
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കുനേരെ ഉണ്ടാവുന്ന ക്രൂരത കാണിക്കുന്ന വീഡിയോ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വിഡിയോകൾ ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദുക്കൾക്കെതിരെ നടക്കുന്ന പീഡനത്തിൻ്റെതല്ല എന്ന് കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് പല വീഡിയോകൾ കാണാം. ഈ വീഡിയോകളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മോദിയുടെ തെരെഞ്ഞെടുപ്പ് പ്രസംഗം നമുക്ക് കേൾക്കാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഒന്നിച്ചു നിന്നില്ലെങ്കിൽ ഇന്ന് ബംഗ്ലാദേശിൻ്റെ അവസ്ഥ തന്നെ ആയിരിക്കും കേരളത്തിനും, ജിഹാദികൾ തലയെടുക്കാൻ വരുമ്പോൾ ഒരു മതേതരനും തടസ്സം പിടിക്കാൻ വരില്ല #bategatokatega”
എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
വസ്തുത ഇതാണ്
ഈ വീഡിയോയിൽ കാണുന്ന ചില ദൃശ്യങ്ങൾ ഇതിനെ മുൻപ് ഞങ്ങൾ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ടായിരുന്നു. ആദ്യത്തെ വീഡിയോ ബംഗ്ലാദേശിൽ വിദ്യാർത്ഥികളുടെ രണ്ട് വിഭാങ്ങങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൻ്റെതാണ്. ഇതിനെ കുറിച്ചുള്ള വിഷാദശാംശങ്ങൾ നിങ്ങൾക്ക് താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്ത് വായിക്കാം.
രണ്ടാമത്തെ വീഡിയോ
ഈ വീഡിയോയെ കുറിച്ച് അറിയാൻ ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം ചെയ്ത് പരിശോധിച്ചു. പരിശോധനയിൽ ഞങ്ങൾക്ക് ഈ വീഡിയോ യുട്യൂബിൽ കണ്ടെത്തി. ഒരു കള്ളനെ പിടികൂടിയപ്പോൾ അവനെ പിടിച്ചവർ അവനോട് ‘നാഗീൻ ഡാൻസ്’ ചെയ്യിപ്പിച്ചോ എന്നാണ് വീഡിയോയുടെ ശീർഷകത്തിൽ പറയുന്നത്.
ഈ കാര്യം ബംഗ്ലാദേശ് ഫാക്ട് ചെക്കർമാരും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വീഡിയോയെ കുറിച്ച് ബംഗ്ലാദേശി ഫാക്ട് ചെക്കർ റൂമർ സ്കാൻ൪ പോസ്റ്റ് ചെയ്ത പോസ്റ്റ് നമുക്ക് താഴെ കാണാം.
മൂന്നാമത്തെ വീഡിയോ
വീഡിയോയുടെ സ്ക്രീൻഷോട്ട് ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ വീഡിയോ ബംഗ്ലാദേശിലെതല്ല എന്ന് കണ്ടെത്തി. ഈ വീഡിയോ പശ്ചിമ ബംഗാളിലെ കാളി മൂർത്തി നിമാർജനത്തിൻ്റെതാണ്. താഴെ നൽകിയ ഫേസ്‌ബുക്ക് പോസ്റ്റിൻ്റെ സ്ക്രീൻഷോട്ടിൽ നമുക്ക് ഈ വീഡിയോ കാണാം. വീഡിയോ പോസ്റ്റ് ചെയ്ത യുസർ ഇന്ത്യയിലേതാണ്. കൂടാതെ ഈ വീഡിയോ ഖണ്ഡാഘോഷ് എന്ന സ്ഥലത്തിലെ കാളി മൂർത്തി നിമ്മാർജ്ജന പരിപാടിയുടേതാണെന്നും പോസ്റ്റിൽ നിന്ന് മനസിലാകുന്നു.
പോസ്റ്റ് കാണാൻ – Facebook | Archived Link
ഞങ്ങൾ ഈ വിവരങ്ങൾ വെച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ സുൽത്താൻപൂരിലെ ഈ കാളി മൂർത്തിയുടെ പന്തലിൻ്റെ ചില വിഡിയോകളും ഞങ്ങൾക്ക് ലഭിച്ചു. അങ്ങനെ ഈ വീഡിയോ പശ്ചിമ ബംഗാളിലെ പുർബ ബർദ്ദമാൺ ജില്ലയിലെ സുൽത്താൻപൂരിലെ ഒരു പന്തലിൽ നടക്കുന്ന കാളി മൂർത്തി നിമ്മാർജ്ജനത്തിൻ്റെതാണെന്ന് വ്യക്തമാകുന്നു.
ഞങ്ങൾ ഖണ്ഡാഘോഷ് പോലീസ് സ്റ്റേഷനുമായി ബന്ധപെട്ടു. ഈ പ്രചരണം തെറ്റാണെന്ന് പോലീസ് വ്യക്തമാക്കി. ഈ ഗ്രാമത്തിൽ 12 കൊല്ലം പൂജ ചെയ്ത് ശേഷം കാളി മാതായുടെ പ്രതിമയെ നിമ്മാർജ്ജന൦ ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾ ആണ് നാം കാണുന്നത് കൂടാതെ ആദ്യം പൂജാരി പ്രതിമയുടെ തല എടുത്ത് അടുത്തുള്ള കുളത്തിൽ നിമ്മാർജ്ജനം ചെയ്യും. ഈ സംഭവമാണ് യഥാർത്ഥത്തിൽ വീഡിയോയിൽ കാണുന്നത് എന്ന് പോലീസ് ഞങ്ങളുടെ പ്രതിനിധിയിനോട് വ്യക്തമാക്കി.
നാലാമത്തെ വീഡിയോ
ഗൂഗിൾ റിവേഴ്സ് ഇമേജ് അന്വേഷണത്തിൽ ഈ വീഡിയോ ബംഗ്ലാദേശിലെ കോക്സ് ബസാറിലേതാണെന്ന് കണ്ടെത്തി. വിയോൺ ന്യൂസ് പ്രകാരം വീഡിയോയിൽ കാണുന്ന വ്യക്തി ജമാഅത് എ ഇസ്ലാമിയുടെ യുവ സംഘടനയുടെ ഒരു നേതാവാണ്. ഇയാളുടെ പേര് ഫാറോക്കുൾ ഇസ്‌ലാം എന്നാണ്. കോക്സ് ബസാറിൽ സ്ത്രീകൾ ബുർഖ ധരിച്ചില്ല എന്ന് പറഞ്ഞു ഇയാൾ അവരെ ആക്രമിച്ചു. ഈ സംഭവത്തിൻ്റെ വിഡിയോയാണ് നമ്മു കാണുന്നത്.
ഈ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിന് ശേഷം ഫറോക്കുലിനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
വാർത്ത വായിക്കാൻ – Pratham Alo | Archived Link
നിഗമനം
ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദു ക്രൂരത എന്ന് ഈ വീഡിയോ വെച്ച് സമൂഹ മാധ്യമങ്ങളിൽ നടത്തുന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. നാലു വ്യത്യസ്ത സംഭവങ്ങളുടെ വിഡിയോകൾ ചേർത്ത് തെറ്റായ പ്രചരണമാണ് നടത്തുന്നത്. ഈ സംഭവങ്ങൾക്ക് ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന പീഡനവുമായി യാതൊരു ബന്ധമില്ല.

Title:ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കുനേരെ നടക്കുന്ന ക്രൂരതകൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ബന്ധമില്ലാത്ത വീഡിയോകൾ
Fact Check By: K. MukundanResult: False
