വിവരണം

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥനില്‍ പര്യടനം തുടരുമ്പോള്‍ നൂറാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. വലിയ രാഷ്ട്രീയ ചര്‍ച്ചകളും വിവാദങ്ങളും ഇതിനോടകം ഭാരത് ജോഡോ യാത്രയെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരന്നു. ഇതിനിടയിലാണ് രാഹുല്‍ ഗാന്ധി ഒരു ഹിന്ദു സന്യാസി എന്ന് തോന്നിക്കും വിധം വേഷം ധരിച്ച് ഭാരത് ജോഡോ യാത്രയില്‍ പ്രര്‍ത്തകര്‍ക്കൊപ്പം നടക്കുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. വെള്ള വസ്‌ത്രവും രുദ്രാക്ഷ മാലയും അണിഞ്ഞ് നടക്കുന്ന രാഹുല്‍ ഗാന്ധിയോട് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് സംസാരിച്ച് കൊണ്ട് നടക്കുന്നതാണ് ഈ ചിത്രം. ജോഡാനന്ദ സ്വാമികളുടെ ഈ ഫോട്ടോ പത്ത് പേർക്ക് ലിങ്ക് ചെയ്തു കൊടുക്കൂ ..പത്ത് മിനിറ്റുനുള്ളിൽ ഒരു സന്തോഷ വാർത്ത നിങ്ങളെ തേടിയെത്തും.. എന്ന തലക്കെട്ട് നല്‍കി ഞങ്ങള്‍ സഖാക്കള്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ സഖാവ് മണ്ടൂര്‍ നാറാത്ത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 155ല്‍ അധികം റിയാക്ഷനുകളും 98ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ രാഹുല്‍ ഗാന്ധി ഒരു ഹിന്ദു സന്യാസി എന്ന് തോന്നിക്കും വിധം വേഷം ധരിച്ച് ഭാരത് ജോഡോ യാത്രയില്‍ നടക്കുന്ന ചിത്രം തന്നെയാണോ ഇത്? അദ്ദേഹത്തിനൊപ്പമുള്ളത് സച്ചിന്‍ പൈലറ്റ് തന്നെയാണോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറയാം.

വസ്‌തുത വിശകലനം

പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും യഥാര്‍ത്ഥ ചിത്രം കണ്ടെത്താന്‍ കഴിഞ്ഞു. ദേശീയ മാധ്യമങ്ങളും മലയാളം മാധ്യമങ്ങളും യഥാര്‍ത്ഥ ചിത്രം ഉള്‍പ്പെടുത്തി ഇതെ കുറിച്ചുള്ള വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്ത ഇങ്ങനെയാണ്-

ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നടന്ന് കംപ്യൂട്ടര്‍ ബാബ. മധ്യപ്രദേശിലെ ഭോപ്പാലിലൂടെ ഭാരത് ജോഡോ യാത്ര 87-ാം ദിവസം കടന്നു പോയപ്പോള്‍ കംപ്യൂട്ടര്‍ ബാബ എന്ന് അറിയപ്പെടുന്ന നാംദേവ് ദാസ് ത്യാഗി എന്ന ആള്‍ദൈവവും രാഹുല്‍ ഗാന്ധിക്കൊപ്പം നടന്നു എന്നതാണ് ഏഷ്യാനെറ്റ് ന്യൂസ് ചിത്രം സഹിതം 2022 ‍‍ഡിസംബര്‍ നാലിന് റിപ്പോര്‍ട്ട് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

Asianet News

എഡിറ്റ് ചെയ്യാത്ത യഥാര്‍ത്ഥ ചിത്രം-

അതയാത് കംപ്യൂട്ടര്‍ ബാബ എന്ന് അറിയപ്പെടുന്ന നാംദേവ് ദാസ് ത്യാഗിയുടെ ചിത്രം എഡിറ്റ് ചെയ്ത് അദ്ദേഹത്തിന്‍റെ മുഖത്തിന് പകരം രാഹുല്‍ ഗാന്ധിയുടെ ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് ഇതോടെ വ്യക്തമായി കഴിഞ്ഞു. നാംദേവ് ദാസ് ത്യാഗിയോട് അരികില്‍ നിന്ന് സംസാരിക്കുന്ന രാഹുല്‍ ഗന്ധിയുടെ ചിത്രത്തിലെ മുഖം എഡിറ്റ് ചെയ്ത് സച്ചിന്‍ പൈലറ്റിന്‍റെ മുഖം ചേര്‍ത്താണ് സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചരണം.

നിഗമനം

കംപ്യൂട്ടര്‍ ബാബ എന്ന് അറിയപ്പെടുന്ന നാംദേവ് ദാസ് ത്യാഗി ഭാരത് ‍ജോഡോ യാത്രയില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രം എഡിറ്റ് ചെയ്ത് അദ്ദേഹത്തിന്‍റെ മുഖത്തിന് പകരം രാഹുല്‍ ഗാന്ധിയുടെ മുഖവും രാഹുല്‍ ഗാന്ധിയുടെ മുഖത്തിന് പകരം സച്ചിന്‍ പൈലറ്റിന്‍റെ മുഖവും ചിത്രത്തില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഹിന്ദു സന്യാസി വേഷത്തില്‍ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തു എന്ന പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos

Result: False