
വിവരണം
സൗദിയില്‍ വീട്ടുജോലിക്കാരനുമായി അവിഹം ബന്ധം പുലര്‍ത്തിയ യുവതിയുടെ തലവെട്ടി എന്ന തലക്കെട്ട് നല്‍കിയ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. മലയാളി പെണ്ണുങ്ങള്‍ എന്ന പേജില്‍ ഏപ്രില്‍ 17നാണ് (2019) ഇത്തരമൊരു പോസ്റ്റ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. രണ്ടു ചിത്രങ്ങളും പോസ്റ്റില്‍ ഉപയോഗിച്ചിട്ടുണ്ട്. ഒന്നില്‍ കൈ പിന്നില്‍ക്കെട്ടിയ ഒരു യുവതിയും മറ്റൊന്ന് മുഖം മൂടിക്കെട്ടിയ ഒരു യുവതിയെ പൊതുമധ്യത്തില്‍ മുട്ടില്‍ നിര്‍ത്തി ഒരാള്‍ എന്തോ ഒരു ആയുധം കൊണ്ട് വീശുന്നതുമാണ് ചിത്രം. മലയാളി പെണ്ണുങ്ങള്‍ എന്ന പേജില്‍ വന്ന ഈ ചിത്രത്തിന് ഇതിനോടകം 400ല്‍ അധികം ഷെയറുകളും അറുപതോളം ലൈക്കുകളം ലഭിച്ചിട്ടുണ്ട്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ തലക്കെട്ട് ഇപ്രകാരമാണ്-
“സൗദിയില്‍ വീട്ടുജോലിക്കാരനുമായി അവിഹിതത്തില്‍ ആയിരുന്ന യുവതിയെ പൊതു മധ്യത്തില്‍ വെച്ച് തലവെട്ടി”

Facebook Post | Archived Link |
എന്നാല്‍ സൗദിയിലെ തലവെട്ട് ശിക്ഷയുടെ ചിത്രം തന്നെയാണോ ഇത്. അവിഹിതബന്ധം പുലര്‍ത്തുന്നവര്‍ക്ക് സൗദിയില്‍ തലവെട്ടാണോ ശിക്ഷ. വസ്തുത എന്തെന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
എന്നാല്‍ ചിത്രത്തില്‍ തലവെട്ടുന്നു എന്ന് അവകാശപ്പെടുന്നത് സൗദിയില്‍ നിന്നുമുള്ള രംഗമല്ല എന്നതാണ് വാസ്തവം. പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്സ് ഇമേജില്‍ അപ്‌ലോഡ് ചെയ്ത് സെര്‍ച്ച് ചെയ്തപ്പോള്‍ ലഭിച്ച റിസള്‍ട്ട് പ്രകാരം മുഖം മൂടിക്കെട്ടിയ യുവതിയുടെ ശിക്ഷ അഫ്ഗാനിസ്ഥാനില്‍ നടനന്നതാണ് കണ്ടെത്താന്‍ കഴിഞ്ഞു. 2015 സെപ്റ്റംബര്‍ 1നു റൂഇറ്റേഴ്സ് ഇത് സംബന്ധിച്ച വാര്‍ത്ത അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല ഇത് തലവെട്ടുന്ന ചിത്രമല്ലയെന്നതാണ് മറ്റൊരു വസ്തുത. വാര്‍ത്തയില്‍ വിശദമാക്കുന്നത് ഇപ്രകാരമാണ് അഫ്ഗാനിസ്ഥാനിലെ ഘോര്‍ എന്ന പ്രദേശത്ത് ഒരു യുവാവും യുവതിയും തമ്മിലുള്ള അവിഹതബന്ധം പിടികൂടാന്‍ ഇടയാക്കി. 1996-2001 ഷരിയ നിയമപ്രകാരം (ഇസ്‌ലാം രാജ്യത്തെ നിയമം) അവിഹതബന്ധത്തില്‍ പിടിക്കപ്പെടുന്ന സ്ത്രീയെയും പുരഷനെയും പൊതുമധ്യത്തില്‍ 100 ചാട്ടയടി നല്‍കണമെന്നതാണ്. ഇത് പ്രകാരം ചാട്ടയടി നല്‍കുന്ന ചിത്രമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. കൂടാതെ യുവതിക്കു പിന്നാലെ യുവാവിനും ചാട്ടയടി നല്‍കിയെന്നും വാര്‍ത്തയില്‍ വിശദമാക്കുന്നുണ്ട്.


Reuters Article | Archived Link |
നിഗമനം
സൗദി അറേബിയയിലും ഷരിയ നിയമപ്രകാരമാണ് ശിക്ഷ വിധിക്കുന്നതെങ്കിലും മലയാളി പെണ്ണുങ്ങള്‍ എന്ന പേജില്‍ പ്രചരിപ്പിച്ചിരിക്കുന്ന ചിത്രം സൗദിയിലെ ശിക്ഷയുടേതല്ലെന്നു തെളിഞ്ഞിരിക്കുകയാണ്. സ്ഥലം അഫഗാനിസ്ഥാനാണെന്നും തലവെട്ട് ശിക്ഷയല്ല ചാട്ടയടി ശിക്ഷയുടെ ചിത്രമാണിതെന്നും ഔദ്യോഗിക വാര്‍ത്ത ഏജന്‍സി ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ചിത്രത്തില്‍ മറ്റൊരു പെണ്‍കുട്ടിയുടെ ചിത്രവും ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഈ രണ്ട് ചിത്രങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ പോസ്റ്റില്‍ പ്രചരിപ്പിച്ചിരിക്കുന്ന എല്ലാ വിവരങ്ങളും വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
ചിത്രങ്ങള്‍ കടപ്പാട്: ഗൂഗിള്‍, ഫെസ്ബൂക്ക്

Title:സൗദിയില്‍ അവിഹതബന്ധം പുലര്‍ത്തിയ യുവതിയുടെ തല വെട്ടിയോ?
Fact Check By: Harishankar PrasadResult: False
