
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിള്‍ ഇന്ന് 10 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. ആര്യാടന്‍ ഷൌക്കത്ത്, എം സ്വരാജ്, പിവി അന്‍വര്‍ എന്നിവരാണ് പ്രധാന മത്സരാര്‍ത്ഥികള്‍. ഈ പശ്ചാത്തലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം സ്വരാജിനെ വിമര്‍ശിച്ച് മുതിര്‍ന്ന ഇടത് നേതാവ് വി എസ് അച്യുതാനന്ദന്‍റെ മകന്‍ രംഗത്തെത്തിയതായി ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്.
പ്രചരണം
അച്ഛനെ കാണാന്‍ സ്വരാജ് എത്തിയില്ലെന്ന തരത്തില്‍ അദ്ദേഹത്തിന്റെ മകന്‍ അരുണ്‍കുമാര്‍ പറഞ്ഞുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച ഏഷ്യാനെറ്റ് ന്യൂസ് കാര്‍ഡാണ് പ്രച്ചരിക്കുന്നുന്നത്. ഏഷ്യാനെറ്റിന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച വാര്‍ത്തയുടെ രുപത്തില്‍ സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്. വിഎസ് അച്ചുതാനന്ദന്‍റെയും മകന്‍ അരുണിന്‍റെയും ഒന്നിച്ചുള്ള ചിത്രവും “അച്ഛനെ കാണാനോ അനുഗ്രഹം വാങ്ങാനോ എം. സ്വരാജ് തയ്യാറായില്ല എന്നത് അത്യന്തം ഖേദകരമാണ്.” എന്ന വാചകങ്ങളുമാണ് ന്യൂസ് കാര്‍ഡില്‍ ഉള്ളത്.
എന്നാല്‍ ഇത് വ്യാജ ന്യൂസ് കാര്‍ഡ് ആണെന്നും അച്യുതാനന്ദന്‍റെ മകന്‍ ഇങ്ങനെ പറയുകയോ, ഏഷ്യാനെറ്റ് ഇത്തരമൊരു വാര്‍ത്ത നല്‍കുകയോ ചെയ്തിട്ടില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ന്യൂസ് കാര്‍ഡിലെ ഫോണ്ടും വാചക ഘടനയും ഏഷ്യാനെറ്റിന്‍റെ ന്യൂസ് കാര്‍ഡുകളില്‍ നിന്നും വിഭിന്നമാണ്. അതിനാല്‍ ഞങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഫെയ്സ്ബുക്ക് പേജും ഓണ്‍ലൈന്‍ പതിപ്പും പരിശോധിച്ചു. ഇത്തരത്തില്‍ എന്തെങ്കിലും വാര്‍ത്ത ഏഷ്യാനെറ്റ് പങ്കുവെച്ചതായി കണ്ടെത്താനായില്ല. അതേസമയം പ്രചരണം വ്യാജമാണെന്ന് വ്യക്തമാക്കി ഏഷ്യാനെറ്റ് ന്യൂസ് കാര്‍ഡ് കൊടുത്തിട്ടുണ്ട്.
കൂടുതല്‍ വ്യക്തതയ്ക്കായിഞങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് വിഭാഗവുമായി സംസാരിച്ചു. പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണെന്നും ഏഷ്യാനെറ്റ് അത്തരമൊരു വാര്‍ത്തയോ ചിത്രമോ നല്‍കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
കൂടാതെ ഞങ്ങള്‍ വിഎസിന്‍റെ മകന്‍ അരുണ്‍ കുമാറുമായും സംസാരിച്ചു. പൂര്‍ണ്ണമായും വ്യാജ പ്രചരണമാണെന്നും ഇത്തരത്തില്‍ യാതൊന്നും ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രചരിക്കുന്ന ന്യൂസ് കാര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2022 ലെ ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഇതേ ചിത്രം ഉപയോഗിച്ചതായി കണ്ടു.
ഓണ സമയത്ത് വിഎസിന് പനി ബാധിച്ചുവെന്നും എങ്കിലും ഓണാഘോഷം മുടക്കിയില്ലെന്നും സന്തോഷത്തോടെ ഓണം ആഘോഷിച്ചെന്നും മകന്‍ അരുണ്‍ കുമാര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. ഫെയ്സ്ബുക്കില്‍ അരുണ്‍ കുമാര്‍ പങ്കുവെച്ച പോസ്റ്റ്:
ഏഷ്യാനെറ്റ് ന്യൂസിന്‍റെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
നിലമ്പൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വിഎസ് അച്ചുതാനന്ദനെ സന്ദര്‍ശിക്കാത്തതിനെ വിമര്‍ശിച്ച് അദ്ദേഹത്തിന്‍റെ മകന്‍ അരുണ്‍ കുമാര്‍ പരാമര്‍ശം നടത്തിയതായി വാര്‍ത്ത പ്രസിദ്ധീകരിച്ച തരത്തിലുള്ള ഏഷ്യാനെറ്റ് ന്യൂസ് കാര്‍ഡ് വ്യാജമാണ്. വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ്. അരുണ്‍ കുമാര്‍ ഇങ്ങനെ പരാമര്‍ശം നടത്തുകയോ ഏഷ്യാനെറ്റ് ഇങ്ങനെ ന്യൂസ് റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:വിഎസിന്‍റെ മകന്‍ അരുണ്‍ എം സ്വരാജിനെ വിമര്‍ശിച്ചു പരാമര്‍ശം നടത്തിയ വാര്‍ത്ത പ്രസിദ്ധീകരിച്ച ഏഷ്യാനെറ്റ് ന്യൂസ് കാര്‍ഡ് വ്യാജമാണ്…
Written By: Vasuki SResult: False
