ശബരിമല ദർശനത്തിനെത്തിയ മനീതി സംഘം ബിജെപിക്കാർ തന്നെയാണോ….?

സാമൂഹികം

വിവരണം

Troll Sangh എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും സുവർണാവസരമാണെന് പറഞ്ഞപ്പോഴെ തോന്നി…എന്ന അടിക്കുറിപ്പോടെ ഒരു പോസ്റ്റ് 2018 ഡിസംബർ 18  മുതൽ പ്രചരിപ്പിച്ചു തുടങ്ങിയതാണ്. ബിജെപിയുടെ ഷോൾ ധരിച്ച ഏതാനും വനിതകളാണ് ചിത്രത്തിൽ. ഇവർ മനീതിയുടെ സംഘമാണ് എന്ന് മലയാള ചലച്ചിത്ര താരം മാമുക്കോയ ട്രോൾ രീതിയിൽ പറയുന്ന മട്ടിലാണ് പോസ്റ്റ്.

Facebookarchived link

പോസ്റ്റിൽ ഉന്നയിക്കുന്നതുപോലെ ഈ മനീതിയുടെ ഈ സംഘം ബിജെപിക്കാരാണോ.? മനീതി സംഘമെന്ന പേരിൽ വെല്ലുവിളികളെ മറികടന്ന്  ശബരിമല ദർശനം നടത്താനെത്തിയത് ഈ ബിജെപി പ്രവർത്തകരുടെ വെറും നാട്യമായിരുന്നോ..? നമുക്ക് അന്വേഷിച്ചു നോക്കാം

വസ്തുതാ പരിശോധന

സാധാരണഗതിയിൽ ചില പോസ്റ്റുകളിൽ നിന്നും ഞങ്ങൾക്ക് കിട്ടാറുള്ളത് പോലെതന്നെ യാഥാർഥ്യത്തിലേക്കുള്ള  ചില സൂചനകൾ  ഇവിടെയും കമന്റുകൾ വഴി ലഭിച്ചു. ഒരു കമന്റിൽ ഇത് ബിജെപി മഹിളാ കോൺഗ്രസ്സിന്‍റെ സമ്മേളത്തിൽ നിന്നുള്ളതാണ് എന്ന സൂചനയുണ്ടായിരുന്നു. അതിൽ നിന്നും ഞങ്ങൾ സമ്മേളനത്തിന്റെ വിശദാംശങ്ങൾ തിരഞ്ഞു. 2018 ഡിസംബർ 21 -22 തീയതികളിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ ത്രിമന്ദിറിനു സമീപമുള്ള  മൈതാനത്തിൽ സംഘടിപ്പിച്ചിരുന്നു. അതേ  സന്ദർഭത്തിൽ നിന്നുമുള്ള ചിതമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. 2019 ലോക് സഭാ തെരെഞ്ഞെടുപ്പിൽ പാർട്ടിയെ രൂപപ്പെടുത്തുന്നതിൽ മഹിളാ പ്രവർത്തകരുടെ പങ്കിനെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു സമ്മേളനത്തിന്റെ പ്രധാന ലക്‌ഷ്യം.

AIRArchived Link
Business StandardArchived Link

ബിജെപി തമിഴ്‌നാട് മനിതി  സംഘത്തിന് പിന്നിൽ ബി ജെ പി? എന്ന അടിക്കുറിപ്പോടെ  ബി ജെ പി തമിഴ്നാട് സംസ്ഥാന സെക്രട്ടറി അനു ചന്ദ്രമൗലിക്കൊപ്പം നില്‍ക്കുന്ന ഒരു സ്ത്രീയുടെ ചിത്രവും ശബരിമല ദര്‍ശനത്തിന് വന്ന മനിതി സംഘാംഗത്തിന്‍റെ ചിത്രവും ഫോട്ടോഷോപ്പ് ചെയ്ത രൂപത്തിൽ  സമൂഹമാധ്യമങ്ങളിൽ ചില  പോസ്റ്റുകൾ പ്രചരിക്കുന്നുണ്ടെന്ന ഏഷ്യാനെറ്റ് വാർത്ത പ്രസിദ്ധീകരിച്ച ലിങ്ക് കമന്റ് ബോക്സിൽ നല്കിയിട്ടുണ്ട്.

വസ്തുത പരിശോധന ലേഖനമായിട്ടാണ് ഏഷ്യാനെറ്റ് ഈ വാർത്ത നൽകിയിരിക്കുന്നത്.അനുചന്ദ്രയുടെ കൂടെ നില്‍ക്കുന്ന സ്ത്രീ മനിതി സംഘത്തിലുള്ള വിജയലക്ഷ്മിയല്ലെന്ന് ചിത്രത്തിൽ നിന്ന് തന്നെ വ്യക്തമാണ് എന്നു വാർത്തയിൽ പറയുന്നുണ്ട്.

AsianetArchived Link

Archived Link

Archived Link

ഇതേ സ്ത്രീ ഉൾപ്പെട്ട ചിത്രമാണ് മുകളിലെ പോസ്റ്റിൽ നൽകിയിരിക്കുന്നത്. യഥാർത്ഥത്തിൽ ഇവർ തമിഴ്‌നാട്ടിൽ നിന്നുള്ള ബിജെപി പ്രവർത്തകയാണ്. ഇവരുടെ ഫേസ്‌ബുക്ക് അക്കൗണ്ട്  ലിങ്ക്  ഇതാണ്. വായനക്കാർക്ക് ലിങ്ക്  സന്ദർശിച്ചാൽ വസ്തുത ബോധ്യപ്പെടും.

കൂടാതെ മനിതി പ്രവർത്തകയായ വിജയലക്ഷ്മിയുടെ ചിത്രം ഇതല്ല എന്ന വസ്തുതാപരിശോധന പഠനം doolnews പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Dool NewsArchived Link

മനീതി പ്രവർത്തകർ ശബരിമല ദർശനത്തിന് എത്തിയ വേളയിൽ എടുത്ത ചില ചിത്രങ്ങൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അവ ഇതാണ്.

മനീതി പ്രവർത്തകർ തന്നെയാണ് ബിജെപി പ്രവർത്തകരായി നിൽക്കുന്നത് എന്ന ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ല.  ഗുജറാത്തിൽ നടന്ന ബിജെപി മഹിളാ സമ്മേളനത്തിനായി എത്തിയ തമിഴ്‌നാട് അംഗങ്ങളുടെ ചിത്രമാകാം ഇത്. ഇതേ ചിത്രത്തെപ്പറ്റി കൂടുതൽ വിവരം ലഭ്യമല്ല. കാഴ്ച്ചയിൽ യാതൊരു സാമ്യവും ഇവർ തമ്മിലില്ല. തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രം പ്രസിദ്ധീകരിച്ച ചിത്രമാണിത്.

നിഗമനം

ഈ പോസ്റ്റിൽ നല്കിയിരിക്കുന്നത് പൂർണമായും വ്യാജമായ കാര്യമാണ്. ഇവർ ബിജെപി പ്രവർത്തകരായ സ്ത്രീകളാണ്. മനീതിയുടെ പ്രവർത്തകരല്ല. മനഃപൂർവം തെറ്റിദ്ധരിപ്പിക്കാനായി പ്രസിദ്ധീകരിച്ചിട്ടുള്ള പോസ്റ്റാണിത്. പ്രീയ വായനക്കാർ ദയവായി പ്രചരിപ്പിക്കാതിരിക്കുക.

Avatar

Title:ശബരിമല ദർശനത്തിനെത്തിയ മനീതി സംഘം ബിജെപിക്കാർ തന്നെയാണോ….?

Fact Check By: Deep M 

Result: False