
വിവരണം
“കള്ളവോട്ടിലൂ ടെ ജനാധിപത്യത്തെയാണിവർ വെല്ലുവിളിക്കുന്നത്. ഇത് നാണക്കേട്, ഇത്രക്കും തരം താഴ്ന്ന പാർട്ടിയാണ് സിപിഎം എന്ന് ഞാൻ കരുതിയില്ല.- അരവിന്ദ് കേജ്രിവാൾ .” എന്ന വാചകത്തോടൊപ്പം ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കേജ്രിവാളിന്റെ ചിത്രത്തിനൊപ്പം ഒരു പോസ്റ്റ് 2019 ഏപ്രിൽ 29 ന് Congress Cyber Team എന്ന ഫെസ്ബൂക്ക് പേജ് പ്രസിദ്ധികരിക്കുകയുണ്ടായി. കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി ലോകസഭ തെരെഞ്ഞെടുപ്പിൽ സിപിഎമിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതുപോലെ തന്നെ ഡൽഹിയിൽ സിപിഎം ആം ആദ്മി പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇവർ ഈ രണ്ട് സംസ്ഥാനങ്ങളിൽ പരസ്പരം സഹായിക്കുകയാണ്. ഈയിടെയായി കാസർഗോഡ് മണ്ഡലത്തിൽ പല സ്ഥലങ്ങളിൽ സിപിഎം കള്ളവോട്ട് ചെയ്തു എന്ന് വീഡിയോകൾ സഹിതംകോൺഗ്രസ്സ് നേതാവ് കെ. സുധാകരൻ ആരോപണം ഉന്നയിച്ചിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പോസ്റ്റ് മുന്നിൽ വരുന്നത്. ഈ പോസ്റ്റിൽ പറയുന്നതുപോലെ സഹായിയായ സിപിഎമിനെ വിമർശിച്ചു അരവിന്ദ് കേജ്രിവാൾ രംഗത്ത് എത്തിയോ? അതോ ഇത് തെറ്റിദ്ധരിപ്പിക്കാനായി ഉണ്ടാകിയ ഒരു വ്യാജ വാ൪ത്തയാണോ ? നമുക്ക് പരിശോധിക്കാം.
വസ്തുത വിശകലനം
ഇങ്ങനത്തെ ഒരു പ്രസ്താവന പരിശോധിക്കുമ്പോൾ ഞങ്ങൾ പ്രസ്താവനയോട് ബന്ധപ്പെട്ട വ്യക്തിയുമായി നേരിൽ ബന്ധപ്പെടാൻ ശ്രമിക്കും. അത് അസാധ്യമായ സാഹചര്യത്തിൽ ഞങ്ങൾ വേറെ മാർഗങ്ങൾ ഉപയോഗിച്ച് പ്രസ്തവനയുടെ വസ്തുത അറിയാൻ ശ്രമിക്കും.ഈ വാ൪ത്തയെ കുറിച്ച് ഞങ്ങൾ പ്രമുഖ ദേശിയ മാധ്യമങ്ങളിലും അതുപോലെ തന്നെ സംസ്ഥാന മാധ്യമങ്ങളിലും അന്വേഷിച്ചു. പക്ഷെ മുഖ്യധാര മാധ്യമങ്ങൾ ദേശിയ തലത്തിലും സംസ്ഥാന തലത്തിലും ഇത്തരം ഒരു സംഭവത്തിനെ കുറിച്ച് ഒരു വാർത്തയും പ്രസിദ്ധീകരിച്ചിട്ടില്ല.
ഇങ്ങനത്തെ സാഹചര്യത്തിൽ ഞങ്ങൾ സാമുഹിക മാധ്യമങ്ങളിൽ ശ്രദ്ധ തിരിച്ചു. അരവിന്ദ് കേജ്രിവാൾ സോഷ്യൽ മീഡിയ സജീവമായി ഉപയോഗിക്കുന്ന വ്യക്തിയാണ്. അദേഹം സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഇങ്ങനെയൊരു പ്രസ്താവന പുറത്ത് വിട്ടിട്ടുണ്ടോ എന്ന പരിശോധിക്കാൻ ഞങ്ങൾ ആദ്യം അദേഹത്തിന്റെ ഔദോഗികമായ ട്വിട്ടര്‍ അക്കൗണ്ട് പരിശോധിച്ചു. കേരളത്തിൽ തെരെഞ്ഞെടുപ്പ് നടന്ന 21 ഏപ്രിൽ മുതൽ പോസ്റ്റ് പ്രസിദ്ധികരിച്ച അന്നുവരെ ഞങ്ങൾ ഡൽഹി മുഖ്യമന്ത്രി കേജ്രിവൾ ചെയ്ത ട്വീറ്റുകൾ പരിശോധിച്ചു. പക്ഷെ ഇങ്ങനെയൊരു പരാമര്‍ശം കണ്ടെത്തില്ല. കേരളവുമായി ബന്ധപ്പെട്ട് അദ്ദേഹം ഏപ്രിൽ 22ന് ഒരു ട്വീറ്റ് ചെയ്തിരുന്നു, അത് ഒഴിവാക്കിയാൽ വേറെ ഒരു ട്വീറ്റ് കേരളത്തിനെയോ സിപിഎമിനെയോ വിമർശിച്ചു ചെയ്തിട്ടില്ല. അദ്ദേഹം കേരളത്തിനെ കുറിച്ച് ചെയ്ത ആകെയൊരു ട്വീറ്റ് ഇങ്ങനെ.
ഇതിന്റെ പുറമേ ഞങ്ങള്‍ അരവിന്ദ് കേജ്രിവാളിന്റെഔദോഗികമായ ഫെസ്ബൂക്ക് പേജ് പരിശോധിച്ചു. അദേഹം ഫെസ്ബൂക്കിലൂടെയും ഇങ്ങനത്തെയൊരു പരാമര്‍ശം നടത്തിയതായി കണ്ടെതിട്ടില്ല.
ഞങ്ങള്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ ഔദോഗികമായ ഇന്സ്ടാഗ്രാം അക്കൗണ്ടും പരിശോധിച്ചു. പക്ഷെ അതിലും ഇങ്ങനെയൊരു പരാമര്‍ശം അദ്ദേഹം നടത്തിയതായി കണ്ടെതിട്ടില്ല.
ഈ പേജ് ഒഴാവാക്കിയാല് വേറെ എവിടെയും ഇത് പോലെ ഒരു പരാമര്‍ശം കേജ്രിവാൾ നടത്തിയതായി വാര്‍ത്ത ലഭിച്ചില്ല.
നിഗമനം
ഈ വാർത്ത സത്യമാണെന്ന് കണ്ടെത്താൻ സാധിച്ചില്ല. മാധ്യമങ്ങളിൽ ഇതിനെ കുറിച്ച ഒരു വാർത്തയും പ്രസിദ്ധികരിച്ചിട്ടില്ല കൂടാതെ അരവിന്ദ് കേജ്രിവാളിന്റെ സാമുഹിക മാധ്യമ അക്കൗണ്ടുകളിലും ഇങ്ങനെയൊരു പരാമർശം നടത്തിയതായി കണ്ടെത്തിയിട്ടില്ല. വാർത്തയുടെ ഒരു സ്രോതസ്സും നൽകാതെ ഈ പോസ്റ്റിൽ പറയുന്നത് സത്യമാണെന്ന് പറയാൻ ആകില്ല. അതിനാൽ ഇത് വ്യാജമാണ് എന്ന് നമുക്ക് അനുമാനിക്കാം. പ്രിയ വായനക്കാർ ഇത് ദയവായി ഷയർ ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Title:സിപിഎമിനെ കുറിച്ച ഡല്‍ഹി മുഖ്യമന്ത്രി അ൪വിന്ദ് കേജ്രിവാല് ഇങ്ങനെ ഒരു പരാമര്‍ശം നടത്തിയോ…?
Fact Check By: Harish NairResult: False

ഇതു് ഒരു വ്യാജവാർത്തയാണെന്നറിയാതെയാണു് ഞാൻ share ചെയ്തത് .
ഇതിൽ ഞാൻ നിർവ്യാജം ഖേദിക്കുന്നു.
ഇത്തവണത്തേക്ക് എനിക്ക് മാപ്പ് തരണം .
ഇനി ഞാൻ ഇങ്ങനെ ആവർത്തിക്കില്ല.