
ബുര്‍ഖ ധരിച്ച ഒരു സ്ത്രിയുടെ കൈയ്യില്‍ നിന്ന് ബാഗ് അടിച്ച് മാറ്റി പോകുന്ന സംഭവത്തിന്റെ വീഡിയോ പലരും സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോ ഇന്ത്യയില്‍ ഹിജാബ് ധരിച്ച സ്ത്രികള്‍ക്കെതിരെ സംഘപരിവാരിന്റെ വര്‍ദ്ധിക്കുന്ന ആക്രമണങ്ങളില്‍ ഒന്നാണ് എന്ന തരത്തിലാണ് സാമുഹ മാധ്യമങ്ങളില്‍ പ്രചരണം. നിലവിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ ഇങ്ങനെ പ്രചരിപ്പിക്കുന്നത്.
പക്ഷെ ഈ വീഡിയോ 3 കൊല്ലം പഴയതാണ് കുടാതെ വീഡിയോയ്ക്ക് നിലവിലെ ഹിജാബ് വിവാദവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി.
പ്രചരണം
മുകളില്‍ നല്കിയ വീഡിയോയില്‍ നമുക്ക് ബുര്‍ഖ ധരിച്ച രണ്ട് സ്ത്രികള്‍ നടന്നു പോകുന്നതായി കാണാം. പിന്നിന് ബൈക്കില്‍ ഒരാള്‍ ഇവരില്‍ ഒരു സ്ത്രിയുടെ തോളില്‍ നിന്നും ബാഗ് തട്ടിയെടുത്ത് പോകുന്നതായി കാണാം. വീഡിയോയുടെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“ഹിജാബിനെതിരെ സംഘികളുടെ ആക്രമണം അതി ഭയാനകം തന്നെ .”
നിലവില്‍ രാജ്യത്തില്‍ ഹിജാബിനെ ചൊല്ലി നടക്കുന്ന വിവാദവുമായി ബന്ധപ്പെടുത്തിയിട്ടാണ് ഈ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. ഹിജാബ് ധരിച്ച സ്ത്രികള്‍ക്കെതിരെ ആക്രമണം എന്ന തരത്തില്‍ ഇതിനെ മുന്നേയും ചില അസംബന്ധിതമായ വീഡിയോ പ്രചരിപ്പിക്കുകയുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ചില ഫാക്റ്റ് ചെക്കുകള്‍ നമുക്ക് താഴെ കാണാം.
ഈ പ്രചരണത്തിന്റെ യഥാര്‍ത്ഥ്യം എന്താണ് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയുടെ പ്രമുഖ ഭാഗങ്ങളുടെ സ്ക്രീന്‍ഷോട്ട് എടുത്ത് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ ഫെസ്ബൂക്കിലും ഇന്‍സ്റ്റാഗ്രാമിലും 2018 മുതല്‍ പ്രചരിക്കുന്നതായി കണ്ടെത്തി.
അറബി ഭാഷയില്‍ എഴുതിയ പോസ്റ്റിന്റെ അടികുറിപ്പില്‍ പറയുന്നത്, ഈ വീഡിയോ അല്ജെറിയയില് നടന്ന ഒരു സംഭവത്തിന്റെതാണ് എന്ന് മനസിലാവുന്നു. പക്ഷെ കൂടതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇതേ പോലെ ഒരു വീഡിയോ 6 ജൂണ്‍ 2018ന് alkkid എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പ്രസിദ്ധികരിച്ചിട്ടുണ്ട്. നമുക്ക് വീഡിയോ താഴെ കാണാം.
ഈ വീഡിയോ എവിടുത്തെതാണ് എന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല പക്ഷെ വീഡിയോയില്‍ കാണുന്ന സംഭവം മോഷണത്തിന്റെതാണ് എന്ന് നമുക്ക് മനസിലാക്കാം. കുടാതെ വീഡിയോ 2018 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോ നിലവില്‍ കര്‍ണാടകയിലെ ഹിജാബ് വിവാദവുമായി തെറ്റായിട്ടാണ് ബന്ധപെടുത്തുന്നത്.
നിഗമനം
സാമുഹ മാധ്യമങ്ങളില്‍ സംഘപരിവാര്‍ ആക്രമം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ 2018 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ ലഭ്യമാണ്. സംഭവത്തിന് നിലവില്‍ കര്‍ണാടകയിലും ഇന്ത്യയുടെ പല ഇടത്തും ഹിജാബുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:Hijab Row | ബുര്‍ഖ ധരിച്ച സ്ത്രികള്‍ക്കെതിരെ നടന്ന ആക്രമണത്തിന്റെ പഴയ വീഡിയോ ഇപ്പോഴത്തേത് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…
Fact Check By: Mukundan KResult: Misleading
