പണ്ഡിറ്റ് നെഹ്‌റുവിന്‍റെ പഴയ ചിത്രങ്ങള്‍ ഉപയോഗിച്ച് സമുഹ മാധ്യമങ്ങളില്‍ വീണ്ടും വ്യാജ പ്രചരണം...
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ സ്ത്രികള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുടെ ലീലാവിലാസങ്ങള്‍ എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ തിങ്ങളാഴ്ചയായിരുന്നു ഇന്ത്യ സ്വാതന്ത്ര്യം ലഭിച്ചത്തിന്‍റെ 75ആം വാര്‍ഷിക ആഘോഷിച്ചത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഈ ചിത്രങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
എന്നാല്‍ ഈ ചിത്രങ്ങള്‍ ശരിയായ സന്ദര്‍ഭം നല്‍കാതെ പ്രചരിപ്പിക്കുകയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് കണ്ടെത്താന്‍ സാധിച്ചു. എന്താണ് ഈ ചിത്രങ്ങളുടെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പണ്ഡിറ്റ് നെഹ്‌റുവിന്‍റെ സ്ത്രികള്‍ക്കൊപ്പമുള്ള പല ചിത്രങ്ങള്‍ കാണാം. ഈ ചിത്രങ്ങളെ കുറിച്ച് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്: “സോഷ്യല്‍ മീഡിയ യുഗത്തില്‍ ഭാരതത്തില്‍ ഏറ്റവും കുടുതല്‍ അടി കിട്ടുന്നത് കോണ്‍ഗ്രസിനാണ്, നെഹ്‌റുവിന്‍റെ ഉണ്ടാക്കി എടുത്ത ഇമേജ് ഒക്കെ ജനങ്ങള്‍ പോളിച്ചടുക്കുന്നു ”
പണ്ഡിറ്റ് നെഹ്‌റുവിന്‍റെ വിലാസങ്ങളുടെ ചിത്രങ്ങളാണ് ഇത് എന്ന തരത്തിലാണ് ഇവ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ആദ്യത്തെ ചിത്രം ഇതിനു മുമ്പേ ഞങ്ങള്‍ ഫാക്റ്റ് ചെക്ക് ചെയ്തിരുന്നു. ഈ ചിത്രം ഒരു നാടകത്തിലെ ദൃശ്യമാണ്. ചിത്രത്തില്‍ കാണുന്നത് പണ്ഡിറ്റ് നെഹ്‌റുവല്ല. നാടകത്തില്‍ അഭിനയിച്ച അഭിനേതാക്കളെയാണ് നാം ചിത്രത്തില്‍ കാണുന്നത്.
രണ്ടാമത്തെ ചിത്രം
ഈ ചിത്രത്തില്‍ കാണുന്നത് പണ്ഡിറ്റ് നെഹ്‌റുവിന്‍റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് ആണ്. 1949ല്‍ നെഹ്‌റു അമേരിക്ക സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ എടുത്ത ചിത്രമാണിത്. ഈ ചിത്രങ്ങള്‍ നമുക്ക് താഴെ നല്‍കിയ ട്വീറ്റില്‍ കാണാം.
മുന്നാമത്തെ ചിത്രം
ഈ ചിത്രം 1948ലാണ് എടുത്തത്. ചിത്രത്തില്‍ പണ്ഡിറ്റ് നെഹ്‌റുവിനോടൊപ്പം ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ലോര്‍ഡ് മൌണ്ട്ബാറ്റണു൦ അവരുടെ ഭാര്യ എഡ്വിന മൌണ്ട്ബാറ്റണുമാണ്.
നാലാമത്തെ ചിത്രം
ഈ ചിത്രവും പണ്ഡിറ്റ് നെഹ്‌റുവും അദ്ദേഹത്തിന്‍റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിന്‍റെതാണ്. റഷ്യയില്‍ ഭാരതത്തിന്‍റെ രാജ്യപ്രതിനിധിയായിരുന്നു വിജയലക്ഷ്മി പണ്ഡിറ്റ്. അവര്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ തന്‍റെ സഹോദരനെ കെട്ടി പിടിക്കുന്നത് ക്യാമറയില്‍ പകര്‍ത്തിയത് ഫോട്ടോഗ്രാഫര്‍ ഹോമി വ്യാരാവാലയായിരുന്നു. ഈ വനിതാ ഫോട്ടോഗ്രാഫറിന്‍റെ പല ഫോട്ടോകള്‍ ഈ പോസ്റ്റില്‍ നമുക്ക് കാണാം.
അഞ്ചാമത്തെ ചിത്രം
ഈ ചിത്രത്തില്‍ പണ്ഡിറ്റ് നെഹ്‌റു ഒരു സിഗരറ്റ് കത്തിക്കുന്നത് നമുക്ക് കാണാം. പണ്ഡിറ്റ് നെഹ്‌റു സിഗരറ്റ് വലിച്ചിരുന്നു എന്ന് പരസ്യമായ കാര്യമാണ്. ഈ ചിത്രത്തിനെ ഇതില്‍ ഉപയോഗിക്കുന്നത്തിന്‍റെ ഉദ്ദേശ്യം വ്യക്തമല്ല. ഈ ഫോട്ടോ ഇപ്പോഴത്തെയാണ് എവിടെതെതാണ് എന്ന് കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.
ആറാമത്തെ ചിത്രം
ഈ ചിത്രത്തില്‍ പണ്ഡിറ്റ് നെഹ്‌റുവിനോടോപ്പം കാണുന്നത് പ്രഖ്യാത ഐ.എസ്.ആര്‍.ഓ. ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെ ഭാര്യ മൃണാളിനി സാരാഭായിയാണ്. മൃണാളിനി സാരാഭായിക്ക് നെഹ്‌റുവുമായി രണ്ട് ബന്ധങ്ങളുണ്ടായിരുന്നു. ഒന്ന് അവരുടെ അമ്മ അമ്മു സ്വാമിനാഥന്‍ സ്വാതന്ത്ര്യ സമരത്തിലെ ഒരു സേനാനിയായിരുന്നു. അവര്‍ നെഹ്‌റുവിന്‍റെ നല്ലൊരു സുഹൃത്തും കൂടി ആയിരുന്നു. മൃണാളിനിയുടെ ഭര്‍ത്താവ് വിക്രം സാരാഭായിയുമായി നെഹ്‌റുവിന് അടുത്ത ബന്ധമുണ്ടായിരുന്നു.
ഡല്‍ഹിയില്‍ മാനുഷ്യ എന്ന നൃത്യ പരിപാടിയുടെ ശേഷം പണ്ഡിറ്റ് നെഹ്‌റു മൃണാളിനി സാരാഭായിയെ അഭിനന്ദിക്കുന്നതിന്‍റെ ചിത്രമാണ് സമുഹ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിക്കുന്നത്.
ഏഴാമത്തെ ചിത്രം
ചിത്രത്തില്‍ അമേരിക്കയുടെ മുന്‍ രാഷ്‌ട്രപതി ജോണ്‍ കേന്നഡിയുടെ ഭാര്യ ജാക്ക്ലീന്‍ കേന്നഡിയുടെ നെറ്റിയില്‍ കുങ്കുമ കുറി തൊട്ട് ഹോളി ആഘോഷിക്കുന്ന പണ്ഡിറ്റ് നെഹ്‌റുവിന്‍റെ ചിത്രമാണിത്. ഈ ചിത്രം അമേരിക്കയുടെ എംബസ്സിയാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൌഹാര്‍ദം കാണിക്കാന്‍ ട്വീറ്റ് ചെയ്തത്.
എട്ടാമത്തെ ചിത്രം
ഈ ചിത്രവും ഹോമി വ്യരാവാലയാണ് പകര്‍ത്തിയത്. ഇന്ത്യയില്‍ ബ്രിട്ടീഷ് ഓവര്‍സീസ് എയര്‍വെസ് കോര്‍പറേഷന്‍റെ ആദ്യത്തെ ഫ്ലൈറ്റില്‍ ബ്രിട്ടന്‍റെ രാജദൂതന്‍റെ ഭാര്യ സിമോണിന് സിഗരറ്റ് കത്തിച്ച് കൊടുക്കുന്ന പണ്ഡിറ്റ് നെഹ്‌റുവിന്‍റെ ഫോട്ടോയാണിത്.
ഒമ്പതാമത്തെ ചിത്രം
ഈ ചിത്രത്തില്‍ പണ്ഡിറ്റ് നെഹ്‌റുവിനോടൊപ്പം നമുക്ക് ലൂയിസ് മൌണ്ട്ബാറ്റന്‍റെ കുടുംബത്തിനെ കാണാം. അദ്ദേഹവും അദ്ദേഹത്തിന്‍റെ ഭാര്യ എഡ്വിനയും മകള്‍ പാമേലയുമാണ് ചിത്രത്തില്‍ നെഹ്‌റുവിനോടൊപ്പമുല്ലത്.
തന്‍റെ അമ്മയും നെഹ്‌റുവും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു പക്ഷെ ആളുകള്‍ ആരോപിക്കുന്ന പോലെ അവിഹിത ബന്ധങ്ങളുണ്ടായിരുന്നില്ല എന്ന് പാമേല തന്‍റെ പുസ്തകത്തിലും കാരന്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തിലും വ്യക്തമാക്കിയിട്ടുണ്ട്.
പത്താമത്തെ ചിത്രം
ഈ ചിത്രത്തില്‍ നെഹ്‌റുവിന് കവിളത്ത് ചുംബനം നല്‍കി സ്നേഹം പ്രകടിപ്പിക്കുന്ന വനിതാ പ്രസിദ്ധ ലേഖികയും പണ്ഡിറ്റ് നെഹ്‌റുവിന്‍റെ അനന്തരവളായ നയന്‍താര സെഹഗലാണ്. നയന്‍താര സഹഗല്‍ വിജയലക്ഷ്മി പണ്ഡിറ്റിന്‍റെ മകളാണ്. 1955ല്‍ ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഈ ചിത്രം എടുത്തത്. ലണ്ടനില്‍ എത്തിയ പണ്ഡിറ്റ് നെഹ്‌റുവിനെ സ്വീകരിക്കാനാണ് വിജയലക്ഷ്മി പണ്ഡിറ്റിനോടൊപ്പം നയന്‍താര സഹഗല്‍ എത്തിയത്. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ നമുക്ക് താഴെ കാണാം.
നിഗമനം
വിവിധ ചിത്രങ്ങള്‍ തെറ്റായി ഉപയോഗിച്ച് പണ്ഡിറ്റ് നെഹ്‌റു വ്യഭിചാരിയാണ് എന്ന തരത്തില്‍ പ്രചരിപ്പിക്കുകയാണ് ഈ പോസ്റ്റിലൂടെ ചെയ്യുന്നത് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)
Title:പണ്ഡിറ്റ് നെഹ്‌റുവിന്‍റെ പഴയ ചിത്രങ്ങള്‍ ഉപയോഗിച്ച് സമുഹ മാധ്യമങ്ങളില്‍ വീണ്ടും വ്യാജ പ്രചരണം...
Fact Check By: Mukundan KResult: Misleading