സോണിയ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍സിംഗിനെ അപമാനിച്ച നിമിഷങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ യഥാര്‍ത്ഥ്യം ഇതാണ്…

Political

സമൂഹ മാധ്യമങ്ങളില്‍ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്ത് ഡോ. മന്‍മോഹന്‍സിംഗിനെ വിദേശ നേതാക്കളുടെ മുന്നില്‍ സോണിയ ഗാന്ധി എങ്ങനെ പ്രധാനമന്ത്രിയെ അപമാനിച്ചുവെന്ന് കാണിക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ പ്രചരണത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം 

Facebook | Archived

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗും വിദേശ നേതാക്കളുമായി കൂടികാഴ്ച നടത്തുന്നതായി കാണാം. ഈ വീഡിയോകളുടെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസ്ഥ”. ഇതേ പോലെ പോസ്റ്റിന്‍റെ അടികുറിപ്പ് പറയുന്നത് ഇങ്ങനെയാണ്: “മൻമോഹൻ സിംഗ് പ്രധാന മന്ത്രി ആയിരുന്നില്ല വെറും ഡെമ്മി”.

എന്നാല്‍ എന്താണ് ഈ വീഡിയോയില്‍ കാണുന്ന സംഭവങ്ങളുടെ സത്യാവസ്ഥ? ശരിക്കും സോണിയ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തിന് ബഹുമാനം നല്‍കിയില്ലേ? നമുക്ക് അന്വേഷിക്കാം.

 വസ്തുത അന്വേഷണം 

വീഡിയോയില്‍ പല സംഭവങ്ങള്‍ ഒരുമിച്ച് ചേര്‍ത്തിരിക്കുകെയാണ്. ഈ സംഭവങ്ങള്‍ നമുക്ക് ഒന്നൊന്നായി പരിശോധിക്കാം:

ആദ്യത്തെ സംഭവം

Archived

മുകളില്‍ നല്‍കിയ പോസ്റ്റില്‍ ചൈനീസ് പാ൪ലാമെന്‍റിന്‍റെ ഒരു പ്രതിനിധി സംഘം അന്നത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ ചിത്രങ്ങൾ കാണാം. ഈ സമയത്ത്  ഡോ. മൻമോഹൻസിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നില്ല. അതിനാൽ സോണിയ ഗാന്ധി മൻമോഹൻസിംഗിനെ അപമാനിച്ചു എന്ന വാദം തെറ്റാണ്.

രണ്ടാമത്തെ സംഭവം 

2019ൽ അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സോണിയ ഗാന്ധിയും ഡോ. മൻമോഹൻസിംഗുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ എടുത്ത വീഡിയോയാണ്. ഈ സമയത്തും ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നില്ല പക്ഷെ സോണിയ ഗാന്ധി കോൺഗ്രസ് പ്രസിഡന്‍റ ആയിരുന്നു. അങ്ങനെ ഈ സംഭവത്തിലും സോണിയ ഗാന്ധി പ്രധാനമന്ത്രിയെ അപമാനിച്ചിട്ടില്ല.

മൂന്നാമത്തെ സംഭവം 

Sri Lankan Prime Minister Ranil Wickremesinghe met former PM Manmohan Singh and Sonia Gandhi in Delhi pic.twitter.com/N5x7OzEeku— ANI (@ANI) April 26, 2017

Archived 

ഈ പ്രചരണം ഇതിനെ മുമ്പും നടത്തിയിരുന്നു. 2019ൽ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ച് ഈ റിപ്പോർട്ട് പ്രസിദ്ധികരിച്ചിരുന്നു. ഡോ. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രി അല്ലാത്ത സമയത്താണ് ഈ കൂടിക്കാഴ്ച നടന്നത് പക്ഷെ സോണിയ ഗാന്ധി അന്ന് കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ അധ്യക്ഷയായിരുന്നു. അത് കൊണ്ടാണ് സോണിയ ഗാന്ധി ആദ്യം അതിഥികളെ കണ്ടതും ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ അടുത്തുള്ള സീറ്റില്‍ ഇരുന്നതും. ഇവിടെയും സോണിയ ഗാന്ധി ഡോ. സിംഗിനെ ഒരു വിധം അപമാനിച്ചിട്ടില്ല.

നാലാമത്തെ സംഭവം 

ജർമ്മനിയുടെ മുൻ ചാൻസലർ ആഞ്ചേല മെർക്കൽ സോണിയ ഗാന്ധിയുമായി കൂടികാഴ്‌ച നടത്തിയപ്പോൾ പകർത്തിയ ദൃശ്യങ്ങൾ ആണിത്. ഈ കൂടികാഴ്‌ച മെർക്കലും അന്നത്തെ UPA അധ്യക്ഷ സോണിയ ഗാന്ധിയും തമ്മിലായിരുന്നു. ഈ സമയത് പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ് അവിടെയുണ്ടായിരുന്നില്ല. ഈ കൂടികാഴ്‌ച 2007ലാണ് നടന്നത്. മെർക്കൽ ഡോ. മൻമോഹൻ സിംഗും  അന്നത്തെ രാഷ്‌ട്രപതി പ്രതിഭ ദേവി സിംഗ് പാട്ടിലുമായും കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ഡോ. മൻമോഹൻസിംഗ് മെർക്കലിന് റെഡ് കാർപ്പെറ്റിൽ സ്വീകരണം നൽകുന്നത്തിന്‍റെ ദൃശ്യങ്ങൾ നമുക്ക് താഴെ കാണാം.

അഞ്ചാമത്തെ സംഭവം 

അടുത്ത ദൃശ്യങ്ങൾ സോണിയ ഗാന്ധിയും റഷ്യൻ പ്രസിഡന്‍റ വ്ലാഡിമിർ പുടിൻ 15 ജൂൺ 2005ന് നടത്തിയ കൂടികാഴ്‌ചയുടേതാണ്. ഈ സമയത് സോണിയ ഗാന്ധി UPA അധ്യക്ഷയായിരുന്നു. അവരുടെ ഒപ്പം ഈ കൂടിക്കാഴ്ചയിലും ഡോ. സിംഗ് ഉണ്ടായിരുന്നില്ല. അങ്ങനെ ഇവിടെയും സോണിയ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തെ ബഹുമാനിച്ചില്ല എന്ന പ്രചരണം തെറ്റാണ്.

ആറാമത്തെ സംഭവം 

അവസാനത്തെ വീഡിയോ 2018ൽ വിയറ്റ്നാം രാഷ്‌ട്രപതി ട്രാൻ ഡായി ക്വാങ് സോണിയ ഗാന്ധിയും, ഡോ. മൻമോഹൻസിംഗുമായി നടത്തിയ കൂടികാഴ്ചയുടേതാണ്. ഈ സമയത്തും സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായിരുന്നു. കൂടാതെ ഡോ.മൻമോഹൻസിംഗ് പ്രധാനമന്ത്രിയായിരുന്നില്ല.  

നിഗമനം 

സോണിയ ഗാന്ധി ഡോ.മൻമോഹൻസിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തെ സോണിയ ഗാന്ധി അപമാനിച്ചു എന്ന തരത്തിൽ നടത്തുന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.