ഒഡിഷയിലെ ശിവലിംഗത്തിന്‍റെ ചിത്രം ഗ്യാന്‍വാപിയില്‍ നിന്ന് കണ്ടെത്തിയ ശിവലിംഗം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

രാഷ്ട്രീയം | Politics

ഗ്യാന്‍വാപിയില്‍ നിന്ന് കണ്ടെത്തിയ 12 ഫീറ്റ്‌ ഉയിരമുള്ള ശിവലിംഗം എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രത്തിന് ഗ്യാന്‍വാപിയുമായി യാതൊരു ബന്ധവുമില്ല. എന്താണ് ചിത്രത്തില്‍ കാണുന്ന ശിവലിംഗത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ശിവലിംഗം കാണാം. ശിവലിംഗത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ വാദിക്കുന്നത് ഇങ്ങനെയാണ്: “12 അടി ഉയരമുള്ള  ശിവലിംഗം ഗ്യാൻവാപിയുടെ നിലവറയിൽ കണ്ടെത്തി.” ഇതേ പോലെ ചില പോസ്റ്റുകള്‍ പല ഫെസ്ബൂക്ക് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ ചില പോസ്റ്റുകള്‍ ഇവിടെ ക്ലിക്ക് ചെയ്ത് കാണാം. പോസ്റ്റ്‌ 1, പോസ്റ്റ്‌ 2.

എന്നാല്‍ എന്താണ് ഈ ശിവലിംഗത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ചിത്രം ബാബ ഭുസന്‍ഡേശ്വര്‍ ക്ഷേത്രത്തിന്‍റെ വിക്കിപീഡിയ പേജില്‍ ലഭിച്ചു. ഈ ശിവലിംഗം ഒഡിഷയിലെ ബാലാസോര്‍ ജില്ലയിലെ ഭോഗാരായി ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. 12 അടി ഉയിരമുള്ള ഈ ശിവലിംഗത്തിന്‍റെ പകുതി ഭൂമിയുടെ അടിയിലാണ്. 

Wikipedia’s media viewer

വിക്കിപീഡിയയില്‍ ഈ ചിത്രത്തിന്‍റെ ക്രെഡിറ്റ്‌ നല്‍കിയിരിക്കുന്നത് അശുതോഷ് കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ മോന്‍ജീത് പോളിനെയാണ്. സന്‍കേത് ടിവി എന്ന യുട്യൂബ് ചാനല്‍ ഈ ലിംഗത്തിന്‍റെ ഒരു വീഡിയോ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. ഈ വീഡിയോയിലും കാണുന്ന ശിവലിംഗം വൈറല്‍ ചിത്രത്തിലെ ശിവലിംഗം തന്നെയാണ് എന്ന് നമുക്ക് കാണാം.

ഫാക്റ്റ് ക്രെസന്‍ഡോ ഭോഗരായി ഗ്രാമത്തിലെ ഒരു സ്ഥാനിക മാധ്യമ പ്രവര്‍ത്തക ലോപമുദ്ര സഹൂയുമായി ബന്ധപെട്ടു. ഈ ചിത്രം അവരുടെ ഗ്രാമത്തിലെ ബാബ ഭുസന്‍ഡേശ്വര്‍ ക്ഷേത്രത്തിലെ ശിവലിംഗത്തിന്‍റെ തന്നെയാണ് എന്ന് അവര്‍ സ്ഥിരികരിച്ചു. 

കോടതി ഉത്തരവ് പ്രകാരം വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ ഈ അടുത്ത കാലത്ത് നടന്നിരുന്നു. ഈ സര്‍വേയില്‍ ശിവലിംഗം കണ്ടെത്തി എന്ന് ഹിന്ദു സംഘങ്ങള്‍ അവകാശപ്പെട്ടപ്പോള്‍ ശിവലിംഗം കണ്ടെത്തിയില്ല എന്ന് മുസ്ലിം പക്ഷത്തിലെ വക്കീല്‍ അവകാശപെട്ടു. പക്ഷെ സര്‍വേ നടത്തിയ അധികാരികള്‍ ഈ വാര്‍ത്ത‍ സ്ഥിരികരിച്ചിട്ടില്ല. ഈ ഫാക്റ്റ് ചെക്ക്‌ ഇംഗ്ലീഷില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക:


Read in English: വാരണാസിയില്‍ ഗ്യാന്‍വാപി പള്ളിയുടെ പുറത്ത് ആഹ്ലാദം പ്രകടിപ്പിക്കുന്ന ഭക്തന്മാരുടെ വീഡിയോയല്ല ഇത്; സത്യാവസ്ഥ അറിയൂ…


നിഗമനം

ഗ്യാന്‍വാപി പള്ളിയില്‍ നിന്ന് കണ്ടെത്തിയ 12 അടി ഉയിരമുള്ള ശിവലിംഗം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ശിവലിംഗത്തിന്‍റെ ചിത്രം ഒഡിഷയിലെ ബാബ ഭുസന്‍ഡേശ്വര്‍ ക്ഷേത്രത്തിലെ ശിവലിംഗത്തിന്‍റെതാണ്. ഈ ചിത്രത്തിന് നിലവില്‍ ഗ്യാന്‍വാപി പള്ളിയെ ചോളി നടക്കുന്ന വിവാദവുമായി യാതൊരു ബന്ധമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഒഡിഷയിലെ ശിവലിംഗത്തിന്‍റെ ചിത്രം ഗ്യാന്‍വാപിയില്‍ നിന്ന് കണ്ടെത്തിയ ശിവലിംഗം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: False