
തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ ചെറുപ്പത്തില്‍ സുപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ മുമ്പില്‍ പ്രസംഗിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയില്‍ കാണുന്നത് കെ. അണ്ണാമലൈയല്ല എന്ന് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ കണ്ടെത്തി. ആരാണ് വീഡിയോയില്‍ കാണുന്ന യുവാവ് നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു യുവാവ് വളരെ ഉത്സാഹത്തില്‍ പ്രസംഗം നടത്തുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “സൂപ്പർസ്റ്റാർ രജനികാന്തിൽ നിന്ന് സമ്മാനം നേടിയ ശേഷം K.Annamalai സംസാരിക്കന്ന പഴയകാല വീഡിയോ…!!!”
എന്നാല്‍ ശരിക്കും ഈ വീഡിയോ അണ്ണാമലൈയുടെതാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോയില്‍ onlysuperstar.com എന്ന വെബ്സൈറ്റിന്‍റെ വാട്ടര്‍മാര്‍ക്ക് ഉണ്ട്. ഞങ്ങള്‍ ഈ വിവരം വെച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ചില തമിഴ് ബ്ലോഗുകള്‍ ലഭിച്ചു. ഈ ബ്ലോഗുകള്‍ പ്രകാരം ഈ വീഡിയോയെ കുറിച്ച് പറയുന്നത് ഈ വീഡിയോ 1999ല്‍ പടയപ്പാ സിനിമയുടെ സില്‍വര്‍ജൂബിലി ആഘോഷിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ മണികണ്ഠന്‍ എന്ന ഒരു വിദ്യാര്‍ഥി പ്രസംഗിക്കുന്നത്തിന്‍റെതാണ്.
മണികണ്ഠന്‍ എന്ന ഈ ചെറുപ്പക്കാരനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വ്യക്തി ഇന്ന് പെരുമള്‍ മണി എന്ന പേരില്‍ മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. Xല്‍ അദ്ദേഹം ഈ പ്രസംഗത്തിനെ കുറിച്ച് ഒരു ദിനപത്രത്തില്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത പങ്കു വെച്ചിട്ടുണ്ട്.
🎉பிறந்த நாள் நல் வாழ்த்துகள் 🎂தலைவரே💚 என்றுமே ராஜா நீ💪🏼 ரஜினி⭐️ pic.twitter.com/34PoBrzmRi
— Perumal Mani (@aperumalmani) December 12, 2021
അദ്ദേഹം പങ്കുവെച്ച വാര്‍ത്ത 23 മെയ് 1999നാണ് പ്രസിദ്ധികരിച്ചത്. ഈ വാര്‍ത്തയില്‍ പറയുന്നു അദ്ദേഹം പടയപ്പ സിനിമയുടെ സില്‍വര്‍ജൂബിലി ആഘോഷിക്കാന്‍ സണ്‍ ടിവി ഒരുക്കിയ പരിപാടിയില്‍ പ്രസംഗം നടത്തി. അങ്ങനെ മണികണ്ഠന്‍ എന്ന വിദ്യാര്‍ഥി 1999ല്‍ നടത്തിയ പ്രസംഗമാണ് ഇന്ന് അണ്ണാമലൈയുടെ പേരില്‍ പ്രചരിപ്പിക്കുന്നത്.
ഈ ഫാക്റ്റ് ചെക്ക് തമിഴില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക:
Read in Tamil | சிறு வயதிலேயே மேடையில் பேசி அசத்திய அண்ணாமலை என்று பரவும் வீடியோ உண்மையா?
നിഗമനം
1999ല്‍ മണികണ്ഠന്‍ എന്നൊരു വിദ്യാര്‍ഥി രജനികാന്തിന്‍റെ പടം പടയപ്പയുടെ സില്‍വര്‍ജൂബിലി പരിപാടിയില്‍ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോയാണ് രജനികാന്ത് തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈക്ക് ചെറുപ്പകാലത്ത് സമ്മാനം നല്‍കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:വീഡിയോയില്‍ സുപ്പര്‍സ്റ്റാര്‍ രജനികാന്തില്‍ നിന്ന് സമ്മാനം നേടിയ ഈ യുവാവ് ചെറുപ്പത്തിലെ കെ. അണ്ണാമലൈയല്ല…
Written By: Mukundan KResult: False
