
BJP പ്രവർത്തകർ ബലാത്സംഗം ചെയ്ത യുവതി ലക്നൗവിൽ BJP ഓഫീസിൻ്റെ മുന്നിൽ സ്വയം തീ കൊളുത്തി ആത്‍മഹത്യ ചെയ്യുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് ഒരു സ്ത്രീ കത്തുന്നതായി കാണാം. അടത്തുള്ള പോലീസ് ഉദ്യോഗസ്ഥൻ തീ അണക്കാൻ ശ്രമിക്കുന്നതും പിന്നീട് ഈ സ്ത്രീയെ പോലീസ് ജീപ്പിൽ കയറ്റി കൊണ്ട് പോകുന്നതുമായി നമുക്ക് കാണാം.വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:
“ഉത്തർപ്രദേശിലെ ലഖ്നോവിൽ ബലാത്സംഗത്തിനിരയായ യുവതിക്ക് നീതി ലഭിക്കാത്തതിന്റെ പേരിൽ ഇര തന്നെ നീതി തേടിയിറങ്ങി…… പ്രതികൾക്കെതിരെ കേസെടുക്കാതെ പ്രതികൾക്ക് സഹായകരമാകുന്ന രീതിയിൽ കേസെടുക്കാത്ത പോലീസിനും സർക്കാറിനും എതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി അവിടത്തെ സർക്കാറിന്റെ ഭരണകക്ഷിയുടെ രാഷ്ട്രീയ പാർട്ടി ഓഫീസിന് മുന്നിൽ സ്വയം സ്വന്തം ദേഹത്തിന് തീ കൊളുത്തി ആത്മഹത്യാശ്രമം നടത്തി അധികൃതരുടെ കണ്ണ് തുറപ്പിക്കേണ്ടിവരുന്ന അതി ദയനീയ കാഴ്ച……”
എന്നാൽ എന്താണ് ഈ സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ, ഈ സംഭവം പഴയതാണെന്ന് കണ്ടെത്തി. സച്ചിൻ ഗുപ്ത എന്ന മാധ്യമ പ്രവർത്തകൻ ഈ വീഡിയോ 13 ഒക്ടോബർ 2020നാണ് Xൽ പോസ്റ്റ് ചെയ്തത്.
https://twitter.com/SachinGuptaIN/status/1315911291282710528
ഈ സംഭവം ലക്നൗവിൽ ഒക്ടോബർ 13, 2020നാണ് സംഭവിച്ചത്. ഉത്തർ പ്രദേശ് വിധാൻ സഭയുടെ അടുത്തുള്ള ഭാരതീയ ജനത പാർട്ടിയുടെ ഓഫീസിൻ്റെ ഗേറ്റ് നോ. 2ൻ്റെ മുന്നിൽ അഞ്ജന തിവാരി ഏലിയാസ് ആയിഷ എന്ന സ്ത്രീ സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്ന് പോസ്റ്റിൽ പറയുന്നു. ആയിഷ മതമാരി നികാഹ് ചെയ്തതാണെന്നും ഭർത്താവ് സൗദിയിലാണെന്നും പോസ്റ്റിൽ പറയുന്നു.
ഞങ്ങൾ ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ആജ് തകിൻ്റെ ഒരു വാർത്ത ലഭിച്ചു. വാർത്ത പ്രകാരം അഞ്ജന ഝാര്‍ഖണ്ഡിലെ പലാമു എന്ന നഗരത്തിലെതാണ്. അഖിലേഷ് തിവാരി എന്നൊരു വ്യക്തിയുമായി വിവാഹം കഴിച്ച് ഉത്തര്‍ പ്രദേശിലെ പിപ്രായിച്ചില്‍ താമസം തുടങ്ങി. ഭർത്താവ് മദ്യപിച്ച് ഉപദ്രവിച്ചിരുന്നു. അതിനാല്‍ വിവാഹം മോചനംനേടി അഞ്ജന ലക്നൗവിലെ മഹാരാജ്ഗഞ്ചിൽ താമസം തുടങ്ങി. ഇവിടെ ഒരു തുണി കടയിൽ ജോലി ചെയ്യുന്നതിനിടെയാണ് ആസിഫ് എന്നൊരു വ്യക്തിയുമായി അഞ്ജന പരിചയപ്പെടുന്നത്.
ആസിഫും അഞ്ജനയും അടക്കുന്നു, വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. പക്ഷെ ആസിഫ് അഞ്ജനയെ മതം മാറാൻ നിർബന്ധിച്ചു. അങ്ങനെ അഞ്ജന ആയിഷയായി ആസിഫുമായി നികാഹ് ചെയ്തു. പക്ഷെ ആസിഫിൻ്റെ വീട്ടുകാർ ഈ ബന്ധം സ്വീകരിച്ചില്ല. ഇതിനെ തുടർന്ന് ഇവർ ഗോരഖ്‌പൂരിൽ താമസം മാറ്റി. അവിടെയിൽ നിന്ന് ആസിഫ് സൗദിയിലേക്ക് പോയി. പിന്നീട് ആസിഫ് ആയിഷയുമായി എല്ല ബന്ധങ്ങൾ ഉപേക്ഷിച്ചു. ആസിഫിൻ്റെ വീട്ടുകാരോട് സഹായം തേടാൻ ചെന്ന അഞ്ജനയെ വീട്ടുകാർ സഹായിച്ചില്ല. അഞ്ജന നിർബന്ധിച്ചപ്പോൾ വീട്ടുക്കാർ പോലീസിനെ വിളിച്ച് അഞ്ജനയെ അവിടെയിൽ നിന്ന് മാറ്റി. അഞ്ജന വനിതാ പോലീസിനോട് എല്ലാ കാര്യങ്ങൾ പറഞ്ഞിട്ടും പോലീസ് അഞ്ജനയെ സഹായിച്ചില്ല.ഇതിനെ തുടർന്നാണ് അഞ്ജന ആത്മഹത്യ ചെയ്തത്. 14 ഒക്ടോബ൪ 2020നാണ് 90% പൊള്ളലേറ്റ അഞ്ജന ലക്നൗവില്‍ അന്തരിച്ചത്.
ഈ സംഭവത്തിനെ കുറിച്ച നാഷണൽ ഹെറാൾഡ്, അമർ ഉജാല എന്നി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സംഭവത്തിന് ഭാരതീയ ജനത പാർട്ടിയുമായി യാതൊരു ബന്ധവുമില്ല.
നിഗമനം
BJP പ്രവർത്തകർ ബലാത്സംഗം ചെയ്ത യുവതി ലക്നൗവിൽ BJP ഓഫീസിൻ്റെ മുന്നിൽ സ്വയം തീ കൊളുത്തി ആത്‍മഹത്യ ചെയ്യുന്ന ദൃശ്യങ്ങൾ എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ വീഡിയോ 2020 അഞ്ജന തിവാരി ഏലിയാസ് ആയിഷ ഗാർഹിക പീഡനത്തിനെ തുടർന്ന് ലക്നൗവിൽ ബിജെപിയുടെ ഓഫീസിൻ്റെ മുന്നിൽ ആത്മഹത്യാ ചെയ്തത്തിൻ്റെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:പഴയ വീഡിയോ ഉപയോഗിച്ച് ലക്നൗവിൽ BJP പ്രവർത്തകർ പീഡിപ്പിച്ച ഒരു യുവതി പാർട്ടി ഓഫീസിൻ്റെ മുന്നിൽ സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തു എന്ന് വ്യാജപ്രചരണം
Written By: Mukundan KResult: False
