
ആഭിചാര ക്രിയകളുടെ പേരില്‍ രണ്ടു സ്ത്രീകളെ പൈശാചികമായി നരബലി നൽകിയ വാർത്ത ഇന്നലെ ഞെട്ടലോടെയാണ് കേരളം കേട്ടത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതിയായ ഭഗവൽ സിംഗ് സിപിഎം പ്രവർത്തകൻ ആണെന്ന പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ ശക്തമാണ്. പ്രതിയുടെ ചിത്രമാണ് എന്ന് വാദിച്ച് സിപിഎം പാർട്ടിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ നിന്നുള്ള ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
പ്രചരണം
കഴിഞ്ഞ ദിവസം അന്തരിച്ച പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അനുശോചന യാത്രയിൽ അനുഗമിക്കുന്ന ഭഗവത് സിംഗിന്റെ ചിത്രം എന്ന പേരിലാണ് പ്രചരണം നടക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പും നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെ: “ഇതാണ് നരബലി നടത്തിയ സഖാവ് ഭഗവൽ സിംഗ്..
പാർട്ടിയുമായി ഒരു ബന്ധവും ഇല്ല എന്ന് പറയാൻ പറഞ്ഞു.”

ഭഗവല്‍ സിംഗ് എന്ന് കരുതുന്ന വ്യക്തിയെ ചിത്രത്തിൽ വട്ടത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഞങ്ങളുടെ അന്വേഷണത്തിൽ ഇത് ഭഗവല്‍ സിംഗ് അല്ല എന്ന് വ്യക്തമായി
വസ്തുത ഇങ്ങനെ
കുടുംബ ഐശ്വര്യത്തിനും വേണ്ടിയാണ് എറണാകുളം സ്വദേശികളായ രണ്ടു സ്ത്രീകളെ നരബലി ൽകിയത് എന്നു വാര്‍ത്തകള്‍ അറിയിക്കുന്നു. പത്തനംതിട്ട ഇലന്തൂർ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, ആസൂത്രകനായ മുഹമ്മദ് ഷാഫി എന്നിവരെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേസിൽ പ്രതിയായ ഭഗവല്‍ സിംഗിനെയാണ് വൈറല്‍ ചിത്രത്തില്‍ കാണുന്നത് എന്നാണ് പ്രചരണം.
എന്നാൽ ചിത്രത്തിൽ കാണുന്ന വ്യക്തി ഭഗവത് സിംഗ് അല്ല. ഇലന്തൂർ സിപിഎം ലോക്കൽ സെക്രട്ടറി അംഗവും അദ്ധ്യാപകനുമായ പി കെ പ്രസന്നന് എന്നയാളാണ്. ഞങ്ങൾ സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു. ചിത്രത്തിലുള്ളത് പികെ പ്രസന്നൻ എന്ന പാർട്ടി പ്രവർത്തകനാണ് എന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ സിപിഎം ഇലന്തൂർ ഏരിയാ കമ്മിറ്റി നല്കിയ വിശദീകരണവും ഇതുതന്നെയാണ്. ചിത്രത്തിലുള്ളത് ലോക്കൽ കമ്മിറ്റി അംഗമായ പികെ പ്രസന്നന് എന്ന അദ്ധ്യാപകനാണെന്നും അല്ലാതെ ഭഗവല്‍ സിംഗ് അല്ലെന്നും. തുടർന്ന് ഞങ്ങൾ പികെ പ്രസന്നനുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ വിശദീകരണം ഇങ്ങനെ: “എന്റെ ചിത്രം ഇത്തരത്തിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഈ നാട്ടിലുള്ളവർക്ക് എന്നെ നന്നായി അറിയാം. സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് നില്ക്കുന്നതിനാല്എതിരാളികള് ഉണ്ടാകാം. ചില തൽപരകക്ഷികളാണ് ഈ പ്രചരണം നടത്തുന്നത്. എനിക്കെതിരെയുള്ള ഈ പ്രചരണത്തിന് എതിരെ ഞാൻ ഇന്ന് സൈബർ സെല്ലിലും എസ്പി ഓഫീസിലും പരാതി നൽകും”
അധ്യാപകനായ പികെ പ്രസന്നന് ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ട്. അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ അതില്‍ നൽകിയിട്ടുണ്ട്. മാധ്യമങ്ങളിലെല്ലാം പ്രതിയായ ഭഗവല്‍ സിംഗിന്റെ ചിത്രവും കാണാൻ സാധിക്കും. രണ്ടുപേരും ഒരാൾ അല്ലെന്നും വ്യത്യസ്തരായ രണ്ടു വ്യക്തികളാണെന്നും വളരെവേഗം വ്യക്തമാകും.

പ്രചരിക്കുന്ന ചിത്രം നരബലി കേസ് പ്രതി ഭഗവല്‍ സിംഗിന്റെതല്ല എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. വൈറൽ ചിത്രത്തിൽ കാണുന്ന വ്യക്തി നരബലി കേസ് പ്രതി പത്തനംതിട്ട ഇലന്തൂർ സ്വദേശി ഭഗവല്‍ സിംഗല്ല. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും അധ്യാപകനുമായ പി കെ പ്രസന്നന് ആണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:വൈറല്‍ ചിത്രത്തിലുള്ളത് നരബലി കേസ് പ്രതി ഭഗവല്‍ സിംഗല്ല, വസ്തുത അറിയൂ…
Fact Check By: Vasuki SResult: False
