
ലോകസഭ തെരെഞ്ഞെടുപ്പിന്‍റെ അവസാനത്തെ ഘട്ടം ഇന്ന് അവസാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാടിലെ കന്യാകുമാരിയില്‍ ഇന്നലെ മുതല്‍ ധ്യാനത്തില്‍ ഇരിക്കുകയാണ്.
ഈ പശ്ചാത്തലത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ മോദിക്കെതിരെ പ്രതിഷേധം എന്ന തരത്തിലാണ് ഈ ചിത്രം പ്രചരിപ്പിക്കുന്നത്.
പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം തമിഴ്നാട്ടിലെതല്ല എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
“തമിഴര്‍ പണി തുടങ്ങി” എന്ന അടികുറിപ്പോടെ ഒരു ചിത്രം മുകളില്‍ നല്‍കിയ പോസ്റ്റില്‍ പ്രചരിപ്പിക്കുന്നതായി നമുക്ക് കാണാം. ഈ ചിത്രത്തില്‍ ജനങ്ങള്‍ റോഡില്‍ പ്രതിഷേധം നടത്തുന്നതായി നമുക്ക് കാണാം. ഈ ചിത്രത്തില്‍ റോഡില്‍ മോദി തിരിച്ച് പോകണം എന്ന് എഴുതിയതായി കാണാം.
എന്നാല്‍ ഈ ചിത്രം നിലവിലെ സാഹചര്യങ്ങളില്‍ തമിഴ് നാടില്‍ എടുത്ത ചിത്രമാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
2020ലും ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് പ്രചരിപ്പിക്കുകയുണ്ടായിരുന്നു. ഈ ചിത്രം ബീഹാറിലെതാണ് എന്നായിരുന്നു പ്രചരണം. അന്നും ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തി ഈ ചിത്രം ബീഹാറിലെതല്ല എന്ന് തെളിയിച്ചിരുന്നു. ഈ ചിത്രത്തിനെ കുറിച്ച് 2020ല്‍ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് താഴെ നല്‍കിയ ലിങ്ക് ക്ലിക്ക് ചെയ്ത് വായിക്കാം.
Also Read | ‘Go Back Modi’ എന്ന് റോഡില്‍ എഴുതിയ ഈ ചിത്രം ബീഹാറിലെതല്ല; സത്യാവസ്ഥ അറിയൂ…
ഈ പ്രതിഷേധത്തിനെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ ബംഗാളി വെബ്സൈറ്റ് ഈ സമയ് വാര്‍ത്ത പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ വാര്‍ത്ത അനുസരിച്ച് ചിത്രം പശ്ചിമ ബംഗാളിലെ കൊല്കത്തയില്‍ എസ്പ്ലനേഡിലെ റോഡില്‍ ‘എടുത്ത ചിത്രമാണിത്.
ലേഖനം വായിക്കാന്‍ – Eisamay | Archived Link
രാജ്യത്ത് പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്നതിന്‍റെ ഇടയിലാണ് ജനുവരി 2020ല്‍ പ്രധാനമന്ത്രി കൊല്‍കത്ത സന്ദര്‍ശിച്ചത്. ഇതിനെതിരെ കൊല്‍കത്തയിലെ എസ്പ്ലനേഡില്‍ നടന്ന പ്രതിഷേധത്തിന്‍റെ ചിത്രമാണ് നാം കാണുന്നത്.
ലേഖനം വായിക്കാന്‍ – TOI | Archived Link
നിഗമനം
തമിഴ്നാട്ടില്‍ പ്രധാനമന്ത്രി മോദിക്കെതിരെ നടക്കുന്ന പ്രതിഷേധം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ 2020ല്‍ കൊല്കത്തയില്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിന്‍റെതാണ്. ഈ ചിത്രത്തിന് നിലവില്‍ നടക്കുന്ന ലോകസഭ തെരെഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:‘Go Back Modi’ എന്ന് റോഡില്‍ എഴുതിയ ഈ ചിത്രം തമിഴ് നാട്ടിലെതല്ല…
Written By: Mukundan KResult: False
