
വിവരണം
“ഇതാണോ പ്രതിപക്ഷ ബഹുമാനം..!!
എന്തു രാഷ്ട്രീയ മര്യാദ..??
ഒരു സാധാരണ പ്രവർത്തകനാണെങ്കിൽ മനസ്സിലാക്കാം.
പക്ഷേ, രാജസ്ഥാൻ ഉപ മുഖ്യമന്ത്രി; സച്ചിൻ പൈലറ്റ് നരേന്ദ്ര മോദി ചിത്രത്തിൽ കരി ഓയിൽ ഒഴിക്കുന്നു..!!” എന്ന വാചകത്തോടൊപ്പം രണ്ട് ചിത്രങ്ങളാണ് 10 ഏപ്രിൽ 2019ന് കാവിപ്പട Kavippada എന്ന ഫേസ്‌ബുക്ക് പേജിൽ ഒരു പോസ്റ്റിൽ പ്രസിദ്ധീകരിച്ചിരുന്നത്. ഈ ചിത്രങ്ങളിൽ യൂത്ത് കോണ്‍ഗ്രസ് പതാകകളുടെ ഇടയിൽ ഹോർഡിങ്ങിൽ കാണുന്ന നരേന്ദ്ര മോദിയുടെ ചിത്രത്തിൽ ഒരു വ്യക്തി മഷി ഒഴിക്കുന്നതും കാണാൻ സാധിക്കുന്നു. ഈ വ്യക്തി പോസ്റ്റിൽ ആരോപിക്കുന്നതു പോലെ രാജസ്ഥാൻ ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തന്നെയാണോ അതോ വേറെവല്ലവരുമാണോയെന്ന് നമുക്ക് പരിശോധിച്ച് നോക്കാം.

വസ്തുത വിശകലനം
ഈ ചിത്രങ്ങളെക്കുറിച്ച് കൂടുതലറിയാനായി ഞങ്ങൾ Yandex ൽ റിവേർസ് ഇമേജ് തിരയൽ നടത്തി. അവിടെ നിന്നുമുള്ള പരിണാമങ്ങൾ താഴെയുള്ള സ്ക്രീൻഷോട്ടിൽ കാണാം

വ്യത്തത്തിൽ അടയാളപ്പെടുത്തിയ ലിങ്ക് പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് മറാഠീ വാർത്ത വെബ്സൈറ്റ് ആയ Mymahanagar.com 2019 ഒക്ടോബർ 11,ന് പ്രസിദ്ധികരിച്ച ഒരു വാർത്ത ലഭിച്ചു.

Mymahanagar.com | Archived Link |
മറാഠീയിൽ നൽകിയ വാർത്തയുടെ തലക്കെട്ട് ഇപ്രകാരം:
ഇന്ധന വിലവർധന യുവ കോണ്‍ഗ്രസ് അക്രമാസക്തം; മോദിയുടെ ബാനറിന്‍റെ മേലെ മഷിഎറിഞ്ഞു
കഴിഞ്ഞ കൊല്ലം ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് മുംബൈയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം നടത്തി. അതിനിടയിലാണ് യൂത്ത് കോൺഗ്രസ് മഹാരാഷ്ട്ര പ്രദേശ് അധ്യക്ഷനായ സത്യജീത് താമ്പേ ഫലകത്തിലുണ്ടായിരുന്ന നരേന്ദ്ര മോദിയുടെ ചിത്രത്തിലേയ്ക്ക് മഷി എറിയുകയുണ്ടായി എന്ന് മൈ മഹാനഗർ വാർത്ത പറയുന്നു. ലേഖനത്തിൽ നൽകിയ ചിത്രത്തിന്‍റെ താഴെ കൊടുത്ത വിവരണത്തിൽ സച്ചിന്‍ താമ്പേയുടെ പേര് നൽകിട്ടുണ്ട്.

ഞങ്ങൾ സച്ചിൻ താമ്പേയുടെ ട്വിറ്റർ അക്കൗണ്ട് കണ്ടെത്തി. ചിത്രത്തിൽ കാണുന്നത് സത്യജീത് താമ്പേ ആണെന്ന് അവരുടെ ട്വിറ്റർ പ്രൊഫൈലിലുള്ള ചിത്രങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുന്നു.

ചിത്രത്തിൽ കാണുന്നത് രാജസ്ഥാൻ ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ് അല്ലെന്ന് അവരുടെ ഓൺലൈനിൽ ലഭ്യമായ ചിത്രങ്ങൾ പോസ്റ്റിൽ നൽകിയ ചിത്രത്തിനോട് താരതമ്യം ചെയ്ത് നോക്കി കഴിഞ്ഞാൽ വ്യക്തമാകുന്നു.

മലയാളത്തിൽ നടക്കുന്നപോലെതന്നെ അന്യ ഭാഷേയിലും ഇതേ പ്രചരണം നടന്നു കൊണ്ടിരിക്കുന്നു. ഈ വ്യാജ വാർത്തയെക്കുറിച്ച് ഞങ്ങൾ ഹിന്ദിയിൽ പ്രസിദ്ധികരിച്ച് റിപ്പോർട്ട് താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്ത് വായിക്കാം.
ഞങ്ങളുടെ ഒപ്പം പല വസ്തുത പരിശോധിക്കുന്ന വെബ്‌സൈറ്റുകൾ ഈ വാർത്ത പരിശോധിച്ച് ഇത് വ്യാജമാ ണെന്ന നിഗമനത്തിൽ എത്തിയിട്ടുണ്ട്. അവയിൽ ചില വസ്തുത പരിശോധനാ വെബ്സൈറ്റുകൾ ഈ അവകാശവാദത്തിന്‍റെ പരിശോധന നടത്തി വാർത്ത തെറ്റാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ താഴെ നല്‍കിയ ലിങ്കുകൾ പരിശോധിച്ച് വായിക്കാം..
India Today | Archived Link |
AFP Fact Check | Archived Link |
Yahoo | Archived Link |
Altnews | Archived Link |
Bangalore Mirror | Archived Link |
Quint | Archived Link |
Boom | Archived Link |
നിഗമനം
ഈ വാർത്ത വ്യാജമാണ്. ചിത്രത്തിൽ കാണുന്നത് രാജസ്ഥാൻ ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ് അല്ല, പക്ഷെ മഹാരാഷ്ട്രയുടെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായ സത്യജീത് താമ്പേ ആണ്. കഴിഞ്ഞ കൊല്ലം മുംബൈയിൽ ഇന്ധന വിലക്കയറ്റത്തിനെതിരെ യൂത്ത് കോൺഗ്രസ്‌നടത്തിയ സമരത്തിനിടയിൽ സത്യജീത് താമ്പേ ഫലകത്തിലുള്ള നരേന്ദ്ര മോദിയുടെ ചിത്രത്തിന്‍റെ മേൽ മഷി എറിയുകയുണ്ടായി. ഈ വാർത്ത പ്രസിദ്ധികരിച്ച വെബ്സൈറ്റുകൾ പ്രസിദ്ധികരിച്ച ചിത്രങ്ങളുപയോഗിച്ച് വ്യാജ പ്രചരണമാണ് നടത്തുന്നത്. പ്രിയ വായനക്കാർ ഇത് ദയവായി ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Title:മോദിയുടെ ചിത്രത്തിനു മേൽ മഷി എറിയുന്നത് രാജസ്ഥാൻ ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ആണോ…?
Fact Check By: Harish NairResult: False
