
ബുധനാഴ്ച രാവിലെ 1:44 മണിക്ക് ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ 9 ഭീകരവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി എന്ന് ഇന്ത്യൻ സർക്കാർ വാർത്ത കുറിപ്പ് ഇറക്കി അറിയിച്ചു. ഈ നടപടിക്ക് ഓപ്പറേഷൻ സിന്ദൂ൪ എന്ന പേരാണ് ഇന്ത്യൻ സൈന്യം നൽകിയിരിക്കുന്നത്. ഇതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ഈ സൈന്യ നടപടിയുടെ പല ദൃശ്യങ്ങളും പ്രചരിപ്പിക്കാൻ തുടങ്ങി.
ഇത്തരത്തിൽ ഒരു വീഡിയോ പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം നടത്തിയ മിസൈൽ ആക്രമണം എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ പഴയതാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നഗരത്തിൻ്റെ മുകളിൽ മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “ഇന്ത്യയുടെ തിരിച്ചടി :പാകിസ്ഥാനിൽ മിസൈൽ ആക്രമണം ”
എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ വീഡിയോ പഴയതാണെന്ന് ഞങ്ങൾ കണ്ടെത്തി. കൂടാതെ ഈ വീഡിയോ പാകിസ്ഥാനിലെതുമല്ല എന്നും വ്യക്തമായി. 23 ഒക്ടോബർ 2023ന് Xൽ ടൈംസ് ഓഫ് ഗാസ എന്ന അക്കൗണ്ട് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇസ്രായേൽ ഗാസയിൽ ഒക്ടോബർ 2023ൽ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങളാണിത് എന്ന് പോസ്റ്റിൽ പറയുന്നു. ഞങ്ങൾക്ക് ഇതേ വിവരണവുമായി ഇൻസ്റ്റാഗ്രാമിലും ഈ വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ഈ പോസ്റ്റും 23 ഒക്ടോബർ 2023നാണ് ചെയ്തത്.
https://www.instagram.com/documentingpalestine/reel/Cyt_K8MN0X9
7 ഒക്ടോബർ 2023ന് ഹമാസ് ഇസ്രായേളിൽ ഭീകരാക്രമണം നടത്തിയത്തിന് ശേഷം ഇസ്രായേൽ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഈ സമയത് ഗാസയിൽ നടന്ന മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങളാണ് നാം വീഡിയോയിൽ കാണുന്നത്
നിഗമനം
പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ ഒക്ടോബർ 2023ൽ ഗാസയിൽ നടന്ന ആക്രമണത്തിൻ്റെതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം നടത്തിയ മിസൈൽ ആക്രമണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഗാസയിൽ നടന്ന ആക്രമണത്തിൻ്റെ പഴയ ദൃശ്യങ്ങൾ
Written By: Mukundan KResult: False
