
വിവേക് രഞ്ജന്‍ അഗ്നിഹോത്രിയുടെ സിനിമ ദി കാശ്മീര്‍ ഫയല്‍സ് (The Kashmir Files) കാണുന്നത്തിനിടെ യോഗി ആദിത്യനാഥ് കരയുന്നു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ് കുടാതെ ദി കശ്മീര്‍ ഫയല്‍സ് സിനിമയുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കരയുന്നതായി കാണാം. ദി കാശ്മീര്‍ ഫയല്‍സിന്റെ ഗാനം ‘ഹം ദേഖേങ്ങേ (Hum Dekhenge…)’ നമുക്ക് വീഡിയോയില്‍ കേള്‍ക്കാം. പോസ്റ്റിന്റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“#ഇന്നത്തെ മരണമാസ്സ് വീഡിയോ 👈
#കശ്മീർ ഫയൽസ് വീക്ഷിക്കുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 🥰🥰
#ജയ് ഹിന്ദ് 🇮🇳🇮🇳”
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദി കശ്മീര്‍ ഫയല്‍സ് കാണുന്നത്തിനിടെ യോഗി ആദിത്യനാഥ് കരഞ്ഞുവോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോയില്‍ കാണുന്ന സംഭവവുമായി ബന്ധപെട്ട പ്രത്യേക കീ വേര്‍ഡ് ഉപയോഗിച്ച് തെരഞ്ഞപ്പോള്‍ ഈ വീഡിയോ 4 കൊല്ലം പഴയതാണ് ഞങ്ങള്‍ക്ക് കണ്ടെത്തി.

എ.ബി.പി. ന്യൂസ് അവരുടെ യുട്യൂബ് ചാനലില്‍ 4 കൊല്ലം മുമ്പ് ഈ വീഡിയോ പ്രസിദ്ധികരിചത്. വീഡിയോയുടെ അടികുറിപ്പ് പ്രകാരം വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് വേണ്ടി ഒരുക്കിയ ഒരു പരിപാടിയിലാണ് യോഗി ആദിത്യനാഥ് കരഞ്ഞത്.
വീഡിയോയില്‍ നമുക്ക് ബോര്‍ഡര്‍ സിനിമയിലെ സന്ദേസെ ആതെ ഹൈ.. എന്ന ഗാനം കേള്‍ക്കാം. ഈ ഗാനം കേട്ടിട്ടാണ് യോഗി ആദിത്യനാഥ് വീകാരധീനമായി കരഞ്ഞത്. ഈ വീഡിയോയ്ക്ക് ദി കശ്മീര്‍ ഫയല്‍സുമായി യാതൊരു ബന്ധമില്ല.
നിഗമനം
ദി കാശ്മീര്‍ ഫയല്‍സ് സിനിമ കണ്ട് യോഗി ആദിത്യനാഥ് കരയുന്നു എന്ന് വാദിച്ച് പ്രചരിപ്പിക്കുന്ന വീഡിയോ 4 കൊല്ലം പഴയതാണ്. രക്തസാകഷികളുടെ ഓര്‍മ്മക്കായി ഒരുക്കിയ ഒരു പരിപാടിയിലാണ് യോഗി ആദിത്യനാഥ് വികാരധീനമായി കരഞ്ഞത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കരയുന്നത് The Kashmir Files കണ്ടിട്ടല്ല; വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ…
Fact Check By: Mukundan KResult: False
