
ബസിന്‍റെ മുകളില്‍ ഇറിഗേഷന് (ജലസേചനത്തിന്) പകരം അക്ഷരം തെറ്റി ഇംഗ്ലീഷില്‍ ഇറിറ്റേഷന്‍ (പ്രകോപനം) എന്ന് എഴുതിയ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് ബസിന്‍റെ മുകളില്‍ ഇംഗ്ലീഷില്‍ ഇറിറ്റേഷന്‍ (irritation) എഴുതിയതായി കാണാം. ഇറിഗേഷന്‍ (ജലസേചനം) എഴുതാന്‍ ഉദ്ദേശിചത് തെറ്റി ഇറിറ്റെഷന്‍ (പ്രകോപനം) എന്നായി പോയി എന്നാണ് തോന്നുന്നത്. ചിത്രം ശ്രിലങ്കയിലെതാണ് എന്ന് നമുക്ക് ബസിന്‍റെ മുകളില്‍ എഴുതിയ സിംഹള വാക്കുകളും ലങ്ക അശോക് ലെയ്ലന്‍റിന്‍റെ ലോഗോയും കണ്ടാല്‍ മനസിലാകും. പോസ്റ്റിന്‍റെ അടികുറിപ്പില്‍ സംഭവത്തെ പരിഹാസിച്ച് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “മൃദുവായ ഒരു ജാഗ്രതക്കുറവ്. ഒരക്ഷരം മാത്രമല്ലേ മാറി പോയുള്ളൂ…”
എന്നാല്‍ ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണ്ന്ന് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ ചിത്രം ശ്രിലങ്കയിലും വളരെ വയറലാണ്. ഞങ്ങളുടെ ശ്രിലങ്കന്‍ ടീമാണ് ഈ ചിത്രം ഫാക്റ്റ് ചെക്ക് ചെയ്ത് ഈ ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ് എന്ന് കണ്ടെത്തിയത്. അവരുടെ ഫാക്റ്റ് ചെക്ക് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
ഞങ്ങള്‍ ശ്രിലങ്കന്‍ ജലസേചന വിഭാഗവുമായി ബന്ധപ്പെട്ടപ്പോള്‍ അവിടെയുള്ള ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ പ്രതിനിധിയോട് പ്രതികരിച്ചത് ഇങ്ങനെയാണ്: “ഈ ഫോട്ടോ വ്യാജമാണ്. ഞങ്ങള്‍ സ്പെല്ലിംഗ് തെറ്റിച്ചിട്ടില്ല. 63-4944 എന്ന രജിസ്ട്രേഷന്‍ നമ്പറുള്ള ഈ ബസ് ജലസേചന വിഭാഗത്തിന്‍റെതാണ്. ഈ ബസില്‍ മുന്നില്‍ പിന്നിലും ശരിയായ സ്പെല്ലിംഗ് തന്നെയാണ് എഴുതിയത്. ഈ പ്രചരണം തെറ്റാണ്.”
ഞങ്ങള്‍ ജലസേചന വിഭാഗത്തിന്‍റെ റീജിയണൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് (RME) ഓഫീസുമയും ബന്ധപെട്ടു. ഇവരുടെ വര്‍ക്ക്ഷോപ്പിലാണ് ഈ ബസ് നവികരിച്ചത്. RMEയിലെ മെക്കാനിക്കല്‍ എഞ്ചിനീയര്‍ എസ്.എച്ച്.കെ.എന്‍. ഗുണരതനെ പറയുന്നത്, “ഈ ബസ് ഞങ്ങളുടെ സ്റ്റാഫിന്‍റെ ഗതാഗത ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. 2021ലാണ് ഈ ബസിനെ ഞങ്ങള്‍ നന്നാക്കിയത്. അതിന് ശേഷം ഇതില്‍ യാതൊരു മാറ്റം വരുത്തിയിട്ടില്ല. അന്നും ഇന്നും ഇറിഗേഷന്‍ തന്നെയാണ് എഴുതിയത്.”
RMEയുടെ ഫെസ്ബൂക് പേജില്‍ ഈ ബസ് നന്നാക്കിയതിന് ശേഷം ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോകള്‍ നമുക്ക് താഴെ കാണാം. 63-4944 രജിസ്ട്രേഷനുള്ള ബസിന്‍റെ ചിത്രങ്ങള്‍ നമുക്ക് താഴെ കാണാം.

ജലസേചന വിഭാഗം ഞങ്ങള്‍ക്ക് ഈ ബസിന്‍റെ നിലവിലെ ഫോട്ടോ അയച്ചു തന്നിട്ടുണ്ട്. ഡിസംബര്‍ 28നാണ് ഈ ഫോട്ടോ എടുത്തത്.

നിഗമനം
ശ്രിലങ്കന്‍ ജലസേചന വിഭാഗത്തിന്‍റെ സ്റ്റാഫിന് വേണ്ടിയുള്ള ബസില്‍ ഇംഗ്ലീഷില്‍ ശരിക്ക് ഇറിഗേഷന്‍ എന്നാണ് എഴുതിയിരിക്കുന്നത്. ഇറിറ്റേഷന്‍ എന്ന് കാണിക്കുന്ന ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | WhatsApp (9049053770)

Title:ബസില്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന് പകരം ഇറിറ്റേഷന്‍ എന്ന് എഴുതിയ ചിത്രം എഡിറ്റഡാണ്…
Fact Check By: K. MukundanResult: Altered
