FACT CHECK: ഈ വൈറല്‍ ചിത്രം ഹിന്ദുക്കള്‍ ബംഗാള്‍ വിട്ടു ആസാമിലേക്ക് പലായനം ചെയ്യുന്നതിന്‍റെതല്ല...
Image Credit: PTI, The Quint
ജിഹാദി ആക്രമങ്ങള്‍ കാരണം ബംഗാള്‍ ഉപേക്ഷിച്ച് ആസാമിലേക്ക് പലായനം ചെയ്യുന്ന ഹിന്ദുകളുടെ കാഴ്ച എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തിന് ബംഗാളുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. ഈ ചിത്രം എവിടുത്തെതാണ് കുടാതെ ചിത്രത്തില്‍ കാണുന്ന യഥാര്‍ത്ഥ സംഭവം എന്താണ് എന്ന് നമുക്ക് നോക്കാം.
പ്രചരണം
Screenshot: Facebook post claiming the image to be of Hindu activists from all political parties leaving Bengal.
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വലിയ ജനക്കൂട്ടം പലായനം ചെയ്യുന്നതായി കാണാം. പലായനം ചെയ്യുന്നവരില്‍ ബിജെപി, കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ്, കൂടാതെ 'ജിഹാദി' പ്രവര്‍ത്തകരും ഉണ്ടെന്നും ബംഗ്ലാദേശി മുസ്ലീങ്ങളുടെ ആക്രമങ്ങളെ തുടര്‍ന്നാണ് ഇവര്‍ അയല്‍ സംസ്ഥാനമായ ആസാമിലേക്ക് പലായനം ചെയ്യുന്നത് എന്നും വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“ഞെട്ടിക്കുന്ന കാഴ്ച !!
പശ്ചിമ ബംഗാളിൽ നിന്നും ആസാമിലേക്കു പോകുന്ന ഇവരിൽ ബിജെപി കാരുണ്ട്, കമ്മ്യൂണിസ്റ്റ്‌കാർ ഉണ്ട്, കോൺഗ്രസ്‌കാർ ഉണ്ട്, എന്തിനു പറയുന്നു തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പോലും ഉണ്ട്. കാരണം ബംഗ്ലാദേശിൽ നിന്നും പശ്ചിമ ബംഗാളിൽ കുടിയേറിയ ഇസ്ലാമിക ജിഹാദികൾ അക്രമം അഴിച്ചു വിട്ടപ്പോൾ അവർ പാർട്ടി നോക്കി അല്ല കൊന്നൊടുക്കിയത്. ഹിന്ദുവാണോ എന്ന് നോക്കിയാണ്. ഹിന്ദുവാണോ എങ്കിൽ കാഫിർ ആണ്. അങ്ങനെ കാഫിർ ആയ എല്ലാവരെയും അടിച്ചോടിക്കുക. പോകാൻ തയ്യാറാകാത്തവരെ കൊല്ലുക. ഇതാണ് ബംഗ്ലാദേശി മുസ്ലീങ്ങളുടെ രീതി..അവരുടെ ലക്ഷ്യം പശ്ചിമ ബംഗാളിൽ ദാറുൽ ഇസ്ലാം സ്ഥാപിക്കുക. അതുകൊണ്ടു കാഫിർ ആയ എല്ലാവരെയും അടിച്ചോടിക്കുക അല്ലെങ്കിൽ കൊല്ലുക.”
ഇതേ അടികുറിപ്പോടെ ഈ ചിത്രം പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.
Screenshot: CrowdTangle search shows similar posts.
വസ്തുത അന്വേഷണം
ഈ ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയുടെ ഫലങ്ങളില്‍ ഞങ്ങള്‍ക്ക് ദി ക്വിന്‍റ കഴിഞ്ഞ കൊല്ലം പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത ലഭിച്ചു. വാര്‍ത്ത കഴിഞ്ഞ കൊല്ലം പ്രഖ്യാപിച്ച ലോക്ക്ഡൌണിനെ തുടര്‍ന്ന്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ ഗുജറാത്തിലെ അതിഥി തൊഴിലാളികളെ കുറിച്ചാണ്. ദി ക്വിന്‍റ പ്രകാരം പി.ടി.ഐയുടെ വഴി ലഭിച്ച ഈ ചിത്രം സുറത്തിലെ അതിഥി തൊഴിലാളികള്‍ പലായനം ചെയ്യുന്നതിന്‍റെതാണ്.
ലേഖനം വായിക്കാന്‍-The Quint | Archived Link
ചിത്രത്തിനെ ശ്രദ്ധിച്ച് നോക്കിയാല്‍ പിന്നിലുള്ള ട്രാക്കില്‍ ഗുജറാത്തിയില്‍ എന്തോ എഴുതിയതായും കാണുന്നുണ്ട്. ഗുജറാത്തിയില്‍ ടാറ്റ എസ് വണ്ടിയുടെ മുകളില്‍ എഴുതിയത് പര്‍മാര്‍ മാര്‍ക്കറ്റി൦ഗ് ബിസ്ലേരി എന്നാണ്.
Carrier vehicle seen in the background has the name of the marketing company written in Gujarati on its windshield.
നിഗമനം
ഈ ചിത്രത്തിന് ബംഗാളുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഈ ചിത്രം കഴിഞ്ഞ കൊല്ലം ലോക്ക്ഡൌണ്‍ മൂലം ഗുജറാത്തിലെ സുറത്തില്‍ നിന്ന് പലായനം ചെയ്യുന്ന അതിഥി തൊഴിലാളികളുടെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:ഈ വൈറല്‍ ചിത്രം ഹിന്ദുക്കള്‍ ബംഗാള്‍ വിട്ടു ആസാമിലേക്ക് പലായനം ചെയ്യുന്നതിന്‍റെതല്ല...
Fact Check By: Mukundan KResult: False