ജാവദേക്കറിന് സിപിഎമ്മില്‍ ചേരാന്‍ താല്‍പര്യമെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞോ? വസ്‌തുത അറിയാം..
വിവരണം
മുതിര്‍ന്ന ബിജെപി നേതാവായ പ്രകാശ് ജാവദേക്കര്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനുമായി കൂടിക്കാഴ്ച്ച നടത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇ.പി.ജയരാജന്‍റെ വീട്ടില്‍വെച്ച് പാര്‍ട്ടി നേതൃത്വത്തിന്‍റെ അറിവില്ലാതെയായിരുന്നു കൂടിക്കാഴ്ച്ച. എന്നാല്‍ ഇപ്പോള്‍ ഇതാ ജാവദേക്കറിന്‍റെ സന്ദര്‍ശന ലക്ഷ്യം സിപിഎമ്മില്‍ ചേരാനുള്ള താല്‍പര്യം അറിയിക്കാനാണെന്നാണ് ഇ.പി.ജയരാജന്‍റെ വിശദീകരണം എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ജാവദേക്കറിന് സിപിഎമ്മില്‍ ചേരാന്‍ താല്‍പര്യം.. അതിന്‍റെ കാര്യങ്ങളാണ് സംസാരിച്ചത്.. എന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു എന്ന പേരില്‍ മിഷന്‍ ട്വന്‍റി - 26 എന്ന ഗ്രൂപ്പില്‍ ആഫ്രിക്കന്‍ അമ്പറിക്ക എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നരിവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇ.പി.ജയരാജന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമാണ്-
തികച്ചും അടിസ്ഥാനപരമായ പ്രചരണമാണ്. ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും സൗഹൃദ സന്ദര്‍ശനം മാത്രമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ജാവദേക്കര്‍ തന്നെ മാത്രമല്ലാ മറ്റ് മുന്നണിയിലെ നേത്താക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു എന്നും ഇതെല്ലാം സിപിഎം നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ടെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. ഇ.പി.ജയരാജനെ മാത്രമല്ലാ മറ്റ് രാഷ്ട്രീയകക്ഷി നേതാക്കളുമായും നടത്തിയിരുന്നു എന്നും പ്രകാശ് ജാവദേക്കര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമം ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
നിഗമനം
ജാവദേക്കര്‍ സിപിഐഎമ്മില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചു എന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു എന്ന പ്രചരണം വ്യാജമാണെന്ന് ജയരാജന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
Title:ജാവദേക്കറിന് സിപിഎമ്മില്‍ ചേരാന്‍ താല്‍പര്യമെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False