Image Courtesy: Reuters

ഗുജറാത്തിലെ ഒരു ശ്മശാനത്ത്തില്‍ കത്തുന്ന മൃതദേഹങ്ങളുടെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ഗുജറാത്തിലെതല്ല പകരം ഡല്‍ഹിയിലെതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ വൈറല്‍ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

Screenshot: Facebook post comparing image of Godhra riots (top) with the image of corpses burning in a crematorium (bottom) allegedly in Gujarat.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നതായി കാണാം. പോസ്റ്റിന്‍റെ അടികുറിപ്പ് പ്രകാരം രണ്ടു ചിത്രങ്ങളും ഗുജറാത്തിലെതാണ്. ഈ ചിത്രങ്ങളെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

2002)

"അന്ന് നിങ്ങളെന്റെ ഉമ്മയുടെയും ഉപ്പയുടെയും ഉയിരെടുത്തു.

സഹോദരങ്ങളെ അരിഞ്ഞുവീഴ്ത്തി.

കുടിൽ ചുട്ടുചാമ്പലാക്കി.

അലറിക്കരഞ്ഞ എന്നെ ശൂലത്തിൽ കോർത്ത്‌ എരിതീയിലേയ്ക്കെടുത്തെറിഞ്ഞു."

"ശേഷം നിങ്ങളെ പറഞ്ഞയച്ചവനു

നാടിന്റെ ചെങ്കോലും കീരീടവും നൽകി."

(2021)

"ഇന്ന് നിങ്ങൾ ഓക്സിജനില്ലാതെ ശ്വാസമറ്റുവീഴുമ്പോൾ

അയാൾ‌ പൊട്ടിച്ചിരിയ്ക്കുന്നു.

ചിതയൊരുക്കാൻ മരങ്ങൾ തേടുമ്പോൾ

അയാൾ നിങ്ങൾക്ക്‌ വിലയിടുന്നു.

ശവക്കൂമ്പാരങ്ങൾക്കുമേൽ

കാൽ തട്ടി വീഴാതെ

ജീവൻ ബാക്കിയായവർ ഒറ്റയ്ക്ക്‌ നടന്നുനീങ്ങുന്നു."

"അന്ന് മൂന്നുദിവസം കൊണ്ട്‌ മൂവായിരം പേരെ തീയിട്ടു കൊന്നവൻ

ഇന്ന് മൂന്നുദിവസം കൊണ്ട്‌ പതിനായിരം പേരെ ശ്വാസം മുട്ടിച്ച്‌ കൊല്ലുന്നു."

കർമ്മ ‌ !!!

[ചിത്രം1: 2002, ചിത്രം2 : 2021, ഗുജറാത്ത്‌]

ഇതേ അടികുറിപ്പോടെ ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ഈ പോസ്റ്റ്‌ മാത്രമല്ല. ഇതേ അടികുറിപ്പോടെ ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന ഫെസ്ബൂക്കിലെ മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: CrowdTangle search shows similar posts.

വസ്തുത അന്വേഷണം

പോസ്റ്റില്‍ നല്‍കിയ ആദ്യത്തെ ചിത്രം അടികുറിപ്പില്‍ പറയുന്ന പോലെ 2002ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗീയ കാലപത്തിന്‍റെതാണ്. പക്ഷെ രണ്ടാമത്തെ ചിത്രം ഗുജറാത്തിലെ നിലവിലെ ചിത്രമല്ല. ഈ ചിത്രം ഗുജറാത്തിലെതുമല്ല.

ചിത്രത്തിനെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ചിത്രം അന്താരാഷ്ട്ര മാധ്യമ ഏജന്‍സിയായ റോയിട്ടേഴ്സിന്‍റെ വെബ്സൈറ്റില്‍ ലഭിച്ചു.

Screenshot: The image available on Reuters website was taken by Adnan Abidi in a Delhi crematorium.

ചിത്രം കാണാന്‍-Reuters

കോവിഡ്‌ ബാധിച്ച് മരിച്ച രോഗികളെ സംസ്കരിക്കുന്ന ഡല്‍ഹിയിലെ ഒരു ശ്മശാനത്തില്‍ റോയിട്ടേഴ്സിന്‍റെ ക്യാമറമാന്‍ അദ്നാന്‍ ആബിദി പകര്‍ത്തിയ ചിത്രമാണിത്. ഈ കാര്യം ചിത്രത്തിന്‍റെ വിവരണത്തില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്.

നിഗമനം

പോസ്റ്റില്‍ ഗുജറാത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഒരു ചിത്രം ഗുജറാത്തിലെതല്ല പകരം ഡല്‍ഹിയിലെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ശ്മശാനത്ത്തിലെ ഈ ചിത്രം ഗുജറാത്തിലെതല്ല; സത്യാവസ്ഥ അറിയൂ...

Fact Check By: Mukundan K

Result: Misleading