വിവരണം

FacebookArchived Link

13 ജൂലായ്‌ 2019 മുതല്‍ Ajith Krishnan Kutty എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു പോസ്റ്റും ചിത്രവും പ്രചരിപ്പിക്കുകയാണ്. പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് ഡല്‍ഹിയുടെ അടുത്തുള്ള നോയിഡയില്‍ നടന്ന ബംഗ്ലാദേശികളുടെ ആക്രമണത്തിനെ കുറിച്ചുള്ള ഒരു വാ൪ത്തയാണ്. സംഭവത്തിനെ കുറിച്ച് പോസ്റ്റില്‍ നല്‍കിയ വിവരണം ഇപ്രകാരമാണ്: “മലയാള മീഡിയ മുക്കിയ വാര്‍ത്ത‍ ....

"ഇനി ഞങ്ങള്‍ക്ക് ബംഗ്ലാദേശികളെ പണിക്കു വേണ്ട "

ഇത് ഡല്‍ഹി നോയിഡയിലെ ആളുകളുടെ കൂട്ടായ തീരുമാനം ആണ് ..

ഡല്‍ഹി നോയിഡ കോളനിയില്‍ നൂറു കണക്കിന് ബംഗ്ലാ ദേശികള്‍ ജോലി ചെയ്യുന്നു ...അതില്‍ ഒരാള്‍ ഒരു വീട്ടില്‍ നിന്നും മോഷണം നടത്തുന്നു ..അത് ചോദ്യം ചെയ്തു വീട്ടു ഉടമസ്ഥന്‍ ..ഉടനെ അയാള്‍ തിരിച്ചു പോയി ആയിര കണക്കിന് ബംഗ്ലാ ദേശികളും ആയി വന്നു ഡല്‍ഹി നോയിഡ ഫ്ലാറ്റുകള്‍ ആക്രമിച്ചു ..വലിയ കല്ലുകള്‍ കൊണ്ട് വന്നു കാശ്മീരില്‍ ഒക്കെ എറിയുന്ന പോലെ എറിഞ്ഞു ...അനേകം പേര്‍ക്ക് പരിക്കുണ്ട്

എന്തായാലും ഒറ്റ ദിവസം കൊണ്ട് ബംഗ്ലാ ദേശികളുടെ തനി നിറം തിരിച്ചറിഞ്ഞു നോയിഡ കോളനിക്കാര്‍ ... ഇനി ഇവരെ ആരെയും ജോലിക്ക് വേണ്ട ..നാളെ ഇവര്‍ തങ്ങളെ കൊല്ലാനും മടിക്കില്ല എന്ന് നാട്ടുകാര്‍” വെറും രണ്ട് ദിവസങ്ങള്‍കൊണ്ടു തന്നെ പോസ്റ്റിന് ലഭിച്ചിരിക്കുന്നത് 2100ക്കാളധികം ഷെയറുകളാണ്. വളരെ വേഗത്തോടെ പ്രചരിക്കുന്ന ഈ വിവരം യഥാര്‍ത്ഥമാണോ? മലയാള മാധ്യമങ്ങള്‍ ഈ വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്തില്ലേ? പോസ്റ്റില്‍ സംഭവം എപ്പോഴാണ് നടനത് എന്നതിനെ കുറിച്ച് ഒരു വിവരം നല്കിയിട്ടില്ല. എന്നാല്‍ ഈ സംഭവത്തിന്‍റെ വസ്തുതകള്‍ എന്താണെന്ന്‍ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഈ വാ൪ത്തയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഫെസ്ബൂക്കില്‍ ഞങ്ങള്‍ക്ക് ഇതേ പോലെയൊരു പോസ്റ്റ്‌ ലഭിച്ചു. സുദര്‍ശനം (Sudarshanam) എന്ന ഫെസ്ബൂക് പേജ് ആണ് ഈ പോസ്റ്റ്‌ പ്രസിദ്ധികരിചിട്ടുല്ലത്. പോസ്റ്റില്‍ എഴുതിയ വാചകം മുതല്‍ പങ്ക് വെച്ച ചിത്രം വരെ രണ്ടും പോസ്റ്റ്‌ ഒരേ പോലെ തന്നെയാണ്. പക്ഷെ ഇതില്‍ ഒരു വ്യത്യാസമുണ്ട്, സുദര്‍ശനം പ്രസിദ്ധികരിച്ച പോസ്റ്റ്‌ രണ്ട് കൊല്ലം പഴയതാണ്.

FacebookArchived Link

13 ജൂലൈ 2017നാണ് സുദര്‍ശനം ഈ പോസ്റ്റ്‌ പ്രസിദ്ധികരിച്ചത്. പ്രസ്തുത പോസ്റ്റ്‌ ഇതേ പോസ്റ്റിന്‍റെ ഒരു കോപ്പിയാണ്. ഒരു മാറ്റം വരുത്താതെയാണ് ഈ പോസ്റ്റ്‌ എഴുതിയിരിക്കുന്നത്. അപ്പോള്‍ സംഭവം അടുത്ത കാലത്ത് നടന്നതല്ല എന്ന് മനസിലാക്കുന്നു. ഞങ്ങള്‍ സംഭവത്തിനെ കുറിച്ച് അറിയാനായി ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 2017ല്‍ നടന്ന ഈ സംഭവത്തിനെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. വാര്‍ത്തകള്‍ പരിശോധിച്ചപ്പോള്‍ സംഭവത്തിനെ കുറിച്ച് മനസിലാക്കാന്‍ കഴിഞ്ഞത് ഇങ്ങനെയാണ്: ജൂലൈ 2017ല്‍ ആണ് സംഭവം നടന്നത്. ഡല്‍ഹിയുടെ അടുതുള്ള നോയിഡയിലാണ് സംഭവം നടന്നത്. നോയിഡയിലെ പണക്കാരുടെ സൊസൈറ്റിയില്‍ വീട്ടുജോലി ചെയ്യുന്ന ഒരു സ്ത്രിയെ കാണാതായതിനെ തുടര്‍ന്നു സൊസൈറ്റിയുടെ അടുത്ത് ഒരു ചേരിയില്‍ താമസിക്കുന്ന സ്ത്രിയുടെ ബന്ധുക്കാരും ആയില്വാസികളും സൊസൈറ്റിയില്‍ സ്ത്രിയെ കുറിച്ച് അന്വേഷിക്കാന്‍ എത്തി. അപ്പോള്‍ അവിടെയുള്ള സുരക്ഷ ഉദ്യോഗസ്ഥര്‍ ഇവരോട് അപമാര്യദയായി പെരുമാറി എന്ന് ആരോപ്പിച്ച് സൊസൈറ്റിയുടെ പുറത്ത് കൂടിയ ജനകൂട്ടം സൊസൈറ്റിയില്‍ കേറി നഷ്ടങ്ങള്‍ വരുത്തി.

കാണാതായ സ്ത്രിയെ അതെ സൊസൈറ്റിയില്‍ നിന്നു കണ്ടെത്തി. അന്ന് 26 വയസുള്ള ജോഹ്ര ബിവി ശമ്പളം ചോദിക്കാന്‍ പോയ താന്‍ വീട്ടുജോലി ചെയ്തിരുന്ന മിട്ടുല്‍ സെഠി എന്ന ഒരു വ്യക്തിയും കുടുംബവും തന്നെ മര്‍ദിച്ചശേഷം ബെസ്മെന്‍റില്‍ അടച്ചു പൂട്ടി എന്ന് ആരോപിച്ചു.

പക്ഷെ മിട്ടുല്‍ സെഠിയുടെ വീട്ടില്‍ നിന്നു മോഷണം നടത്തുമ്പോള്‍ പിടികുടിയ ജോഹ്ര ഈ നാടകം സൃഷ്ടിച്ചു എന്നാണ് സൊസൈറ്റിയിലെ നിവാസികള്‍ അറിയിച്ചതു.

അതിന് ശേഷം ജോഹ്ര വയ്യ എന്ന് പറഞ് സൊസൈറ്റിയില്‍ താഴെയുള്ള ഒരു ഫ്ലോറില്‍ മുമ്പേ ജോലി ചെയ്തിരുന്ന ഒരു വീട്ടില്‍ പോയി കിടന്നു. ജോഹ്ര വീട്ടില്‍ എത്താത്തതിനാല്‍ ജോഹ്രയുടെ വീടുകാരും അയല്‍പക്കത്ത് താമസിക്കുന്ന സൊസൈറ്റിയില്‍ വീട്ടുജോലി ചെയ്യുന്ന മറ്റേ സ്ത്രികളും ജോഹ്രെ കുറിച്ച് അന്വേഷിക്കാന്‍ സൊസൈറ്റിയില്‍ എത്തി. അപ്പോള്‍ സുരക്ഷ ഉദ്യോഗസ്ഥരുമായി തര്‍ക്കത്തിനെ തുടര്ന്ന് ഇവര്‍ സൊസൈറ്റിയുടെ അകത്ത് കയറി നഷ്ടങ്ങള്‍ വരുത്തി.

https://youtu.be/ClvtAEMsFKc

എന്നാല്‍ ഇവര്‍ ബംഗ്ലാദേശികളല്ല എന്നത് scroll എന്ന വെബ്സൈറ്റ് പ്രസിദ്ധികരിച്ച വാ൪ത്തയില്‍ അറിയിക്കുന്നു.

ഇവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണ് അത് പോലെ ബംഗാളി പറയുന്ന വരും മുസ്ലിം സമുദായത്തില്‍ പെട്ടവരുമാണ് എന്നൊരു കാരണം കൊണ്ട് ഇവര്‍ ബംഗ്ലാദേശികളാണ് എന്നൊരു കിംവദന്തി സാമുഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിട്ടുണ്ടാകാം എന്ന് വാര്‍ത്തയില്‍ അറിയിക്കുന്നു. പോലീസ് ഈ സംഭവത്തില്‍ 4 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ ജോഹ്ര, മിട്ടുല്‍ സെഠിക്കെതിരെ നല്‍കിയ പരാതി വ്യാജമാണ് എന്നൊരു നിഗമനത്തിലെക്ക് പോലീസ് എത്തി. ജോഹ്ര സെഠിയുടെ വീട് വിട്ടു പോന്നതായി കൃത്യമായി സിസിടിവി ക്യാമറ ദ്രിശ്യങ്ങളില്‍ കാന്നുന്നു അത് പോലെ രാവിലെ താഴെയുള്ള ഫ്ലോറില്‍ നിന്ന് ജോഹ്രെയേ പുറത്ത് കൊണ്ട് വരുന്ന ദ്രിശ്യങ്ങളും കാണുന്നുണ്ട് എന്നും പോലീസ് അറിയിച്ചു. ജോഹ്രയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളിലും ഒന്നും തെളിയുന്നില്ല എന്ന്‍ പോലീസ് അറിയിക്കുന്നു. ഇതിനെതിരെ ചേരിയില്‍ താമസിക്കുന്നവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ എതിര്‍പ്പും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.

ഓണ്‍ലൈന്‍ സംഭവത്തിനെ കുറിച്ച് വിവിധ ദേശിയ മാധ്യമങ്ങള്‍ പ്രസിദ്ധികരിച്ച വാര്‍ത്ത‍കള്‍ വായിക്കാനായി താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിക്കുക.

Hindustan TimesArchived Link
Hindustan TimesArchived Link
ScrollArchived Link
TOIArchived Link
ScrollArchived Link
Indian ExpressArchived Link

നിഗമനം

പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് തെറ്റിധാരണ സൃഷ്ടിക്കുന്നതാണ്. സംഭവം രണ്ട് കൊല്ലം പഴയതാണ്. സംഭവം നടത്തിയത് ബംഗ്ലാദേശികളല്ല എന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതിനാല്‍ വസ്തുത അറിയാതെ പ്രിയ വായനക്കാര്‍ ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

Avatar

Title:വസ്തുത അന്വേഷണം: ഡല്‍ഹിക്കടുത്ത് നോയിഡയില്‍ ബംഗ്ലാദേശികള്‍ ഫ്ലാറ്റുകള്‍ നേരെ ആക്രമണം നടത്തിയോ...?

Fact Check By: Mukundan K

Result: Mixture