
ചില സമയത്ത് വന്യതയ്ക്കും മനുഷ്യ മനസ്സിനെ ആകര്‍ഷിക്കുന്ന തരത്തില്‍ മനോഹാരിതയുണ്ടെന്ന് ആരും സമ്മതിക്കുന്നത്ര സുന്ദരമായ അഗ്നിപര്‍വത സ്ഫോടനത്തിന്റെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഇന്തോനേഷ്യയിൽ കടലിനടിയിലെ അഗ്നിപർവ്വത സ്ഫോടനത്തിന്റെ ദൃശ്യങ്ങളാണിത് എന്നാണ് പ്രചരണം. മെല്ലെ കടലില്‍ നിന്നും ചെറിയ തോതില്‍ കറുത്ത കട്ടിയുള്ള പുക കടലില്‍ തിരയുയര്‍ത്തി ഉയരുന്നതും ക്രമേണ അത് വലുതാകുന്നതും ആ പ്രദേശം മുഴുവന്‍ പിന്നീട് കറുത്ത കട്ടിയുള പുക കൊണ്ട് നിറയുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇന്തോനേഷ്യയിൽ കടലിനടിയിലെ അഗ്നിപർവ്വത സ്ഫോടനത്തിന്റെ ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “അണ്ടർവാട്ടർ അഗ്നിപർവ്വത സ്ഫോടനം, സുമാത്ര ഇന്തോനേഷ്യയിൽ നിന്ന് ചിത്രീകരിച്ച വീഡിയോ. നിങ്ങളുടെ ഫോൺ സ്ക്രീൻ ശൂന്യമാകും. (ക്ലൈമാക്സിന് സാക്ഷ്യം വഹിക്കാൻ ദയവായി 15 സെക്കൻഡ് കാത്തിരിക്കുക) തികച്ചും ത്രില്ലിംഗ്! …ഈ വീഡിയോ കാണാതെ പോകരുത്…”
എന്നാല്‍ ഞങ്ങളുടെ അന്വേഷണത്തില്‍ ഇത് പ്രത്യേകം നിര്‍മ്മിച്ച 3D വീഡിയോ ആണെന്ന് കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഇന്തോനേഷ്യയിൽ അടിക്കടി ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും ഉണ്ടാകുന്നതായി മാധ്യമ വാര്‍ത്തകള്‍ വരാറുണ്ട്. അടുത്തയിടെ ഇന്തോനേഷ്യയിൽ ഭൂചലനം ഉണ്ടായിരുന്നു.
ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ 2019 മുതല്‍ ഈ വീഡിയോ പ്രചാരത്തിലുണ്ടെന്ന് വ്യക്തമാക്കുന്ന സൂചനകള്‍ ലഭിച്ചു. ന്യൂസിലാൻഡിലെ ഓക്ക്ലൻഡിലുള്ള ഒരു മ്യൂസിയം അപ്ലോഡ് ചെയ്ത ഒരു വീഡിയോയുടെ ഒരു യുട്യൂബ് ലിങ്കാണ് ആദ്യം ലഭിച്ചത്. അറിവിനും ബോധവൽക്കരണത്തിനുമായി നിര്‍മ്മിച്ച ദൃശ്യങ്ങളാണിത് എന്ന് വിവരണത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഈ വീഡിയോ ദൃശ്യങ്ങള്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. യഥാര്‍ഥമല്ല.

ഞങ്ങൾ മ്യൂസിയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ചപ്പോള്‍ അഗ്നിപർവ്വതങ്ങലെ കുറിച്ചുള്ള നിരവധി ലേഖനങ്ങളും വാര്‍ത്തകളും വീഡിയോകളും പ്രസിദ്ധീകരിച്ചിരിക്കുന്നതായി കണ്ടു.
ഇന്തോനേഷ്യ കൂടാതെ ന്യൂസിലാന്ന്റിന്റെ പേരിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.ന്യൂസിലൻഡിലെ വാകറ്റാനിൽ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്ന തത്സമയ റെക്കോർഡിംഗാണ് ഇതെന്ന് തെറ്റിദ്ധരിച്ച് ചിലർ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതായി ന്യൂസിലൻഡ് മാധ്യമങ്ങളിൽ വാർത്തയുണ്ടായിരുന്നു.
ഇന്തോനേഷ്യയിൽ വെള്ളത്തിനടിയിലുള്ള അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതായി പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
ഇന്തോനേഷ്യയിൽ നടന്ന അഗ്നിപർവ്വത സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നത് കമ്പ്യൂട്ടർ ഗ്രാഫിക്സ് വീഡിയോ ദൃശ്യങ്ങളാണ്. ഇന്തോനേഷ്യയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Title:ഗ്രാഫിക് 3D വീഡിയോ ഇന്തോനേഷ്യയിലെ അഗ്നിപര്‍വത സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ എന്നു പ്രചരിപ്പിക്കുന്നു
Fact Check By: Vasuki SResult: MISLEADING
