
മമ്മൂട്ടിയെ പോലെ മലയാള സിനിമയിൽ സൗന്ദര്യം ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു നടൻ ഇതുവരെ ഇല്ല. മമ്മൂട്ടിയുടെ മകനായ ദുൽഖർ സൽമാൻറെ തലമുറയ്ക്ക് പോലും അവകാശപ്പെടാൻ ഇല്ലാത്ത സൗന്ദര്യമാണ് മമ്മൂട്ടി 70 കഴിഞ്ഞിട്ടും കാത്തുസൂക്ഷ ിക്കുന്നത് മേക്കപ്പില്ലാത്ത മമ്മൂട്ടിയുടെ ചിത്രം എന്ന പേര് ഒരു ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ വൈറൽ ആയിട്ടുണ്ട് വാട്സാപ്പിലും ഫേസ്ബുക്ക് പലരും ഇതിനോടൊപ്പം ചിത്രം കണ്ടിട്ടുണ്ട്.
പ്രചരണം
മനുഷ്യജീവിതത്തിന്റെ നിസ്സാരതയെ കാണിക്കുന്ന ഒരു സന്ദേശത്തോടൊപ്പം ഇതേ ചിത്രം ഫേസ്ബുക്കിൽ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. അങ്ങേയറ്റം സൗന്ദര്യം ഉണ്ടായിരുന്ന ഒരാൾ പ്രായം ചെന്നപ്പോൾ ഇങ്ങനെയായി എന്ന് പരോക്ഷമായ സന്ദേശമാണ് ചിത്രത്തിലൂടെ നൽകുന്നത്

എന്നാൽ മമ്മൂട്ടിയുടെ ഈ ചിത്രം യഥാർത്ഥമല്ലെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി
വസ്തുത ഇതാണ്
എഐ ഉപയോഗിച്ച് ചിത്രങ്ങളില്‍ എന്തു മാറ്റവും വരുത്തുന്ന സാങ്കേതികത ഒരു വ്യാഴവട്ടം മുമ്പ് മുതല്‍ തന്നെ നിലവിലുണ്ട്. ഇപ്പോള്‍ മൊബൈല്‍ ഡിവൈസുകളില്‍ ആപ്പുകള്‍ ഉപയോഗിച്ച് നിസ്സാരമായി ആര്‍ക്കും ചിത്രങ്ങളില്‍ രൂപമാറ്റം വരുത്താമെന്ന് മൊബൈല്‍ ഉപയോക്താക്കള്‍ പലരും പരീക്ഷിച്ചു തെളിയിച്ചിട്ടുണ്ട്.
താഴെയുള്ള വീഡിയോ ശ്രദ്ധിക്കുക, സാങ്കേതികത ഉപയോഗിച്ച് എങ്ങനെയാണ് ഒരാളുടെ മുഖം പ്രായമുള്ളതാക്കി മാറ്റുന്നതെന്ന് അതില്‍ വ്യക്തമായി കാണിക്കുന്നുണ്ട്.
കൂടാതെ ഞങ്ങള്‍ മമ്മൂട്ടിയുടെ സെക്രട്ടറിയോട് ഇതേപ്പറ്റി അന്വേഷിച്ചിരുന്നു. ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെ പൊതുവേ പ്രതികരിക്കാറില്ല എന്ന മറുപടിയാണ് ലഭിച്ചത്.
ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് വെളിപ്പെടുത്തി മമ്മൂട്ടി ഫാന്‍സ് നേതാവും മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനങ്ങൾ ഏകോപിപ്പിക്കുന്നയാളുമായ റോബർട്ട് കുര്യാക്കോസ് ഫേസ്ബുക്ക് പേജില്‍ ഒരു വീഡിയോ പോസ്റ്റു ചെയ്തിട്ടുണ്ട്.
മമ്മൂട്ടിയുടെ പഴയ ചിത്രം എങ്ങനെയാണ് പ്രായമേറിയതുപോലെ സൃഷ്ടിച്ചതെന്ന് വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രചരിക്കുന്ന ചിത്രം എഐ നിര്‍മ്മിതമാണെന്ന് അനുമാനിക്കാം.
നിഗമനം
പോസ്റ്റിലെ ചിത്രം യഥാര്‍ത്ഥമല്ല, എഐ നിര്‍മ്മിതമാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
