
പാകിസ്ഥാനിൽ താലിബാൻ സൈന്യങ്ങൾ പാകിസ്ഥാനിൽ ആക്രമിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ വലിയൊരു ജനക്കൂട്ടം റോഡിൽ മാർച്ച് നടത്തുന്നതായി കാണാം. വീഡിയോയിൽ കേൾക്കുന്ന സംഭാഷണം പറയുന്നത് ഇങ്ങനെയാണ്: “ചരിത്രത്തിലെ ഏറ്റവും മോശമായ ഷെല്ലിങ്ങാണ് നടക്കുന്നത്. നിരന്തരം ഫൈറിങ്ങും ഷെല്ലിങ്ങും നടന്നു കൊണ്ടിരിക്കുകേയാണ്. ഈ ഇസ്രായേൽ സ്നേഹികളായ സർക്കാരും പഞ്ചാബ് പോലീസും ചേർന്ന് ഷെല്ലിങ്ങും വെടിവെപ്പും തുടങ്ങിയിരിക്കുകയാണ്. രാവിലെ മുതൽ ഞങ്ങളുടെ 11 പേരാണ് രക്തസാക്ഷികൾ ആയിരിക്കുന്നത്.” പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“#താലിബാൻ പണി തുടങ്ങി 🫵 #പാകിസ്ഥാനിൽ ഇരുമ്പിക്കയറി താലിബാൻ പാക്കിസ്ഥാന്റെ പ്രദേശങ്ങൾ പിടിച്ചെടുത്തു.. #ആശംസകൾ 👏👏👏 ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് പാകിസ്ഥാനിലെ ഒരു മാധ്യമപ്രവർത്തകൻ ഫഖർ യൂസഫസായി Xൽ നടത്തിയ ഒരു പോസ്റ്റിൽ ഈ വീഡിയോ കണ്ടെത്തി.
ഈ പോസ്റ്റ് പ്രകാരം ഈ വീഡിയോ ലാഹോറിലെ ശാദരയിലേതായാണ്. പോസ്റ്റിൽ കാണുന്നത് TLP അതായത് തഹ്രീക് എ ലബൈക് പാക്കിസ്ഥാനിൻ്റെ പ്രതിഷേധമാണ്. ഇതേ കാര്യം TLPയുടെ നേതാവ് അലാമ ഫാറൂഖ് ഉൽ ഹസ്സൻ കാദ്രിയും Xൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
https://twitter.com/FHQ_TLP/status/1976867092201882056
പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ ദൃശ്യങ്ങൾ ലാഹോറിൽ പലസ്തീനിന് വേണ്ടി TLP ലാഹോറിൽ സംഘടിപ്പിച്ച ഒരു മാർച്ചിൻ്റെതാണ്. ഈ മാർച്ചിന് നേരെ പാക്കിസ്ഥാൻ പോലീസ് ഷെല്ലിങ്ങും ഫൈറിങും നടത്തി എന്ന് പോസ്റ്റിൽ പറയുന്നു. ദി ഇൻഡിപെൻഡൻ്റ അവരുടെ യുട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ച വാർത്ത റിപ്പോർട്ട് പ്രകാരം ഈ മാർച്ച് 10 ഒക്ടോബർ 2025ന് ലാഹോറിൽ നിന്ന് ഇസ്ലാമാബാദിലേക്ക് ഇസ്രയേലിനെ പ്രതിഷേധിച്ച് TLP സംഘടിപ്പിച്ചതാണ്. ഈ മാർച്ചിനിടെ പല സ്ഥലങ്ങളിൽ പോലീസും പ്രതിഷേധകർ തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധകർ പൊലീസിന് നേരെ കല്ലേറ് നടത്തി മറുപടിയിൽ പോലീസ് ഷെല്ലിങ് നടത്തി. പോലീസ് പ്രകാരം സാദ് റിസ്‌വിയുടെ നേതൃത്തവത്തിൽ നടക്കുന്ന ഈ മാർച്ചിൽ ഇഷ്ടിക നിറഞ്ഞ ട്രോളികളുണ്ട്. TLP പ്രവർത്തകരുടെ ആക്രമണത്തിൽ 20 പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട് എന്നും പോലീസ് അറിയിച്ചു.
ഇസ്ലാമാബാദിലേക്കുള്ള ഈ മാർച്ച് നടക്കുന്ന മാർഗത്തിൽ പല ഇടതും ഹിംസയുടെ റിപ്പോർട്ടുകളുണ്ട്. ഏറ്റവും ഉടവിൽ നൽകിയ വാർത്ത പ്രകാരം ലാഹോറിൽ നിന്ന് 40 കിലോമീറ്റ൪ അകലെയുള്ള മുദ്രികയിലും പോലീസും TLP പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. താലിബാൻ അഫ്ഘാനിസ്ഥാൻ പാക്കിസ്ഥാൻ അതിർത്തിയിൽ പാക് സൈന്യത്തിൻ്റെ ഔട്ട്പോസ്റ്റുകളിൽ ആക്രമിച്ചത് ഇന്നലെയാണ് അതായത് 12 ഒക്ടോബർ 2025ന്. 10 ഒക്ടോബറിന് തുടങ്ങിയ ഈ മാർച്ചിന് ഈ ആക്രമണവുമായി യാതൊരു ബന്ധവുമില്ല.
നിഗമനം
പാകിസ്ഥാനിൽ താലിബാൻ സൈന്യങ്ങൾ പാകിസ്ഥാനിൽ ആക്രമിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പാകിസ്ഥാനിൽ ഇസ്രയേലിനെതിരെ നടക്കുന്ന തെഹ്രീക് ഇ ലബൈക് പാക്കിസ്ഥാൻ എന്ന രാഷ്ട്രീയ കക്ഷി സംഘടിപ്പിച്ച ഒരു മാർച്ചിൻ്റെ ദൃശ്യങ്ങളാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:പാകിസ്ഥാനിൽ തെഹ്രീക് എ ലബൈക്കിൻ്റെ പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ താലിബാൻ്റെ പേരിൽ പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: Misleading


