ചൈന കൃത്രിമ സ്ത്രീയെ നിര്‍മ്മിച്ചോ? എന്താണ് വൈറല്‍ വീഡിയോക്ക് പിന്നിലെ വസ്‌തുത എന്ന് അറിയാം..
വിവരണം
ശാസ്ത്രാ സാങ്കേതിക വിദ്യ അനുദിനം വികസച്ചുകൊണ്ടിരിക്കുകയാണ്. ശാസ്ത്രലോകം നടത്തുന്ന പരീക്ഷണങ്ങളുടെ ഫലങ്ങള്‍ പലപ്പോഴും നമ്മേ ഞെട്ടിക്കാറുമുണ്ട്. മനുഷ്യന് പകരം തൊഴില്‍ മേഖലകളില്‍ റോബോട്ടിക് സംവാധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന നൂതന രീതികള്‍ ഇപ്പോള്‍ വിവധ രാജ്യങ്ങള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. മനുഷ്യന്‍ തന്‍റെ ഊര്‍ജ്ജം ഉപയോഗിച്ച് ചെയ്യുന്ന ജോലികള്‍ റോബോട്ടുകള്‍ അതിലും മികച്ചതായി ചെയ്യുന്നു എന്നതാണ് പല വ്യവസായങ്ങള്‍ക്കും ഇപ്പോള്‍ റോബോട്ടിക് സംവാധാനങ്ങള്‍ ഉപയോഗിക്കാന്‍ കാരണം. ഇതിനിടയിലാണ് ചൈന മനുഷ്യന്‍റെ അതെ ഗുണഗണങ്ങളോടുകൂടിയ കൃത്രിമ സ്ത്രീയെ നിര്‍മ്മിച്ചു എന്ന പ്രചരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. കടലിലെ പ്ലാസ്ടിക് മാലിന്യം ശുചീകരിച്ച് മനുഷ്യന്‍റെ മാംസത്തോട് 100 ശതമാനം ഗുണമേന്മയുള്ള ഈ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റെലിജെന്‍റ്സ്) റോബോട്ട് സംസാരിക്കുന്ന വീഡിയോ എന്ന പേരില്‍ ഒരു വീഡിയോ ദൃശ്യം സഹിതമാണ് പ്രചരണം.
അങ്ങനെ ഹൂറിയേയും ഉണ്ടാക്കി ചൈന..
കടലിലെ പ്ലാസ്റ്റിക് ശുചീകരിച്ച് ഉണ്ടാക്കിയ *കൃത്രിമ പെണ്ണ്* ചൈന മാർക്കറ്റിൽ ഇറക്കി ....
മനുഷ്യ മാംസത്തോടു 100% ഗുണ സാദൃശ്യമുള്ള Fanta flesh meterial body. Silicone spare parts.
ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 hr ജീവൻ നില്ക്കും..
ആത്മാവില്ല എന്ന ഒരു കുറവേ ഉള്ളൂ...
ഭക്ഷണം വേണ്ട, വിസർജനം ഒന്നുമില്ല..
അതുകൊണ്ടുതന്നെ *HOORI* എന്നാണ് brand name...
വില 26,000 ൽ തുടങ്ങുന്നു..
Ai - artificial intelligiance ഉപഗോഗിച് 99% കൃത്യമായി ഏത് ഭാഷയും മനസിലാക്കി സംസാരിക്കും
ജാതക പൊരുത്തത്തിൽ കുടുങ്ങി പെണ്ണ് കെട്ടാതെ നിൽക്കുന്ന ഇന്ത്യൻ ചെറുപ്പക്കാരെയാണ് ലക്ഷ്യം വയ്ക്കുന്നത്...
ഇതാണ് പ്രചരിക്കുന്ന വീഡിയോക്ക് നല്‍കിയിരിക്കുന്ന തലെക്കെട്ട്. തണ്ണിക്കാപ്പറമ്പില്‍ രാഗേഷ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോക്ക് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ ഈ വീഡിയോയില്‍ കാണുന്നത് ചൈന പുറത്തിറക്കിയ ഹൂറി എന്ന സ്ത്രീ റോബോട്ട് തന്നെയാണോ? ചൈന ഇത്തരത്തിലൊരു റോബോട്ടിനെ പുറത്തിറക്കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
പ്രചരിക്കുന്ന വീഡിയോയുടെ കീഫ്രെയിം ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ ഇപ്രകാരമാണ്.
Detroit : Become Human - Chloe എന്ന കഥാപാത്രത്തെ കുറിച്ചാണ് കീ ഫ്രെയിമിനെ കുറിച്ച് ലഭിച്ച വിവരം. കൂടുതല്‍ വിശദമായ അന്വേഷണത്തില്‍ ഡട്രോയിറ്റ് - ബിക്കം ഹ്യൂമണ്‍ എന്നത് പ്ലേ സ്റ്റേഷന്‍ 2018 പുറത്തിറക്കിയ ഒരു വീഡിയോ ഗെയിമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. ഈ ഗെയിമിലെ ഒരു അനിമേറ്റഡ് കഥാപാത്രം മാത്രമാണ് ക്ലോ എന്ന റോബോട്ട് സ്ത്രീ. ഈ കഥാപാത്രത്തെ ഗെയിമില്‍ പരിചയപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. യഥാര്‍ത്ഥ വീഡിയോ യൂട്യൂബില്‍ പ്ലേ സ്റ്റേഷന്‍റെ ഔദ്യോഗിക ചാനലില്‍ തന്നെ അപ്‌ലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. 2018 മെയ് 23ന് Detroit: Become Human - Shorts: Chloe | PS4 എന്ന തലക്കെട്ട് നല്‍കിയാണ് പ്ലേ സ്റ്റേഷന്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗെയിം ഇപ്പോഴും മാര്‍ക്കറ്റില്‍ ലഭ്യമാണ്.
ഗൂഗിള്‍ കീ ഫ്രെയിം സെര്‍ച്ച് റിസള്‍ട്ട്-
പ്ലേ സ്റ്റേഷന്‍ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ള Detroit: Become Human എന്ന വീഡിയോ ഗെയിമിലെ കഥാപാത്രമായ ക്ലോയെ (Chloe) പരിചയപ്പെടുത്തുന്ന രംഗം-
നിഗമനം
2018ല്‍ പ്ലേ സ്റ്റേഷന്‍ പുറത്തിറക്കിയ ഡെട്രോയിറ്റ് : ബിക്കം ഹ്യൂമണ്‍ എന്ന വീഡിയോ ഗെയിമിലെ ക്ലോ എന്ന കഥാപാത്രത്തെ ഒരു വീഡിയോയിലൂടെ പരിചയപ്പെടുത്തുന്ന രംഗം മാത്രമാണിതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. ചൈനയുണ്ടാക്കിയ കൃത്രിമ സ്ത്രീ റോബോട്ടായ ഹൂറിയാണ് ഇതെന്ന പ്രചരണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും ഇതോടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:ചൈന കൃത്രിമ സ്ത്രീയെ നിര്‍മ്മിച്ചോ? എന്താണ് വൈറല്‍ വീഡിയോക്ക് പിന്നിലെ വസ്‌തുത എന്ന് അറിയാം..
Fact Check By: Dewin CarlosResult: False