തെലിംഗാനയില്‍ പാര്‍ട്ടി രൂപീകരണ സമയത്ത് പാരിതോഷികങ്ങള്‍ വിതരണം ചെയ്ത പഴയ വീഡിയോ കര്‍ണ്ണാടകയുടെ പേരില്‍ പ്രചരിപ്പിക്കുന്നു…

ദേശീയം രാഷ്ട്രീയം

കർണാടകയിൽ മെയ് മാസത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു.  കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതെന്ന് അവകാശപ്പെട്ട് ഇപ്പോൾ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

പ്രചരണം

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ കോഴിയും മദ്യവും വിതരണം ചെയ്യുന്നുവെന്ന് അവകാശപ്പെട്ടാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയ നേതാവും അനുയായികളും കോഴിയും മദ്യക്കുപ്പിയും വിതരണം ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.  കർണാടകയിൽ നിന്നുള്ള വീഡിയോ ആണിത് എന്ന് സൂചിപ്പിച്ച ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “കർണാടകത്തിലെങ്ങാനും ജനിച്ചാൽ മതിയായിരുന്നു… 😆😆😆”

FB postarchived link

എന്നാൽ വീഡിയോ കർണാടകയിൽ നിന്നുള്ളതല്ലെന്നും  തെലുങ്കാനയിൽ നിന്നുള്ളതാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി 

വസ്തുത ഇതാണ് 

വീഡിയോ ഫ്രെയിമുകളിൽ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇത് തെലുങ്കാനയിൽ 2022 ഒക്ടോബർ നാലിന് നടന്ന സംഭവമാണ് എന്ന് സൂചിപ്പിക്കുന്ന എഎൻഐ ന്യൂസിന്‍റെ ഒരു ട്വീറ്റ് ലഭിച്ചു. 

പോസ്റ്റിൽ കൊടുത്തിട്ടുള്ള അതേ വീഡിയോ തന്നെയാണ് ന്യൂസിലുമുള്ളത്. ഒപ്പമുള്ള വിവരണം ഇങ്ങനെയാണ്: “തെലങ്കാന മുഖ്യമന്ത്രി കെസി റാവു നാളെ വാറങ്കലിൽ ദേശീയ പാർട്ടി ആരംഭിക്കുന്നതിന് മുന്നോടിയായി ടിആർഎസ് നേതാവ് രാജനാല ശ്രീഹരി നാട്ടുകാർക്ക് മദ്യക്കുപ്പികളും കോഴിയിറച്ചിയും വിതരണം ചെയ്തു.”

സംഭവത്തെ കുറിച്ച് ലഭ്യമായ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2022 ഒക്ടോബര്‍ അഞ്ച് ബുധനാഴ്ച ‘വിജയദശമി’ ദിനത്തിൽ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പ് പ്രഖ്യാപിക്കാൻ തെലങ്കാന മുഖ്യമന്ത്രി പദ്ധതിയിടുന്നു.

ഇത് ആഘോഷിക്കാൻ ടിആർഎസ് നേതാവ് രാജനാല ശ്രീഹരി നാട്ടുകാർക്ക് മദ്യക്കുപ്പികളും കോഴിയിറച്ചിയും നൽകുന്ന ദൃശ്യങ്ങൾ  പുറത്തുവന്നു. മുഖ്യമന്ത്രി കെ ടി രാമറാവുവിന്‍റെയും മന്ത്രിയുടെ മകന്‍റെയും രണ്ട് ലൈഫ് സൈസ് കാർഡ്ബോർഡ് കട്ടൗട്ടുകൾ വിതരണ ചടങ്ങിന് മിഴിവേകി.

ഭാരത് രാഷ്ട്ര സമിതി എന്ന പുതിയ പാര്‍ട്ടിയാണ് തെലിംഗാന മുഖ്യമന്ത്രിയെ ചന്ദ്രശേഖര്‍ റാവു രൂപീകരിച്ചത്. 2022 ഒക്ടോബര്‍ അഞ്ചിനായിരുന്നു ആരംഭം കുറിച്ചത്. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പശ്ചാത്തലത്തില്‍ തെലുങ്ക് ഭാഷയിലെ ബോര്‍ഡുകള്‍ കാണാം. 

ഈ വീഡിയോ ആണ് തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കർണാടകയിൽ നിന്നുള്ളതാണ് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നത് 

നിഗമനം 

പ്രചരണം പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീഡിയോ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കർണാടകയിൽ നിന്നുള്ളതല്ല. 2022 ഒക്ടോബർ മാസത്തിൽ തെലിംഗാനയിൽ നടന്ന സംഭവമാണ് ദൃശ്യങ്ങളിൽ കാണുന്നത് ഈ ദൃശ്യങ്ങൾക്ക് കർണാടകയുമായി യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:തെലിംഗാനയില്‍ പാര്‍ട്ടി രൂപീകരണ സമയത്ത് പാരിതോഷികങ്ങള്‍ വിതരണം ചെയ്ത പഴയ വീഡിയോ കര്‍ണ്ണാടകയുടെ പേരില്‍ പ്രചരിപ്പിക്കുന്നു…

Fact Check By: Vasuki S 

Result: False