
സമൂഹ മാധ്യമങ്ങളിൽ സോണിയ ഗാന്ധിയുടെ നൃത്തം ചെയ്യുന്ന ചിത്രം എന്ന തരത്തിൽ ഒരു ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രം സോണിയ ഗാന്ധിയുടെതല്ല എന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു രണ്ട് ചിത്രങ്ങൾ കാണാം.ഒന്ന് സോണിയ ഗാന്ധിയുടെ ചെറുപ്പത്തിലെ ചിത്രമാണ്. മിഡ്-ഡേ പ്രസിദ്ധികരിച്ച ഒരു ലേഖനത്തിൽ നമുക്ക് ഈ ചിത്രം കാണാം.
ലേഖനം വായിക്കാം – Mid-Day | Archived
പക്ഷെ ഈ പോസ്റ്റിൽ നൽകിയ മറ്റേ ചിത്രത്തിൽ നമുക്ക് ഒരു സ്ത്രീ ക്ലബ്ബിൽ നൃത്യം ചെയ്യുന്നതായി കാണാം. ഈ ചിത്രവും സോണിയ ഗാന്ധിയുടെതാണെന്ന് അവകാശപ്പെട്ട് പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്: “ഇന്ത്യൻ രാഷ്ട്രപതിയായ ദ്രൗപദി മുർമുവിനെ ആക്ഷേപിച്ചവളുടെ പൂർവകാലചരിത്രം ഒരു ഹോളിവുഡ് സിനിമ ആകാവുന്നതാണ്.” സോണിയ ഗാന്ധി രാഷ്‌ട്രപതി മുർമുവിനെ ‘പൂവർ വുമൺ’ അതായത് പാവപെട്ട സ്ത്രീ എന്ന് വിളിച്ചിരുന്നു. ഈ സംഭവത്തിനെ തുടർന്ന് ബിജെപി സോണിയ ഗാന്ധി രാഷ്‌ട്രപതിയെ അപമാനിച്ചു എന്ന് ആരോപിച്ചിരുന്നു. ഈ ചിത്രം ഫേസ്‌ബുക്കിൽ പല പോസ്റ്റുകൾ സോണിയ ഗാന്ധിയുടെ പേരിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു പോസ്റ്റ് നമുക്ക് താഴെ കാണാം.
എന്നാല്‍ ഈ ചിത്രം ശരിക്കും സോണിയ ഗാന്ധിയുടേതാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ ചിത്രത്തിനെ ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ ചിത്രം Alamy എന്ന സ്റ്റോക്ക് വെബ്സൈറ്റിൽ കണ്ടെത്തി.
ചിത്രം കാണാൻ – Alamy | Archived
വെബ്സൈറ്റിൽ നൽകിയ വിവരണം പ്രകാരം ഈ ചിത്രം 1957ൽ ഹാവ൪ഡ് ഡബ്യു കോച്ച് എന്ന ഹോളിവുഡ് ഡയറക്ടറുടെ സിനിമ അൺറ്റെ൦ഡ് യൂത്തിൻ്റെ ഒരു ദൃശ്യം ആണ്. ഈ സിനിമ യുട്യൂബിൽ ലഭ്യമാണ്.
ഈ സിനിമയിൽ 31 മിനിറ്റ് മുതൽ നമുക്ക് നടന്മാരും നടിമാരും നൃത്തം ചെയ്യുന്നതായി കാണാം. ഈ ദൃശ്യങ്ങളിൽ നമുക്ക് വൈറൽ ചിത്രത്തിൽ കാണുന്ന നടിയിനെ കാണാം.
നിഗമനം
സമൂഹ മാധ്യമങ്ങളിൽ സോണിയ ഗാന്ധി നൃത്യം ചെയ്യുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം സോണിയ ഗാന്ധിയുടെതല്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ഈ ചിത്രം 1957ൽ നിർമിച്ച ഒരു സിനിമയിലേതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:സോണിയ ഗാന്ധിയുടെ നൃത്തം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഒരു ഹോളിവുഡ് നടിയുടെ പഴയ ചിത്രം
Fact Check By: K. MukundanResult: Misleading
