്പറ്റിയുള്ള കൂടുതൽ പോസ്റ്റുകൾ കാണാൻ സാധിക്കും.

archived links twitter

archived link
indiatoday
archived link
opindia

എന്നാൽ പോസ്റ്റിൽ പറയുന്നതുപോലെ “പാകിസ്ഥാനിലെ ക്രിസ്ത്യാനികൾക്ക് നേരെയുള്ള ആക്രമണങ്ങളെ കണ്ടില്ല എന്ന് നടിച്ച്  ഇമ്രാൻ ഖാൻ” എന്ന പരാമർശം തെറ്റാണ്. ഈ പ്രസ്താവനയ്ക്ക് ഈ സന്ദർഭവുമായി യാതൊരു ബന്ധവുമില്ല.  

നിഗമനം

പോസ്റ്റിൽ വിവരിച്ചിട്ടുള്ള കാര്യങ്ങൾ സത്യമാണ് പക്ഷെ തലക്കെട്ട് തെറ്റിദ്ധാരണാ ജനകമാണ്.  യേശുക്രിസ്തു ചരിത്രപുരുഷനല്ല എന്നല്ല, യേശു ജീവിച്ചിരുന്നു എന്നതിന് തെളിവുകളില്ല എന്നാണു ഇമ്രാൻ ഖാൻ പ്രസ്താവിച്ചത്.

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Avatar

Title:യേശുക്രിസ്തു ചരിത്ര പുരുഷനല്ലെന്നു ഇമ്രാൻ ഖാൻ പറഞ്ഞോ..?

Fact Check By: Deepa M 

Result: False Headline