കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങളെ കുറിച്ചുള്ള വാർത്തകൾക്കും വീഡിയോകൾക്കും സാമൂഹ്യ മാധ്യമങ്ങളിൽ വന്‍ പ്രചാരം ലഭിക്കാറുണ്ട്. അത്തരത്തിൽ വൈറലായ ഒരു വീഡിയോ ഇവിടെ പങ്കുവയ്ക്കുന്നു

പ്രചരണം

ദൃശ്യങ്ങളിൽ ഏതാനും പേര്‍ ചാക്ക് കെട്ടുകളിൽ എന്തോ ചുമന്നു കാടുപിടിച്ച ഭാഗത്തേക്ക് നടന്നു നീങ്ങുന്നത് കാണാം. ഇവർ അറിയാതെ ഒരാൾ ഒരു മൊബൈൽ ക്യാമറയിൽ ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് എന്ന തരത്തിലാണ് വീഡിയോ നൽകിയിട്ടുള്ളത്. കാടിനുള്ളിലേക്ക് കടന്നുപോയവർ ചാക്കുകള്‍ അഴിച്ച് അതിലുണ്ടായിരുന്ന കുട്ടികളെ താഴെ കിടത്തിയിരിക്കുന്നത് കാണാം.

മറ്റൊരു കുട്ടിയെ മരത്തടി കൂട്ടിവെച്ച് താൽക്കാലികമായി ഉണ്ടാക്കിയ സ്റ്റാന്‍റില്‍ ബന്ധിച്ച് നിര്‍ത്തി രക്തം ഊറ്റിയെടുക്കുന്നു എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

കുട്ടികളുടെ സമീപത്തു നിൽക്കുന്നവർ തമ്മിൽ ഏതോ പണമിടപാട് നടത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. നമ്മുടെ കുട്ടികളെ നാം തന്നെ ശ്രദ്ധിക്കുക എന്ന മുന്നറിയിപ്പോടെയാണ് വീഡിയോ നൽകിയിട്ടുള്ളത്. ഒപ്പം ഇങ്ങനെ അടിക്കുറിപ്പും നൽകിയിട്ടുണ്ട്: എന്തൊരു ഭയാനകമായ കാഴ്ചയാണ് 🙄🙄 നമ്മുടെ കുട്ടികളെ നമ്മൾ ശ്രദ്ധിക്കുക.. മാക്സിമം ഷെയർ ചെയ്തു എല്

എന്തൊരു ഭയാനകമായ കാഴ്ചയാണ് 🙄🙄

നമ്മുടെ കുട്ടികളെ നമ്മൾ ശ്രദ്ധിക്കുക..

മാക്സിമം ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കൂ.. നമ്മുടെ കുട്ടികളുടെ സുരക്ഷ നമ്മൾ ഉറപ്പ് വരുത്തണം...”

FB postarchived link

ഒരു യഥാർത്ഥ സംഭവം എന്ന് പലരും തെറ്റിദ്ധരിക്കുമെങ്കിലും ഇത് യഥാർത്ഥത്തിൽ നടന്ന സംഭവത്തിന്‍റെതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

വസ്തുത ഇതാണ്

ഈ വീഡിയോ മുഴുവൻ കണ്ടു നോക്കുമ്പോൾ ഇടയ്ക്ക് ഡിസ്ക്ലൈമർ എഴുതി കാണിക്കുന്നുണ്ട്. ഇത് ഒരു യഥാർത്ഥ സംഭവം അല്ലെന്നും വിനോദത്തിനും അവബോധത്തിലും വേണ്ടി തയ്യാറാക്കിയതാണെന്നും അതിൽ അറിയിക്കുന്നുണ്ട്.

ഇക്കാര്യം ശ്രദ്ധിക്കാതെയാണ് പലരും വീഡിയോ ഷെയർ ചെയ്യുന്നത്.

ഇത്തരത്തിൽ സ്ക്രിപ്റ്റ് ചെയ്ത ഹൃസ്വചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ പ്രചരിക്കുന്നുണ്ട്. പലരും സിസിടിവിയില്‍ പതിഞ്ഞ യഥാർത്ഥ സംഭവം എന്നുള്ള രീതിയിലാണ് ഇവയിൽ പലതും ചിത്രീകരിച്ചിരിക്കുന്നത്. അതിനാൽ തന്നെ വസ്തുത അറിയാതെ പലരും ഇവ ഷെയർ ചെയ്യുന്നുണ്ട്.

ഈ വീഡിയോ ദൃശ്യങ്ങൾ യഥാർത്ഥ സംഭവത്തിന്‍റെതല്ല. സ്ക്രിപ്റ്റ് ചെയ്തതാണ്.

നിഗമനം

പോസ്റ്റിലെ വീഡിയോ യഥാർത്ഥ സംഭവത്തിന്‍റെതല്ല. ഇക്കാര്യം ഡിസ്ക്ലൈമർ ആയി വീഡിയോയുടെ ഇടയ്ക്ക് എഴുതി കാണിക്കുന്നുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊല്ലുന്ന സംഘം- പ്രചരിക്കുന്ന വീഡിയോയുടെ യാഥാര്‍ഥ്യമറിയൂ...

Fact Check By: Vasuki S

Result: Misleading