
വെള്ള റേഷന്‍ കാര്‍ഡ് പുതുക്കിയില്ലെങ്കില്‍ ഏപ്രില്‍ മാസം മുതല്‍ കാന്‍സലായി പോകുമെന്ന് അറിയിച്ചുകൊണ്ട് ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്.
പ്രചരണം
“റേഷൻ ഷോപ്പിൽ നിന്നും വെള്ള കാർഡ് ഉപയോഗിച്ചു സാധനങ്ങൾ ഇത് വരെയും വാങ്ങാത്തവർ ഉണ്ടെങ്കിൽ ഈ മാസം 30 നു മുമ്പായി എന്തെങ്കിലും വാങ്ങി കാർഡ് ലൈവ് ആക്കിയില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ ആ കാർഡുകൾ ക്യാൻസലായി പോകും. ഒന്നാം തിയ്യതി മുതൽ റേഷൻ സമ്പ്രദായം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയാണ്. ഇത് എല്ലാവരെയും അറിയിക്കുക”
എന്ന സന്ദേശം വാട്സാപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്നുണ്ട്.

എന്നാൽ പൂർണ്ണമായും തെറ്റായ സന്ദേശമാണ് ഇന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി
വസ്തുത ഇങ്ങനെ
റേഷൻ കാർഡ് റേഷൻ വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ വാർത്താമാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമ അക്കൌണ്ടുകൾ വഴിയും സിവിൽ സപ്ലൈസ് വകുപ്പ് പൊതുജനങ്ങളെ അറിയിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത അവർ നൽകിയിട്ടില്ല എന്നാണ് ഞങ്ങൾക്ക് അന്വേഷണത്തിൽ മനസ്സിലാക്കാൻ സാധിച്ചത്. തുടർന്ന് ഞങ്ങൾ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലിന്റെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും അദ്ദേഹത്തിന് പേഴ്സണൽ സ്റ്റാഫ് അംഗം പ്രിയ സി നായർ അറിയിച്ചത് ഇങ്ങനെയാണ്: ഇത് തെറ്റായ സന്ദേശമാണ്. ഇത്തരത്തിൽ ഒരു സന്ദേശം സർക്കാർ തലത്തിൽ നിന്നും നൽകിയിട്ടില്ല. കേന്ദ്രസർക്കാരിൽ നിന്നും ഇങ്ങനെയൊരു അറിയിപ്പ് വന്നിട്ടില്ല. തെറ്റായ സന്ദേശമാണ് പ്രചരിക്കുന്നത്.
ഈ കാര്യം വ്യക്തമാക്കി മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ അറിയിപ്പ് നൽകിയിട്ടുണ്ട്.
മൂന്നുമാസമോ അതിലധികമോ തുടർച്ചയായി റേഷൻ വാങ്ങാത്ത മുൻഗണന വിഭാഗങ്ങളിലെ കാർഡുകൾ എൻ പി എൻ എസ് വിഭാഗത്തിലേക്ക് മാറ്റുന്നു എന്നൊര അറിയിപ്പ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. എന്നാൽ ഇതിന് പ്രചരിക്കുന്ന സന്ദേശവുമായി യാതൊരു ബന്ധവുമില്ല.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. വെള്ള റേഷൻ കാർഡ് ഉടമകൾ മാർച്ച് മാസത്തിനുള്ളിൽ റേഷൻകടയിൽ നിന്നും സാധനങ്ങൾ വാങ്ങിയില്ലെങ്കിൽ ഏപ്രിൽ മുതൽ അവരുടെ കാർഡ് കാൻസൽ ആയി പോകും എന്ന തരത്തിൽ പ്രചരിക്കുന്നത് തെറ്റായ സന്ദേശമാണെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:‘വെള്ള റേഷന്‍ കാര്‍ഡ് പുതുക്കിയില്ലെങ്കില്‍ ഏപ്രില്‍ മാസം മുതല്‍ കാന്‍സലായി പോകും’- പ്രചരിക്കുന്നത് വ്യാജ സന്ദേശം
Fact Check By: Vasuki SResult: False
