എന്താണ് ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷങ്ങളുടെ കാരണം? നാള്‍വഴി ഇതാണ്..

Insight അന്തര്‍ദേശീയം | International

ലോകത്തിലെ തന്നെ ഏറ്റവും പ്രഗല്‍ഭരായ ഇന്‍റലിജന്‍റ്സ് വിഭാഗമെന്ന് അറിയപ്പെടുന്ന ഇസ്രായേലിന്‍റെ മൊസാദിനെ പോലും ഞെട്ടിച്ച് കൊണ്ടാണ് ഈ കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയായ ഹമാസ് ഗാസ മുനമ്പിലേക്ക് വലിയ ആക്രമണം നടത്തുന്നത്. നിരവധി പേര്‍ കൊല്ലപ്പെട്ട ഈ സംഭവത്തെ ഒരു കറുത്ത ദിനമായി കാണുന്നു എന്നും ഹമാസിന്‍റെ ഉന്മൂലനത്തിനായി ശക്തമായ തിരിച്ചടി ഉണ്ടാകമെന്നും ഇസ്രായേല്‍ പ്രസിഡന്‍റ് നേതന്യൂഹു പ്രതികരിച്ചിരുന്നു. തുടര്‍ന്ന് കലുഷിതമായ സാഹചര്യത്തിലൂടെ  യുദ്ധ സാഹചര്യം കടന്നു പോകുന്നത്.

ഇസ്രായേല്‍-പലസ്തീന്‍ ശത്രുതയുടെ നാള്‍വഴികള്‍..

1948ല്‍ ഇസ്രായേല്‍ എന്ന സ്വതന്ത്ര രാജ്യം രൂപപ്പെട്ടതിന് പിന്നാലെ ഒന്നാം അറബ്-ഇസ്രായേല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. പിന്നീട് ഒരു വര്‍ഷം നീണ്ട യുദ്ധത്തിന് ശേഷം 1949ലാണ് യുദ്ധം അവസാനിക്കുന്നത്. ഇസ്രായേല്‍ യുദ്ധത്തില്‍ വിജയിക്കുകയും ഏഴര ലക്ഷത്തോളം പാലസ്തീന്‍ ജനത പലായനം ചെയ്യുകയും ചെയ്തു. പിന്നീട് 18 വര്‍ഷങ്ങള്‍ക്ക് ശേഷം 1967ല്‍ ഇസ്രായേല്‍ ഈജ്പിറ്റ്, സിറിയ എന്നിടങ്ങളില്‍ ശക്തമായ വ്യോമാക്രമണം നടത്തി. ഗാസാ, ജറുസലേം, വെസ്റ്റ് ബാങ്ക്, സിനായ്, ഗോലാന്‍ പ്രദേശങ്ങള്‍ ഇതോടെ ഇസ്രായേല്‍ അധീനതയില്‍ ആകുകയും ജൂത മതത്തില്‍പ്പെട്ടവര്‍ അവിടെങ്ങളിലേക്ക് കൂടിയേറാന്‍ തുടങ്ങുകയും ചെയ്തു. 1973ല്‍ ഇസ്രായേലിനെതിരെ സിറായയും ഈജിപ്റ്റും പ്രത്യാക്രമണം നടത്തിയെങ്കിലും നഷ്ടപ്പെട്ട പ്രദേശങ്ങള്‍ വീണ്ടെടുക്കുവാനോ ആക്രമണം ശക്തപ്പെടുത്താനോ കഴിഞ്ഞില്ലാ. എന്നിരുന്നാലും 1982 സിനായി മേഖല ഈജിപ്റ്റിന് തിരികെ ലഭിച്ചു.

1987ല്‍ പലസ്തീന്‍ വംശജര്‍ ഇസ്രായേല്‍ ഭരണകൂടത്തിനെതിരെ നടത്തിയ മുന്നേറ്റമാണ് ഒന്നാം ഇന്തിഫാദ. ഇതിനിടയില്‍ 1993ല്‍ പാലസ്തീന്‍ സമര നേതാവ് യാസര്‍ അറാഫത്ത് സമാധാനം പുനസ്ഥാപിക്കാനും സംഘര്‍ഷങ്ങള്‍ തുടര്‍ന്ന് പോകാതിരിക്കാനും ഒസ്ലോ കരാറില്‍ ഒപ്പ് വെച്ചു. 1994ല്‍ പാലസ്തീനിന്‍റെ വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തി പാലസ്തീന്‍ അതോറിറ്റി രൂപീകരിക്കാനും ശ്രമം നടത്തിയെങ്കിലും ഇസ്ലാമിസ്റ്റ് സായുധ സംഘമായ ഹമാസ് കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറാകാതെ വീണ്ടും ആക്രമണം തുടര്‍ന്നു. 2000ല്‍ പലസ്ഥീന്‍ വംശജര്‍ രണ്ടാം രണ്ടാം ഇന്തിഫാദ ആരംഭിച്ചു. ഇതിനിടയില്‍ നിരവധി ചാവേര്‍ ആക്രമണങ്ങളും നടന്നു. 2002 ഇസ്രായേല്‍ വെസ്റ്റ് ബാങ്കില്‍ അതിശക്തമായ ആക്രമണം നടത്തി. 2005 വരെയാണ് രണ്ടാം ഇന്തിഫാദ മുന്നേറ്റം നീണ്ട് നിന്നത്.

2013ല്‍ സമാധാന ശ്രമത്തിനയി അമേരിക്ക ശ്രമിച്ചെങ്കിലും 2014ല്‍ പലസ്തീന്‍ ഭരണകക്ഷി ഹമാസുമായി സംഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിച്ചതോടെ ആ ശ്രമങ്ങളും വിഫലമായി. 2014ല്‍ തന്നെ ഇസ്രായേല്‍ സേനയും ഹമാസും തമ്മില്‍ ഏറ്റുമുട്ടി. റോക്കറ്റ് ആക്രമണങ്ങളില്‍  2,500 ഒാളം പാലസ്തീനികളും 70ല്‍ അധികം ഇസ്രായേലികളും കൊല്ലപ്പെട്ടു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

2021ല്‍ ഇസ്രാലേയില്‍ പോലീസ് സേന ജറുസലേമിലെ അല്‍ അക്‌സ പള്ളിയില്‍ കയറി റെയ്‌ഡ് നടത്തിയതിനെ തുടര്‍ന്ന് രംഗം വീണ്ടും അതീവ കലുഷിതമായി. പരസ്പരമുള്ള ഏറ്റുമുട്ടലുകളില്‍ ഇരു വിഭാഗങ്ങളിലും നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടു. പിന്നീട് 2022ല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഇസ്ലാമിക് ജിഹാദ് കമാന്‍ഡര്‍ കൊല്ലപ്പെടുകയും തുടര്‍ന്നുണ്ടായ പ്രത്യാക്രമണത്തിലുമായി കുട്ടികള്‍ ഉള്‍പ്പടെ 44 പേര്‍ കൊല്ലപ്പെട്ടു. 2023 ജനുവരിയില്‍ ഇസ്രായേല്‍ സൈന്യം പാലസ്തീന്‍ അഭയാര്‍ത്ഥി ക്യാംപ് റെയിഡ് ചെയ്ത് പാലസ്തീന്‍ ഉദ്യോഗസ്ഥരെയും സാധാരണക്കാരെയും ഉള്‍പ്പടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. അന്നും പ്രത്യാക്രമണം ഉണ്ടായെങ്കിലും ആള്‍ അപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായെന്നാണ് വിവരം.

ഒടുവില്‍ 2023 ഒക്ടോബര്‍ 7ന് ഹമാസ് ടെല്‍ അവീവിലേക്ക് അതിക്രമിച്ച് കടന്ന് ജനങ്ങള്‍ക്ക് നേരെ വെടി ഉതിര്‍ക്കുകയും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. തുടര്‍ന്ന് ഇസ്രായേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തിലും നിരവധി പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പേര്‍ ഇതിനോടകം തന്നെ കൊല്ലപ്പെട്ടു എന്നുമാണ് ഇതുവരെ പുറത്ത് വരുന്ന വിവരങ്ങള്‍. ഹമാസ് ഇസ്രായേലില്‍ നിന്നും കുട്ടികളെയും സത്രീകളെയും ബന്ധികളാക്കി മനുഷ്യകവചം തീര്‍ക്കുന്നതായും കടുത്ത പീഡനങ്ങള്‍ക്ക് ഇരയാക്കുന്നതായും ഉള്‍പ്പടെയുള്ള ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ പുറത്ത് വരുന്നുമുണ്ട്.

ഗാസ നഗരത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൂറ്റന്‍ കെട്ടിടം അഗ്നിക്കിരയായി തകരുന്നു-

Photo Credit: Reuters

ഗാസ മുനമ്പില്‍ നിന്നും പാലസ്തീന്‍ റോക്കറ്റ് ആക്രമണം നടത്തുന്നു-

ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷങ്ങളെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വൈറാലായ വ്യാജ പ്രചരണങ്ങളില്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം നടത്തിയ ഫാക്‌ട് ചെക്കുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:എന്താണ് ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷങ്ങളുടെ കാരണം? നാള്‍വഴി ഇതാണ്..

Written By: Dewin Carlos 

Result: Insight