
എ കെ ആന്റണി ദേശീയ രാഷ്ട്രീയം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുന്നുവെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തക സമിതി അംഗത്വം ഉൾപ്പെടെയുള്ള പദവികൾ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും തിരുവനന്തപുരമാണ് ഇനിയുള്ള പ്രവർത്തനമേഖല എന്നും തിരികെ പോരുന്ന വേളയില്‍ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറയുകയുണ്ടായി.
ഇതിനുശേഷം എകെ ആന്റണിയുമായി ബന്ധപ്പെട്ട ഒരു ഒരു വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്
പ്രചരണം
മാധ്യമം ദിനപത്രത്തിന്റെ ഓൺലൈൻ പതിപ്പിനെ ന്യൂസ് കാർഡ് രൂപത്തിൽ ആന്റണിയുടെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ് “പാര്‍ടി പറഞ്ഞാല്‍ തൃക്കാക്കരയിൽ മത്സരിക്കും”

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ പൂർണമായി വ്യാജ പ്രചരണമാണ് അദ്ദേഹത്തിന്റെ പേരില്‍ നടക്കുന്നത് എന്ന് വ്യക്തമായി. മാത്രമല്ല ഇത്തരത്തിലൊരു വാർത്ത മാധ്യമം പ്രസിദ്ധീകരിച്ചിട്ടില്ല.
വസ്തുത ഇതാണ്
പലരും പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്.

നൽകിയിരിക്കുന്ന പോസ്റ്ററിൽ മാധ്യമം ദിനപത്രത്തിന്റെ ലോഗോ ഉള്ളതിനാല്‍ ഞങ്ങൾ ആദ്യം മാധ്യമത്തിന്റെ എഡിറ്റോറിയലുമായി ബന്ധപ്പെട്ടു. അവിടെനിന്നും വാർത്താ വിഭാഗം ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: “ഇങ്ങനെ ഒരു വാർത്ത മാധ്യമം നൽകിയിട്ടില്ല. ആരോ ഞങ്ങളുടെ ലോഗോയും പേരും ദുരുപയോഗം ചെയ്തു തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണ്. പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുന്നുവെന്ന് എ കെ ആന്റണി പ്രഖ്യാപിച്ച വാർത്തയാണ് അദ്ദേഹത്തെക്കുറിച്ച് നൽകിയത്. ഇത്തരത്തിൽ വാരെത്ത നല്‍കിയിട്ടില്ല.”
എ കെ ആന്റണി പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച വാർത്ത ദേശീയ മാധ്യമങ്ങൾ അടക്കം എല്ലാ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ ഞങ്ങൾ എ കെ ആന്റണിയുടെ മകനും കോൺഗ്രസ് സൈബർ വിഭാഗം ചുമതല വഹിക്കുന്ന ആളുമായ അനില്‍ ആന്റണിയോട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ അനില്‍ നൽകിയ മറുപടി ഇങ്ങനെയാണ്: “പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നും മടങ്ങുന്നുവെന്ന് അദ്ദേഹം നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ചില താൽപര കക്ഷികൾ അദ്ദേഹത്തിനെതിരെ ഇങ്ങനെ കള്ളവാർത്ത പ്രചരിപ്പിക്കുകയാണ്.”
എ കെആന്റണിയുടെ പ്രസ്താവന എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് തെറ്റായ വാർത്തയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും വ്യാജമാണ്. പാർട്ടി പറഞ്ഞാൽ തൃക്കാക്കരയിൽ മത്സരിക്കുമെന്ന് എ കെ ആന്റണി പ്രഖ്യാപനം നടത്തിയിട്ടില്ല. ഇങ്ങനെ അദ്ദേഹം പ്രഖ്യാപനം നടത്തിയതായി വാർത്ത മാധ്യമം ദിനപത്രം ഓൺലൈൻ പതിപ്പിൽ പ്രസിദ്ധീകരിച്ചിട്ടില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:പാര്‍ട്ടി പറഞ്ഞാല്‍ തൃക്കാക്കരയില്‍ മല്‍സരിക്കാന്‍ തയ്യാറാണെന്ന് എ കെ ആന്റണി പറഞ്ഞതായി വ്യാജ പ്രചരണം…
Fact Check By: Vasuki SResult: False
