FACT CHECK: മാസ്ക് ധരിക്കാത്തിനാല്‍ പഞ്ചായത്ത് അധ്യക്ഷനെ മര്‍ദിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍റെ വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ...
കൊറോണ കാലത്ത് മുന്‍കരുതലുകള്‍ പാലിക്കേണ്ടത് അത്യാവശമാണ്. ഈ മുന്‍കരുതലുകലില്‍ സാമുഹിക അകലം പാളിക്കനത്തിനോടൊപ്പം മാസ്ക് ധരിക്കേണ്ടതും വളരെ മുഖ്യമാണ്. പലര്‍ക്കും പുറത്ത് പോകുന്നതിന് മുമ്പ് മാസ്ക് ധരിക്കുന്നത് ഇപ്പൊള്‍ ഒരു ശീലമായി മാറി. പക്ഷെ പലരും ഇപ്പോഴും മാസ്ക് ധരിക്കാതെ പുറത്ത് ഇറങ്ങുന്നതായും നമുക്ക് കാണാം. പക്ഷെ ജനങ്ങളെ ബോധവല്‍ക്കരിപ്പിക്കുന്ന ചുമതലയുള്ള ജനപ്രതിനിധികള്‍ തന്നെ നിയമങ്ങള്‍ തെറ്റിച്ചാല്‍ ജനങ്ങളെ കുറ്റപെടുത്തുന്നത് ശരിയാകില്ല.
സാമുഹ മാധ്യമങ്ങളില്‍ ഇങ്ങനെയൊരു ജനപ്രതിനിധി മാസ്ക് ധരിക്കാതെ പ്രചരണത്തിന് ഇറങ്ങിയപ്പോള്‍ അഭിമുഖം എടുക്കാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകന്‍ ആ മുഖ്യനെ ചെകിടത്തടിക്കുന്നു എന്ന തരത്തില്‍ തമാശ രിതിയിലുള്ള വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോ യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകന്‍റെയും ഒരു പഞ്ചായത്ത് അധ്യക്ഷന്‍റെതും അല്ല. എന്താണ് വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു മാധ്യമപ്രവര്‍ത്തകന്‍ പഞ്ചായത്ത് അധ്യക്ഷന്‍റെ അഭിമുഖം എടുക്കുന്നതായി കാണാം. അഭിമുഖത്തിനിടെ മധ്യപ്രവര്‍ത്തകന്‍ ആ മുഖ്യനെ ഫോട്ടോഷൂട്ടിന്‍റെ പേരില്‍ ആരും കാണാതെ ഒരു സ്ഥലത്ത് കൊണ്ട് പോയി ചെകിടിതട്ടത്തടിക്കുന്നതായി നമുക്ക് കാണാം. കൊറോണ കാലത്ത് മാസ്ക് ധരിക്കത്തിനാലാണ് തന്നെ മര്‍ദിക്കുന്നത് എന്നും മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു. പിന്നിട് ഒന്നും സംഭവിക്കാത്ത പോലെ നടിച്ച് അവര്‍ തിരിച്ച് ജനങ്ങള്‍ക്കിടെയില്‍ വരുന്നു.
ഈ പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഈ വർഷത്തെ ഏറ്റവും മികച്ച റിപ്പോർട്ടർക്കുള്ള അവാർഡ് ലഭിച്ച മഹാൻ.. 😄”
ഇതേ അടികുറിപ്പോടെ പലരും ഈ വീഡിയോ ഫെസ്ബൂക്കില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതില്‍ ചിലത് നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.
എന്നാല്‍ ഈ വീഡിയോയില്‍ കാണുന്ന സംഭവം സത്യമാണോ ഇല്ലയോ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ സുക്ഷിച്ച് നോക്കിയാല്‍ താഴെ ഒരു യുട്യൂബ് ചാനലിന്‍റെ പേര് കാണാം ഹര്‍ഷ് രാജ്പൂത് എന്നാണ് ഈ ചാനലിന്‍റെ പേര്. ഞങ്ങള്‍ ഈ യുട്യൂബ് ചാനല്‍ സന്ദര്‍ശിച്ചു. ചാനലില്‍ ഈ വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചു. ഈ വീഡിയോയുടെ തുടക്കത്തില്‍ തന്നെ ഒരു സുചനയുണ്ട്.
സുചനയില്‍ വ്യഖമായി പരയുന്നുണ്ട്, ഈ വീഡിയോ വിനോദത്തിനായി മാത്രം സൃഷ്ടിച്ചതാണ്, വീഡിയോയില്‍ കാണുന്നത് ഒരു നാടകം മാത്രമാണ്.
ഈ വീഡിയോയുടെ ചില ഭാഗങ്ങള്‍ മാത്രമാണ് നമ്മള്‍ വൈറല്‍ വീഡിയോയില്‍ കാണുന്നത്. മുഴുവന്‍ വീഡിയോ നമുക്ക് താഴെ കാണാം.
ഹര്‍ഷ് രാജ്പൂത് ഇത്തരത്തില്‍ വീഡിയോകള്‍ തന്‍റെ അക്കൗണ്ടില്‍ ഇപ്പോഴും അപ്‌ലോഡ് ചെയ്യുന്നതാണ്. ഈ വീഡിയോയിലുള്ളവര്‍ നടന്മാരാണ്. തമാശയിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ച് കോവിഡിനെ കുറിച്ച് ജാഗ്രത പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണ് വീഡിയോ. ഈ വീഡിയോയില്‍ ഹര്‍ഷ് രാജ്പൂത് ധര്‍മേന്ദ്ര ധാക്കട് ആണ് സാങ്കല്‍പികമായ പത്രപ്രവര്‍ത്തകനായി അഭിനയിക്കുന്നത്.
നിഗമനം
സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോ വിനോദത്തിനായി സൃഷ്ടിച്ചതാണ്. യഥാര്‍ത്ഥ വീഡിയോയില്‍ മുന്‍കൂട്ടി ഇതിനെ കുറിച്ച് സുചന വീഡിയോ ഉണ്ടാക്കിയ ഹര്‍ഷ് രാജ്പൂത് നല്‍കിയിട്ടുണ്ട്. വ്യക്തമായ സുചന ശ്രദ്ധിക്കാതെ പലരും ഈ വീഡിയോയില്‍ കാണുന്നത് ഒരു യഥാര്‍ത്ഥ സംഭവമാന്നെന്ന്‍ കരുതി തെറ്റിദ്ധാരണ മൂലം പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:മാസ്ക് ധരിക്കാത്തിനാല്‍ പഞ്ചായത്ത് അധ്യക്ഷനെ മര്‍ദിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍റെ വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ...
Fact Check By: Mukundan KResult: Misleading