
നവകേരള സദസ്സ് ഓരോ ജില്ലകളില്‍ പുരോഗമിക്കുകയാണ്. സദസ്സിൽ പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു. നവകേരളയ്ക്ക് വേണ്ടി സിപിഎം നേതാക്കള്‍ ബക്കറ്റ് പിരിവ് നടത്തുന്നു എന്ന് ആരോപിച്ച് ഒരു ചിത്രം ഇതിനിടെ പ്രചരിക്കുന്നുണ്ട്.
പ്രചരണം
സിപിഎം കമ്മിറ്റി അംഗവും കണ്ണൂർ ജില്ല സെക്രട്ടറിയുമായ എം വി ജയരാജൻ ബക്കറ്റ് പിരിവ് നടത്തുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ദിനപ്പത്രത്തിലെ പേപ്പര്‍ കറ്റിംഗ് ആണിത്. നവകേരള സദസ്സിനുവേണ്ടിയാണ് പിരിവ് നടത്തുന്നതെഎന്ന് ആരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഇല നക്കി പട്ടി യുടെ കീറി നക്കി പട്ടി😀😀
നവകേരള സദസ്
ഉദാരമായി സംഭാവന ചെയ്യുക
# എല്ലാം നിങ്ങൾക്ക് വേണ്ടിയാട്ടോ….”

എന്നാൽ ഞങ്ങളുടെ അന്വേഷണത്തിൽ ഇത് മൂന്നുകൊല്ലം പഴയ ചിത്രമാണെന്ന് വ്യക്തമായി.
വസ്തുത ഇതാണ്
ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ചിത്രവുമായി ബന്ധപ്പെട്ട് സംസ്കാരിക മലയാളം പ്രസിദ്ധീകരിച്ച ഒരു ലേഖനം ലഭിച്ചു സിപിഎമ്മിന്‍റെ ബക്കറ്റ് പിരിവിനെതിരെ ഡോ. സെൻകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച ഇതേ ചിത്രത്തെ ആധാരമാക്കിയാണ് ലേഖനം കൊടുത്തിട്ടുള്ളത്. പ്രസിദ്ധീകരണ തീയതി 2019 സെപ്റ്റംബർ 12നാണ് അതായത് നാലുകൊല്ലം മുമ്പ്.

കൂടാതെ 2019 സെപ്റ്റംബറില്‍ ട്വിറ്ററിൽ പ്രസിദ്ധീകരിച്ച ഇതേ ചിത്രം ഞങ്ങൾക്ക് ലഭ്യമായി.

“കണ്ണൂർ പ്ലാസ ജംഗ്ഷനിൽ സിപിഐഎം ജില്ലാ സെക്രട്ടറി ജയരാജന്‍റെ നേതൃത്വത്തിലുള്ള പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിനിടെ വഴിയോരത്ത് ഇരിക്കുകയായിരുന്നു. പൊന്നുച്ചാമി സഹായം നൽകിയപ്പോൾ” എന്ന അടിക്കുറിപ്പ് നൽകി ദേശാഭിമാനിയാണ് ചിത്രം പ്രസിദ്ധീകരിച്ചത്. ദേശാഭിമാനി ന്യൂസ് ഡെസ്ക് ഇക്കാര്യം ഞങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
ഏതായാലും നിലവിൽ നടക്കുന്ന നവ കേരള സദസ്സുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
നിഗമനം
പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2019 ലെ പ്രളയ സമയത്ത് സിപിഎമ്മിന്‍റെ നേതൃത്വത്തിൽ ദുരിതാശ്വാസ ഫണ്ട് പിരിച്ചപ്പോഴുള്ള ചിത്രമാണിത്. നിലവിലെ നവകേരള സദസുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:നവകേരള സദസ്സിനായി സിപിഎം നേതാക്കള്‍ ഫണ്ട് പിരിക്കുന്നു… പഴയ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം…
Written By: Vasuki SResult: False
