പണ്ഡിറ്റ്‌ ജവാഹാര്‍ലാല്‍ നെഹ്‌റുവിന്‍റെ വ്യാജ ചിത്രങ്ങള്‍ വിണ്ടും സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

രാഷ്ട്രിയം

പണ്ഡിറ്റ്‌ ജവാഹാര്‍ലാല്‍ നെഹ്‌റുവിനെ ആക്ഷേപ്പിച്ചുള്ള പോസ്റ്റുകള്‍ സമുഹ മാധ്യമങ്ങളില്‍ വ്യാജ ചിത്രങ്ങളും വ്യാജ പ്രചരണം വിണ്ടും സമുഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു യുവതി പണ്ഡിറ്റ്‌ നെഹ്‌റുവിനെ കവളില്‍ ചുംബനം നല്‍കുന്നത്തിന്‍റെ ചിത്രം നമുക്ക് കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇതൊരു സമരമുറ ആയിരുന്നു പ്രിയ സുഹൃത്തേ….സ്വാതന്ത്ര്യത്തിനു വേണ്ടി യുവാക്കൾക്ക് ഊർജ്ജം പകർന്ന ഈ സമരമാണ് പിന്നീട് നവോത്ഥാന സഖാക്കൾ കൊച്ചി മറൈൻ ഡ്രൈവിലും കോഴിക്കോടും ഒക്കെ ആവേശത്തോടെ ഏറ്റെടുത്ത *#ഐതിഹാസിക #സമരം!👄

ഒരുപക്ഷെ ഈ സമരമായിരിക്കണം #ഷൂനക്കി യെന്നു ഇവന്മാർ അധിക്ഷേപിക്കുന്ന #വീരസവർക്കർ ആൻഡമാൻ നികോബറിലെ സെല്ലുലാർ ജയിലടക്കമുള്ള ബ്രിട്ടീഷ് തടവറകൾക്കുള്ളിൽ നീണ്ട 29 വർഷം പാരതന്ത്ര്യത്തിന്റെ ഇരുണ്ട ജീവിതം പേറിയപ്പോഴും ഈ ഫോട്ടോയിൽ കാണുന്ന മഹാനെ വെറും 10മാസം കൊണ്ടു മോചിപ്പിച്ച തന്ത്രപ്രധാനമായ സമരം…..രാഷ്ട്രീയഭേദമന്യേ മുഴുവൻ യുവജനങ്ങൾക്കും പ്രചോദനമായ #വിപ്ലവകാരി….

#വിപ്ലവംവിജയിക്കട്ടെ

അടികുറിപ്പില്‍ പണ്ഡിറ്റ്‌ നെഹ്രുവിനെ പരിഹസിക്കുന്നതായി നമുക്ക് കാണാം. പണ്ഡിറ്റ്‌ നെഹ്രുവിന്‍റെ ചിത്രം വെച്ച് കമ്മ്യൂണിസ്റ്റുകളെയും പോസ്റ്റിന്‍റെ ലേഖകന്‍ ആക്ഷേപ്പിക്കുന്നു. സാവര്‍ക്കര്‍ ഭാരതത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി തടവില്‍ കഴിയുമ്പോള്‍ പണ്ഡിറ്റ്‌ നെഹ്‌റു വെറും 10 മാസം തടവില്‍ കഴിഞ്ഞത് എന്നും പോസ്റ്റില്‍ വാദിക്കുന്നു.

ഇതേ പോലെ മറ്റൊരു പോസ്റ്റില്‍ പണ്ഡിറ്റ്‌ നെഹ്‌റു വിദേശി വനിതകല്‍ക്കൊപ്പം നില്‍ക്കുന്നത്തിന്‍റെ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.

FacebookArchived Link

ആദ്യത്തെ പോസ്റ്റിന്‍റെ പോലെ ഈ പോസ്റ്റിന്‍റെ അടികുറിപ്പിലും സവര്‍ക്കര്‍ കാലാ പാനിയില്‍ ശിക്ഷ അനുഭവിക്കുമ്പോള്‍ പണ്ഡിറ്റ്‌ നെഹ്‌റു സുഖിക്കുകെയായിരുന്നു എന്ന് ആരോപ്പിക്കുന്നു. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്:

ഈ കാണുന്നത് ഒക്കെ നമുക്ക് സ്വതന്ത്ര്യം വാങ്ങിത്തരാനുള്ള നെഹ്രുവിന്റെ പ്രയത്നങ്ങൾ ആണ് അതേ സമയം സംഘികളുടെ സവർക്കർ ആന്റമാൻ ജയിലിൽ സുഖിക്കുകയായിരുന്നു….ചാച്ചാ നെഹ്റു കീ ഹൂയി 🤣🤣🤣🤣”

എന്നാല്‍ എന്താണ് ഈ ചിത്രങ്ങളുടെ സത്യം നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ആദ്യത്തെ ചിത്രം ഇതിനെ മുംപും ജവാഹാര്‍ലാല്‍ നെഹ്‌റുവിനെതിരെ വ്യജപ്രചരണം നടത്താന്‍ ഉപയോഗിച്ചിരുന്നു. ഞങ്ങള്‍ ഈ പ്രചരണത്തിന്‍റെ ഫാക്ട ചെക്ക്‌ നടത്തിയിരുന്നു. ഈ ഫാക്റ്റ് ചെക്ക്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

പണ്ഡിറ്റ്‌ നെഹ്‌റുവിന്‍റെ പഴയ ചിത്രങ്ങള്‍ ഉപയോഗിച്ച് സമുഹ മാധ്യമങ്ങളില്‍ വീണ്ടും വ്യാജ പ്രചരണം…

ഈ ചിത്രത്തില്‍ നെഹ്‌റുവിന് കവിളത്ത് ചുംബനം നല്‍കി സ്നേഹം പ്രകടിപ്പിക്കുന്ന വനിതാ പ്രസിദ്ധ ലേഖികയും പണ്ഡിറ്റ്‌ നെഹ്‌റുവിന്‍റെ അനന്തരവളായ നയന്‍താര സെഹഗലാണ്. നയന്‍താര സഹഗല്‍ വിജയലക്ഷ്മി പണ്ഡിറ്റിന്‍റെ മകളാണ്. 1955ല്‍ ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഈ ചിത്രം എടുത്തത്. ലണ്ടനില്‍ എത്തിയ പണ്ഡിറ്റ്‌ നെഹ്‌റുവിനെ സ്വീകരിക്കാനാണ്‌ വിജയലക്ഷ്മി പണ്ഡിറ്റിനോടൊപ്പം നയന്‍താര സഹഗല്‍ എത്തിയത്. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ നമുക്ക് താഴെ കാണാം.

രണ്ടാമത്തെ ചിത്രവും ഞങ്ങള്‍ ഇതിനെ മുമ്പ് ഫാക്ട ചെക്ക്‌ ചെയ്തിരുന്നു. ഈ ഫാക്ട ചെക്ക്‌ തമിഴില്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

சீனப் போரின் போது நடன பெண்களுடன் நேரம் செலவிட்ட நேரு?- போலி புகைப்படம்!

ഈ ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ച ഒരു വ്യാജ ചിത്രമാണ്. ഈ ചിത്രത്തിനെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് യഥാര്‍ത്ഥ ചിത്രം ലഭിച്ചു. യഥാര്‍ത്ഥ ചിത്രത്തില്‍ നമുക്ക് പണ്ഡിറ്റ്‌ നെഹ്‌റു കാണുന്നില്ല. 

Source – Flashbak

രണ്ട് ചിത്രങ്ങളും തമ്മില്‍ താരതമ്യം നമുക്ക് താഴെ കാണാം. യഥാര്‍ത്ഥ ചിത്രത്തില്‍ പണ്ഡിറ്റ്‌ നെഹ്‌റുവിനെ എഡിറ്റ്‌ ചെയ്ത് ചേര്‍ത്തിയിട്ടുള്ളതാണ് എന്നും നമുക്ക് മനസിലാക്കാം.

നിഗമനം

സമുഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ തെറ്റായി പ്രച്ചരിപ്പിക്കുകെയാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ആദ്യത്തെ ചിത്രം പണ്ഡിറ്റ്‌ നെഹ്‌റു അദ്ദേഹത്തിന്‍റെ അനന്തരവള്‍ നയന്‍താര സഹകള്‍ ആണ്. രണ്ടാമത്തെ ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പണ്ഡിറ്റ്‌ ജവാഹാര്‍ലാല്‍ നെഹ്‌റുവിന്‍റെ വ്യാജ ചിത്രങ്ങള്‍ വിണ്ടും സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

Fact Check By: K. Mukundan 

Result: False