മലയിൽകുടുങ്ങിയആനയുടെരക്ഷാപ്രവർത്തനത്തിന്‍റെവൈറൽവീഡിയോസത്യമോഅതോ AI നിർമിതമോ? 

AI Synthetic Media

സമൂഹ മാധ്യമങ്ങളിൽ മലയിൽ കുടുങ്ങിയ ആനയെ രക്ഷപെടുത്തുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം 

Facebook | Archived

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ മലയിൽ കുടുങ്ങിയ ഒരു ആനയെ ക്രേൻ ഉപയോഗിച്ച് രക്ഷപെടുത്തുന്ന രംഗം കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “മലഞ്ചെരുവിലേ ആനയെ രക്ഷിക്കാൻ ജെസിബിയോ….

ഈ വീഡിയോ വ്യാജമാണെന്ന് പലരും പോസ്റ്റിന്‍റെ കമന്‍റ സെക്ഷനിൽ പറയുന്നുണ്ട്. എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം 

ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തിൽ നിന്ന് ഞങ്ങൾക്ക് മനസിലാക്കാൻ കഴിയുന്നത് ഈ വീഡിയോ ആദ്യം പ്രസിദ്ധികരിച്ചത് AThing Inside എന്നൊരു യൂട്യൂബ് ചാനൽ ആണ്. ഒക്ടോബ൪ 2നാണ് ഈ വീഡിയോ ഈ ചാനലിൽ പ്രസിദ്ധികരിച്ചത്. വീഡിയോ നമുക്ക് താഴെ കാണാം.

ഈ ചാനലിന്‍റെ അബൗട് സെക്ഷനിൽ നൽകിയ വിവരണം പ്രകാരം ഈ ചാനലിൽ പ്രസിദ്ധികരിക്കുന്ന വീഡിയോകള്‍ വിനോദത്തിന് വേണ്ടി എഡിറ്റ് ചെയ്തതാണ്. ഈ വീഡിയോയും എഡിറ്റ് ചെയ്ത നിർമിച്ചതാണ് എന്ന് തോന്നുന്നു. ഇതേ പോലെ പല വിഡിയോകൾ ഈ ചാനലിൽ ഉണ്ട്. 

ഈ വീഡിയോ AI ഉപയോഗിച്ച് നിർമിച്ചതാണോ എന്നറിയാൻ ഞങ്ങൾ ഹൈവ് മോഡറേഷൻ എന്ന AI കണ്ടുപിടിക്കുന്ന വെബ്സൈറ്റ് ഉപയോഗിച്ച് വീഡിയോയെ പരിശോധിച്ചപ്പോൾ 99.2% ഈ വീഡിയോ AI ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് വെബ്സൈറ്റ് പറയുന്നു.

Hive Moderation

Deepfake Detector എന്ന വെബ്സൈറ്റും ഈ വീഡിയോ AI ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് പറയുന്നുണ്ട്.

നിഗമനം  

മലയില്‍ കുടുങ്ങിയ ആനയെ രക്ഷിക്കുന്നത്ത്തിന്‍റെ വീഡിയോ എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഈ വീഡിയോ AI ഉപയോഗിച്ച് നിര്‍മിച്ചിട്ടുണ്ടാകാം എന്നതിന് വളരെ ഏറിയ സാധ്യതയുണ്ട്.